കൊറോണ വൈറസ് ബാധ തടയാൻ സാമൂഹിക അകലം പാലിക്കുക, വീട്ടിൽതന്നെ കഴിയുക, മാസ്‌ക് ധരിക്കുക എന്നിവയോടൊപ്പംതന്നെ പ്രധാനമാണ് പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും. പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഔഷധ സസ്യങ്ങളും അവ ഉപയോഗിക്കേണ്ട രീതിയും പരിചയപ്പെടാം. തൊണ്ടയെയും നെഞ്ചിനെയും ആണ് കൊറോണ വൈറസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ബാധ തടയാൻ സാമൂഹിക അകലം പാലിക്കുക, വീട്ടിൽതന്നെ കഴിയുക, മാസ്‌ക് ധരിക്കുക എന്നിവയോടൊപ്പംതന്നെ പ്രധാനമാണ് പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും. പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഔഷധ സസ്യങ്ങളും അവ ഉപയോഗിക്കേണ്ട  രീതിയും  പരിചയപ്പെടാം. തൊണ്ടയെയും നെഞ്ചിനെയും ആണ് കൊറോണ വൈറസ് ബാധിക്കുക എന്നതുകൊണ്ടുതന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. കഫദോഷം കുറയ്ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും. 

1. ആര്യവേപ്പില 

ADVERTISEMENT

കുറച്ചു ആര്യവേപ്പിലയെടുത്ത് നന്നായി ചതച്ചരയ്ക്കുക. ഇത് വെറും വയറ്റിൽ കഴിക്കുക, ഇത് കഴിച്ച് ഒരു മണിക്കൂർ നേരം മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ എന്തെങ്കിലും കുടിക്കുകയോ ചെയ്യരുത്.

ആര്യവേപ്പിലയ്ക്ക് ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. വൈറസിനെയും ഫംഗസിനെയും ബാക്ടീരിയയെയും ഇത് പ്രതിരോധിക്കും. എന്നാൽ 15 ദിവസത്തിലധികം ഇതുപയോഗിക്കരുത് കൂടാതെ ഗർഭിണികൾ, കുട്ടികൾ, വൃദ്ധജനങ്ങൾ എന്നിവർ ഇത് ഉപയോഗിക്കരുത്.

2. കീഴാർനെല്ലി 

കീഴാർനെല്ലിയുടെ ഇല ഏതാണ്ട് 5 ഗ്രാം എടുത്ത് അരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം. കീഴാർനെല്ലി വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും. ഗാൾബ്ലാഡർ സ്റ്റോണും ഇത് ഇല്ലാതാക്കും. കൂടാതെ കരളിനെ ശക്തിപ്പെടുത്തുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യെ പ്രതിരോധിക്കുന്നു.

ADVERTISEMENT

3. ഇഞ്ചി 

ഭക്ഷണത്തിന് മുൻപ് ഒരു ചെറിയ കഷണം ഇഞ്ചി കഴിക്കാം. ആന്റിഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഇഞ്ചിയ്ക്കുണ്ട് . ഉപാപചയ പ്രവർത്തനം (metabolism) മെച്ചപ്പെടുത്തി പ്രതിരോധശക്തി വർധിപ്പിക്കാൻ ഇത് സാഹായിക്കുന്നു.

4. നെല്ലിക്ക 

ദിവസവും രാവിലെ വെറുംവയറ്റിൽ ഓരോ നെല്ലിക്ക വീതം കഴിക്കാം. ജീവകം സി, ബീറ്റാകരോട്ടിൻ, ആന്റിഓക്സിഡന്റുകൾ ഇവ നെല്ലിക്കയിൽ ധാരാളമുണ്ട്. നെല്ലിക്ക രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ഒരു നെല്ലിക്ക 20 നാരക ഫലങ്ങൾക്കു തുല്യമാണ്.

ADVERTISEMENT

5. ബ്രഹ്മിയും ചിറ്റമൃതും 

ബ്രഹ്മിയും ചിറ്റമൃതും ജ്യൂസ് ആക്കി കഴിക്കാം. ഇവ അരച്ച് കഴിക്കുകയുമാവാം. ദിവസവും ഇത് ശീലമാക്കിയാൽ പ്രതിരോധശക്തി വർധിക്കുന്നതോടൊപ്പം ഓർമശക്തിയും, ബുദ്ധിശക്തിയും വർധിക്കും.

ഈ ഔഷധങ്ങൾ ശരീരത്തിൽ ഉഷ്ണം ഉണ്ടാക്കും എന്നതിനാൽ ഊണിനുശേഷം മോര് കുടിക്കുന്നത് നല്ലതായിരിക്കും.