പ്രായമേറുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഏറുക സ്വാഭാവികം. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ അൽപംശ്രദ്ധിച്ചാൽ കഴിയും കോവിഡിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല, പ്രായത്തിന്റെ അസ്കിതകൾ വരുന്നുണ്ട്. ഈ പ്രായത്തിൽ എന്തു കഴിക്കണം? എങ്ങനെ കഴിക്കണം? ‘നല്ലപ്രായ’ത്തിലേക്കു വരുന്ന സംശയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമേറുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഏറുക സ്വാഭാവികം. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ അൽപം ശ്രദ്ധിച്ചാൽ കഴിയും

കോവിഡിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല, പ്രായത്തിന്റെ അസ്കിതകൾ വരുന്നുണ്ട്. ഈ പ്രായത്തിൽ എന്തു കഴിക്കണം? എങ്ങനെ കഴിക്കണം? ‘നല്ലപ്രായ’ത്തിലേക്കു വരുന്ന സംശയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ആഹാരകാര്യത്തിൽ ചില ചിന്തകൾ...

ADVERTISEMENT

ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുക

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കണം. മാംസം, അരി, ഉരുളക്കിഴങ്ങ്, പരിപ്പുകൾ എന്നിവ കഴിവതും കുറച്ചേ കഴിക്കാവൂ. അതേ സമയം ചീര, കാരറ്റ്, വെണ്ടയ്‌ക്ക, മുരിങ്ങയില, മുരിങ്ങയ്‌ക്ക, പച്ചമാങ്ങ എന്നിവ ധാരാളം കഴിക്കാം. ഇതിൽ മുരിങ്ങയിലയ്‌ക്ക് ബുദ്ധിശക്‌തി വർധിപ്പിക്കാനും ഓർമശക്‌തിയെ നിലനിർത്താനുമുള്ള കഴിവുണ്ട്.

ADVERTISEMENT

ചെറിയ മത്സ്യങ്ങൾ നന്ന്

കൊഴുപ്പു കൂടുതലുള്ള വലിയ മത്സ്യങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്. മത്തി, അയല, നെത്തിൽ, കോരാ എന്നിവയെപ്പോലുള്ള ചെറിയ മീനുകളാണ് നല്ലത്. അയക്കൂറ, ആവോലി, നെയ്‌മീൻ, സ്രാവ്, ഏട്ട തുടങ്ങിയവ പ്രായമുള്ളവർക്കു പറ്റിയതല്ല. മത്സ്യം വറുക്കുന്നതിനേക്കാളും കറിവച്ചുകഴിക്കുന്നതാണ് നന്ന്. മാംസം കഴിക്കണമെന്നു നിർബന്ധമുള്ളവർ കോഴിയിറച്ചി കഴിക്കുക. ഗോമാംസം നന്നല്ല.

ADVERTISEMENT

ദിവസവും വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നതും രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. നടക്കാൻ പറ്റിയ സ്‌ഥല സൗകര്യമുള്ളവർ ദിവസവും അരമണിക്കൂർ നടക്കുക. നഗരങ്ങളിൽ അതിനു സ്‌ഥലമില്ലെങ്കിൽ വീട്ടിൽത്തന്നെ ഒരിടത്തു തുടർച്ചയായി ഇരിക്കുകയും നിൽക്കുകയും ചെയ്‌താൽ മതി.

മനസ്സുഖം, കാതലായൊരു കാര്യം

മനസ്സുഖം കാത്താൽ വയസ്സുകാലത്ത് ദുഖിക്കേണ്ടിവരില്ല. മനസ്സമാധാനം നഷ്‌ടപ്പെടാനുള്ള പ്രധാനകാരണം സാമ്പത്തികബുദ്ധിമുട്ടാണ്. സ്വന്തം ആവശ്യത്തിനുള്ള പണം സൂക്ഷിച്ചുവച്ച ശേഷമേ ബാക്കിയുള്ളവർക്ക് നൽകാവൂ. മക്കൾക്കു നൽകുന്നതും സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയതിനു ശേഷം മാത്രം. മോഹഭംഗവും മനസ്സുഖം നശിപ്പിക്കുന്നതിന്റെ ഘടകങ്ങളിലൊന്നാണ്. മക്കൾ നല്ല നിലയിലായിട്ടും അവർ അടുത്തുവന്നു താമസിക്കുന്നില്ലല്ലോ എന്നതുപോലുള്ള ദുഃഖങ്ങൾ ഉണ്ടാവരുത്. ഒഴിവുസമയങ്ങൾ പാഴാക്കാതെ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നതും നന്നായിരിക്കും.

English Summary : Senior citizen health care