ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ ഭക്ഷണശീലവും ആരോഗ്യകരമായിരിക്കണം എന്ന് നമുക്കറിയാം. ഹാർവഡ് സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനവും അതിനെ ശരി വയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും ശരിയായ അനുപാതത്തിൽ കഴിക്കുന്നത് ദീർഘായുസ്സ് നൽകും എന്ന് പഠനം പറയുന്നു. ദിവസം രണ്ട് തവണ പഴങ്ങളും മൂന്നു തവണ പച്ചക്കറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ ഭക്ഷണശീലവും ആരോഗ്യകരമായിരിക്കണം എന്ന് നമുക്കറിയാം. ഹാർവഡ് സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനവും അതിനെ ശരി വയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും ശരിയായ അനുപാതത്തിൽ കഴിക്കുന്നത് ദീർഘായുസ്സ് നൽകും എന്ന് പഠനം പറയുന്നു. 

ദിവസം രണ്ട് തവണ പഴങ്ങളും മൂന്നു തവണ പച്ചക്കറികളും കഴിക്കുന്നത് മരണനിരക്ക് കുറയ്ക്കുമത്രേ. ഈ അളവിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കൊണ്ട് കൂടുതൽ ഗുണങ്ങൾ കിട്ടില്ല എന്നും പഠനത്തിൽ കണ്ടു. 

ADVERTISEMENT

ദിവസത്തിൽ അഞ്ചു തവണ എന്ന രീതിയിൽ പഴങ്ങളും പച്ചക്കറികളും കഴിക്കാം. എന്നാൽ എല്ലാ പഴങ്ങളും പച്ചക്കറികളും ഗുണഫലങ്ങൾ നൽകില്ല. പച്ച നിറത്തിലുള്ള ഇലക്കറികൾ, ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയ പച്ചക്കറികൾ, നാരകഫലങ്ങൾ (citrus fruits) ബെറിപ്പഴങ്ങൾ ഇവയാണ് ഗുണങ്ങളേകുന്നത്. പയർ, ചോളം, ഉരുളക്കിഴങ്ങ്, പഴച്ചാറുകൾ എന്നിവ ഒഴിവാക്കുന്നതാകും നല്ലത് എന്നും ഗവേഷകർ പറയുന്നു. 

ഹാർവഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനം, അമേരിക്കൻ ഹെൽത്ത് അസോസിയേഷനാണ് പുറത്തു വിട്ടിരിക്കുന്നത്. 1984 മുതൽ 2014 വരെയുള്ള 30 വർഷക്കാലം, ഒരു ലക്ഷത്തിലധികം സ്ത്രീ പുരുഷന്മാരിൽ പഠനം നടത്തി. 

ADVERTISEMENT

രണ്ടു മുതൽ നാലു മണിക്കൂർ വരെയുള്ള സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശേഖരിച്ചു. ഇതു കൂടാതെ ലോകത്തുള്ള രണ്ടു ദശലക്ഷം പേരുടെ വിവരങ്ങളും ശേഖരിച്ചു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന അളവ് ശേഖരിച്ചു.  

ദിവസം അഞ്ചിലധികം തവണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു കൊണ്ട് കൂടുതൽ ആരോഗ്യഗുണങ്ങളൊന്നും ലഭിക്കില്ലെന്നും പഠനം പറയുന്നു. 

ADVERTISEMENT

ദിവസം ഒരു പിടി നട്സ് കഴിക്കുന്നതു ഹൃദ്രോഗമുൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് മുൻ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. നട്സിലടങ്ങിയ അൺസാച്ചുറേറ്റഡ് ഫാറ്റ്, ആന്റി ഓക്‌സിഡന്റുകൾ, പ്രോട്ടീൻ, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, ഫൈറ്റോസ്‌റ്റെറോൾഡ് ഇവയെല്ലാമാണ് ഗുണങ്ങൾ നൽകുന്നത്. നിലക്കടല, ബദാം, കശുവണ്ടി, ഹേസൽ നട്സ്, പിസ്ത, വാൾ നട്ട് തുടങ്ങിയവയെല്ലാം ഗുണങ്ങളേകും. എന്നാൽ അണ്ടിപ്പരിപ്പുകളായാലും കൂടുതൽ അളവിൽ കഴിക്കുന്നത് നന്നല്ല.   

ദീർഘായുസ്സിലേക്ക് വഴി തുറക്കുന്ന മറ്റൊന്നാണ് മെഡിറ്ററേനിയൻ ഡയറ്റ്. ലോകത്തെ ആരോഗ്യകരമായ ഭക്ഷണരീതികളിൽ മുൻപന്തിയിലാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഒലിവ് ഓയിൽ, നട്സ്, ബീൻസ്, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, വൈൻ തുടങ്ങിയവ അടങ്ങിയ ഈ ഡയറ്റ് ശീലമാക്കുന്നവർ ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതായി 2014 ൽ ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഹാർവഡ് പഠനം പറയുന്നു. 4676 സ്ത്രീകളിൽ നടത്തിയ ഈ പഠനത്തിൽ, മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടരുന്നവരിൽ  നീളം കൂടിയ ടെലോമീറ്ററുകൾ ഉള്ളതായി കണ്ടു. ദീർഘായുസുമായി ബന്ധപ്പെട്ട ജൈവസൂചകമാണ് ടെലോമീറ്റർ. 

ആരോഗ്യകരമായ ഭക്ഷണരീതിയാണ് ദീർഘായുസ്സ് ഏകുന്നത് എന്നുറപ്പിക്കുന്ന പഠനങ്ങളാണ് ഇവയെല്ലാം. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇവ  വ്യക്തമാക്കുന്നു.

English Summary : The “2 fruits and 3 vegetables per day” diet for longevity