ട്രെയിനും ബസും പിടിക്കാനുള്ള തിരക്കുപിടിച്ച ഓട്ടം ഇല്ല. വഴിയിലെ ട്രാഫിക് ബ്ലോക്ക് ഇല്ല. യാത്രയ്ക്കിടെ കോവിഡ് പിടിക്കുമോ എന്നുള്ള ഭയമില്ല. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും വർക് ഫ്രം ഹോം എന്ന വീട്ടിൽ ഇരുന്നുള്ള ജോലി സമ്പ്രദായത്തെ പലരും ഇതിനകം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വൈദ്യുതി, വാടക പോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെയിനും ബസും പിടിക്കാനുള്ള തിരക്കുപിടിച്ച ഓട്ടം ഇല്ല. വഴിയിലെ ട്രാഫിക് ബ്ലോക്ക് ഇല്ല. യാത്രയ്ക്കിടെ കോവിഡ് പിടിക്കുമോ എന്നുള്ള ഭയമില്ല. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും വർക് ഫ്രം ഹോം എന്ന വീട്ടിൽ ഇരുന്നുള്ള ജോലി സമ്പ്രദായത്തെ പലരും ഇതിനകം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വൈദ്യുതി, വാടക പോലുള്ള വിവിധ ഇനങ്ങളിലെ ചെലവ് കുറഞ്ഞതിനാൽ കമ്പനികളും ഹാപ്പി.

എന്നാൽ വർക് ഫ്രം ഹോമിനെ വർക് ഫ്രം ബെഡ് ആക്കി മാറ്റിയിരിക്കുകയാണ് പലരും. രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കും. മുഖത്ത് അല്പം വെള്ളമൊഴിക്കും. ഒരു ചായ കപ്പുമായി വീണ്ടും കട്ടിലിലേക്ക് വന്നിരുന്നു പണി തുടങ്ങും. ഇതായിരിക്കുന്നു ഇപ്പോൾ പലരുടെയും വർക് ഫ്രം ഹോം ശീലം. ഇടയ്ക്ക് ആഹാരം കഴിക്കുന്നതു പോലും കട്ടിലിലിരുന്നു തന്നെ. എന്നാൽ കട്ടിലിനെ ഇത്തരത്തിൽ നിങ്ങളുടെ ഓഫീസ് ഇടമാക്കി മാറ്റുന്നതിൽ ചില അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. ഇത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അപകടകരമായ തോതിൽ ബാധിക്കാം.

ADVERTISEMENT

ഒരേ നിലയിൽ ഒരു ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അത് കട്ടിലിലും കൂടി ആയാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും. വർക് ഫ്രം ബെഡ് വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇനി പറയുന്നവയാണ് :

ഉറക്കത്തിന്റെ നിലവാരം കുറയും

നമ്മുടെ മനസ്സ് ചില പ്രവൃത്തികളെ ചില ഇടങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓർത്തു വയ്ക്കുക. ഉറങ്ങുന്നതിന് കട്ടിൽ, ജോലി ചെയ്യുന്നതിന് മേശ എന്നിങ്ങനെ. ഈ ഇടങ്ങളുടെ ക്രമം തെറ്റുമ്പോൾ മനസ്സിനുതന്നെ ആകെ ഒരു ആശയകുഴപ്പമാകും. കട്ടിലിൽ ഇരുന്നു ജോലി ചെയ്യുമ്പോഴും വായിക്കുമ്പോഴും സിനിമ കാണുമ്പോഴും ആ ഇടത്തെ മനസ്സ് ജോലിയുമായി ബന്ധപ്പെടുത്തും. ഉണർന്ന് ജാഗ്രതയോടെ ഇരിക്കേണ്ട ഇടമായി കട്ടിലിനെ മനസ്സ് അങ്ങ് ഉറപ്പിക്കും. അതിനാൽ കട്ടിലിൽ കിടന്നുറങ്ങും നേരം ഉറക്കത്തിന്റെ നിലവാരം ബാധിക്കപ്പെടും. 

കഴുത്തിനും തോളിനും പണി കിട്ടും

ADVERTISEMENT

നടുനിവർത്തി നല്ല രീതിയിൽ ഇരിക്കാൻ കട്ടിലിൽ ഇരുന്ന് ജോലി ചെയ്യുന്ന അവസരത്തിൽ സാധിച്ചെന്നുവരില്ല. ഇത് കഴുത്ത്, തോൾ, പുറം വേദനയ്ക്ക്‌ കാരണമാകും. കമിഴ്ന്നും തിരിഞ്ഞും ചെരിഞ്ഞും ഒക്കെയാണ് പലരും കട്ടിലിൽ കിടന്ന് ജോലി ചെയ്യുക. ഇതും ശാരീരികമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.

നിങ്ങളുടെ മൂഡിനെ ബാധിക്കാം

കട്ടിലിൽ ഇരുന്നു ജോലി ചെയുന്ന വേളയിൽ പലരും ജനാലകളും കർട്ടനുകളും അടച്ചിട്ടു വെളിച്ചം കുറഞ്ഞ നിലയിലാണ് ഇരിക്കുക. നല്ല സൂര്യ പ്രകാശം ഇല്ലാത്ത ഇടത്തിരുന്നു ജോലി ചെയ്യുന്നത് നിങ്ങളുടെ ഊർജ്ജനില കുറയ്ക്കുകയും ജോലി ചെയ്യാനുള്ള മൂഡ് നശിപ്പിക്കുകയും ചെയ്യാം. മുറിയിലെ അരണ്ട വെളിച്ചം കണ്ണുകൾക്ക് സമ്മർദമേറ്റുകയും ഉറക്ക ചടവ് ഉണ്ടാക്കുകയും ചെയ്യും.

ഉൽപ്പാദനക്ഷമതയെ ബാധിക്കും

ADVERTISEMENT

 ഓഫീസ് അന്തരീക്ഷത്തിൽ ഇരിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ ജോലിചെയ്യാനും ഉൽപ്പാദനക്ഷമത പുലർത്താനും സഹായിക്കും. എന്നാൽ വീട്ടിലെ കട്ടിലിൽ ഏറിയ പങ്കും ചിലവഴിക്കുന്നവർ ഒന്ന് കുളിക്കാൻ പോലും അവിടെ നിന്ന് എഴുന്നേൽക്കാൻ മടിയുള്ളവർ ആയി മാറാൻ സാധ്യതയുണ്ട്. ഇതവരെ മടിയന്മാരും ഉറക്കംതൂങ്ങികളും ഉൽപ്പാദനക്ഷമത കുറഞ്ഞവരുമാക്കി മാറ്റും.

സന്തത സഹചാരികളാകും രോഗങ്ങൾ

വീടിന് വെളിയിൽ പോകാതിരിക്കുന്നത് കോവിഡിൽ നിന്ന് നിങ്ങളെ രക്ഷിച്ചേക്കാം. എന്നാൽ ആവശ്യത്തിന് ദേഹം അനങ്ങാതെ കട്ടിലിൽതന്നെ ഇരിക്കുന്നത് മറ്റു നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമോജിയുടെ പഠനമനുസരിച്ച് ഒരു ദിവസം 6 മണിക്കൂറിലധികം ഇരിക്കുന്നവർ ഹൃദ്രോഗം, അർബുദം, കിഡ്നി രോഗങ്ങൾ തുടങ്ങിയവ ബാധിച്ച് മരിക്കാനുള്ള സാധ്യത ഏറെയാണ്. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്ന ജീവിതശൈലി നിങ്ങളുടെ ഭാരം വർധിപ്പിക്കുകയും മറ്റ് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

English Summary : Working from your bed?  what all can go wrong