കോവിഡ് കാലത്ത് ആളുകൾ പരസ്പരം സൗഹൃദം കൈമാറാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിഡിയോ കോളിങ് രീതിയാണ്. പല വിഡിയോ കോളിങ് ആപ്പുകളും ഇതിനകം മിക്കവരുടെയും സ്മാർട് ഫോണിൽ ഇടംപിടിച്ചുകഴിഞ്ഞു. വിഡിയോ കോൾ നിങ്ങളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് ആധുനിക മനഃശാസ്ത്രജ്ഞർ പറയുന്നത്. 1. വിഡിയോ കോളിൽ പരസ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് ആളുകൾ പരസ്പരം സൗഹൃദം കൈമാറാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിഡിയോ കോളിങ് രീതിയാണ്. പല വിഡിയോ കോളിങ് ആപ്പുകളും ഇതിനകം മിക്കവരുടെയും സ്മാർട് ഫോണിൽ ഇടംപിടിച്ചുകഴിഞ്ഞു. വിഡിയോ കോൾ നിങ്ങളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് ആധുനിക മനഃശാസ്ത്രജ്ഞർ പറയുന്നത്. 

1. വിഡിയോ കോളിൽ പരസ്പരം കണ്ടുകൊണ്ടാണല്ലോ സംസാരം. അതുകൊണ്ട് കാഴ്ചയിൽ നന്നായിരിക്കുക എന്നതുകൂടി ആവശ്യമായി മാറുന്നു. വീട്ടിൽ ചടഞ്ഞുകൂടി മടിപിടിച്ചിരിക്കുന്നതിനു പകരം കുളിച്ച് വൃത്തിയായി വേഷം ധരിച്ച് പ്രസന്റബിൾ ആയിരിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു. 

ADVERTISEMENT

2. വിഡിയോ കോൾ നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ചിലപ്പോൾ. വീട്ടു പരിസരങ്ങളും അലങ്കോലമായിക്കിടക്കാൻ ഇടയുള്ള വീട്ടകവും മറ്റും സഹപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടിവരുന്നതിന്റെ സംഘർഷം ചിലർക്ക് ഉണ്ടാകാറുണ്ടത്രേ

3. തുടർച്ചയായി ഏറെനേരം സ്ക്രീനിൽ നോക്കിയിരിക്കുന്നതുമൂലം കണ്ണുകൾക്ക് സമ്മർദം വർധിക്കുകയും ചിലർക്ക് തലവേദന വരെ അനുഭവപ്പെടുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ADVERTISEMENT

4. പൂർണമായും സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണ വിഡിയോ കോളിന് ആവശ്യമാണ്. വീട്ടിലിരുന്ന് ഓഫിസ് മീറ്റിങ്ങിലോ വെബിനാറിനോ മറ്റോ പങ്കെടുക്കുമ്പോൾ നിങ്ങളുടെ സ്മാർട് സിസ്റ്റം ഡൗണാകുകയോ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയോ സ്പീഡ് കുറയുകയോ ചെയ്താൽ അതും മാനസിക സംഘർഷത്തിനു കാരണമാകുന്നു. 

5. വീട്ടിലിരുന്ന് വിഡിയോ കോൾ മുഖേന ഓഫിസിലെ സീനിയർ ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നതിനിടയിലോ മറ്റോ നിങ്ങളുടെ കൊച്ചുകുഞ്ഞുങ്ങൾ നിങ്ങളുടെ ശ്രദ്ധ തിരിക്കുംവിധം ഇടപെടലുകൾ നടത്താൻ സാധ്യതയുണ്ട്. ഇതും നിങ്ങളുടെ മനോഭാവത്തെ മാറ്റിയേക്കാം.

ADVERTISEMENT

6. നേരിൽകണ്ടു സംസാരിക്കുമ്പോൾ സാധ്യമാകുന്ന ശ്രദ്ധയും ഏകാഗ്രതയും വിഡിയോ കോളിൽ നിങ്ങൾക്ക് പാലിക്കാൻ കഴിയണമെന്നു നിർബന്ധമില്ല. പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നതിലെ ശ്രദ്ധയില്ലായ്മ നിങ്ങളുടെ ജോലിയുടെ കൃത്യതയെ വരെ ബാധിച്ചേക്കാം.

English Summary: Video call and mental health