നല്ല പോഷകങ്ങൾ ആരോഗ്യത്തിന് അത്യാവശ്യമാണ്. ജീവകങ്ങളും, ആന്റിഓക്‌സിഡന്റുകളും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും. നല്ല ഭകഷണത്തോടൊപ്പം പതിവായ വ്യായാമവും കൂടി ചേരുമ്പോൾ അത് ഒരു വ്യക്തിയെ ആരോഗ്യവാനാക്കുന്നു. ഈ കോവിഡ് കാലത്തു നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പോഷകങ്ങൾ ആരോഗ്യത്തിന് അത്യാവശ്യമാണ്. ജീവകങ്ങളും, ആന്റിഓക്‌സിഡന്റുകളും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ അകറ്റി നിർത്താനും  സഹായിക്കും. നല്ല ഭകഷണത്തോടൊപ്പം പതിവായ വ്യായാമവും  കൂടി ചേരുമ്പോൾ അത് ഒരു വ്യക്തിയെ ആരോഗ്യവാനാക്കുന്നു. 

ഈ കോവിഡ് കാലത്തു നല്ല ആരോഗ്യശീലങ്ങൾ പിന്തുടരാം. ഇത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ഭക്ഷണത്തിൽ  ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ചെറുധാന്യങ്ങൾ ബി വൈറ്റമിനുകളുടെ  കലവറയാണ്. അതാതു കാലത്തു ലഭ്യമായ പഴങ്ങളും പച്ചക്കറികളും  ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിനുകൾ, ധാതുക്കൾ ഇവയാലും സമ്പന്നമാണ്. ശരിയായി ഭക്ഷണം കഴിക്കാൻ  സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ.

ADVERTISEMENT

1. പ്രോട്ടീൻ  ലഭ്യമാക്കാം: പരിപ്പ് വർഗങ്ങൾ, കൊഴുപ്പ്  കുറഞ്ഞ പാൽ, മുട്ട, പൗൾട്രി പാലുൽപന്നങ്ങൾ  ഇവ കഴിക്കാം. 

2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഒപ്പം മിതമായ അളവിൽ സെറീൽസും  പരിപ്പ് വർഗങ്ങളും  കഴിക്കാം.

3. ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താം. അമിനോ ആസിഡുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയടങ്ങിയ മത്സ്യം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. 

4. പഞ്ചസാര, ശർക്കര, തേൻ തുടങ്ങി എല്ലാത്തരം മധുരങ്ങളുടെയും അളവ് കുറയ്ക്കുക.

ADVERTISEMENT

5. ഭക്ഷണം കുറച്ചു മാത്രം കഴിച്ചു ശീലിക്കാം.

6. ഭക്ഷണം ആസ്വദിച്ചു കഴിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്തു ടി വി, ഫോൺ ഇവയൊന്നും ഉപയോഗിക്കാതിരിക്കുക. 

7. വെള്ളം ധാരാളം കുടിക്കാം. കൃത്രിമ മധുരങ്ങൾ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാം.

8. ഒരാഴ്ചയ്ക്കത്തേക്കുള്ള മെനു തയാറാക്കിവയ്ക്കാം. എന്തുണ്ടാക്കണമെന്നു നേരത്തെ തീരുമാനിക്കുന്നത്  സമയം ലാഭിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരാനും സഹായിക്കും. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന്  ഉറപ്പുവരുത്തുക.

ADVERTISEMENT

9. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുകയാണെങ്കിൽ ഉപ്പ്, എണ്ണ, അന്നജം  ഇവ കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക. ഒപ്പം വറുത്തതും, പൊരിച്ചതും ആയ ഭക്ഷണങ്ങൾ  ഒഴിവാക്കാനും ശ്രദ്ധിക്കുക.

10. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാനേരവും ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ  ശ്രദ്ധിക്കുക.

പോഷകസമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നത് ശരിയായ  രീതിയിലാണെന്നും ശുചിത്വം പാലിക്കപ്പെടുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.

English Summary: Healthy food habits