കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ സ്വഭാവം ശാസ്ത്രജ്ഞന്മാരെ അതിശയിപ്പിക്കുന്നതാണ്. ഓർമശക്തിയെയും ബുദ്ധിശക്തിയെയും പോലും ഇത് ബാധിക്കാമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടിരുന്നു. കോവിഡ് രോഗികളുടെ തലച്ചോറിൽ ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കുന്നതായും ഇത് ഓർമക്കുറവിനും ഗന്ധമറിയാനുള്ള കഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്  കാരണമാകുന്ന കൊറോണ വൈറസിന്റെ സ്വഭാവം ശാസ്ത്രജ്ഞന്മാരെ അതിശയിപ്പിക്കുന്നതാണ്. ഓർമശക്തിയെയും ബുദ്ധിശക്തിയെയും പോലും ഇത് ബാധിക്കാമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടിരുന്നു. കോവിഡ്  രോഗികളുടെ തലച്ചോറിൽ  ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കുന്നതായും ഇത് ഓർമക്കുറവിനും ഗന്ധമറിയാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നതിനും ഇടയാകും എന്നും  കണ്ടു.

ഓർമശക്തി മെച്ചപ്പെടുത്താൻ നമുക്ക് ഔഷധ സസ്യങ്ങളെ ആശ്രയിക്കാം. അതിൽ പ്രധാനമാണ് ആയുർവേദ ഔഷധ സസ്യമായ ബ്രഹ്മി. അൽസ്ഹൈമേഴ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ  ചികിത്സയിൽ ബ്രഹ്മി ഉപയോഗിച്ചു  വരുന്നു. ഏകാഗ്രത, ഓർമശക്തി ഇവയെ നിയന്ത്രിക്കുന്നു. തലച്ചോറിലെ ഹിപ്പോ കാമ്പസിന് ഗുണപരമായ മാറ്റം വരുത്താൻ ബ്രഹ്മിക്കു കഴിയും. കൂടാതെ ബ്രഹ്മിയിൽ അടങ്ങിയ ബാക്കോസൈഡ്സ് എന്ന ജൈവ രാസ തന്മാത്ര, തലച്ചോറിലെ കലകളെ പുനഃസൃഷ്ടിക്കാൻ സഹായിക്കുന്നു.  അറിവ്, ഓർമശക്തി ഇവയുമായി ബന്ധപ്പെട്ട ചില നാഡീകോശങ്ങളുടെ നീളം വർധിപ്പിക്കാനും ബ്രഹ്മിക്ക് കഴിയും. 

ADVERTISEMENT

ക്യാപ്സ്യൂൾ രൂപത്തിലുള്ള 300 ഗ്രാം ബ്രഹ്മി ദിവസവും കഴിക്കുന്നത് ഓർമശക്തിയും അറിവും വർധിപ്പിക്കുമെന്ന് സൈക്കോഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം  പറയുന്നു.  എവിഡൻസ്  ബേസ്‌ഡ് കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ എന്ന മറ്റൊരു ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്, ദിവസവും 300  മുതൽ 600 ഗ്രാം വരെ ബ്രഹ്മി സത്തു  കഴിക്കുന്നത് ബൗദ്ധികമായ കഴിവുകൾ വർധിപ്പിക്കുമെന്നാണ്.

സാലഡിനൊപ്പവും, നെയ്യിൽ വറുത്തും ബ്രഹ്മി കഴിക്കാം. ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ബ്രഹ്മിയുടെ നീര് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ബ്രഹ്മി  ജ്യൂസ് ആക്കിയും കുടിക്കാം. ഒരുപിടി ബ്രഹ്മി ഇല  ഒരു ടേബിൾ സ്പൂൺ ജീരകം, 2 -3  സ്പൂൺ ചിരകിയ തേങ്ങ, ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ ശർക്കര ഇവയെല്ലാം ചേർത്തരച്ചു ജ്യൂസ് തയ്യാറാക്കാം.

ADVERTISEMENT

പാർശ്വ ഫലങ്ങൾ 

ബ്രഹ്മി, തൈറോയ്ഡ് ഹോൺമോണിന്റെ അളവ് കൂട്ടും. കൂടാതെ കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെയും ബാധിക്കാം എന്നതിനാൽ മറ്റു രോഗങ്ങളുള്ളവർ വൈദ്യനിർദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ.

ADVERTISEMENT

English Summary: Brahmi, the memory boosting ayurvedic herb