കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിനു ചുറ്റും കറുപ്പു നിറം വരാൻ ഉള്ള കാരണങ്ങൾ ഇവയാണ്. ∙ ജീനുകൾ ആണ് ഒരു കാരണം. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക്

കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിനു ചുറ്റും കറുപ്പു നിറം വരാൻ ഉള്ള കാരണങ്ങൾ ഇവയാണ്. ∙ ജീനുകൾ ആണ് ഒരു കാരണം. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിനു ചുറ്റും കറുപ്പു നിറം വരാൻ ഉള്ള കാരണങ്ങൾ ഇവയാണ്. ∙ ജീനുകൾ ആണ് ഒരു കാരണം. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. 

കണ്ണിനു ചുറ്റും കറുപ്പു നിറം വരാൻ ഉള്ള കാരണങ്ങൾ ഇവയാണ്.

ADVERTISEMENT

∙ ജീനുകൾ ആണ് ഒരു കാരണം. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് പകരാം.

∙ സൂര്യപ്രകാശം അധികം എൽക്കുന്നത്– കൂടുതൽ സമയം വെയിലു കൊള്ളുമ്പോൾ മെലാനിൻ കൂടിയ അളവിൽ ഉൽപ്പാദിപ്പിക്കപ്പടുകയും അത് കണ്ണിനു ചുറ്റുമുള്ള ചർമത്തിൽ പിഗ്‌മെന്റേഷനു കാരണമാകുകയും ചെയ്യും.

∙ തൈറോയ്ഡ്, വൃക്കതകരാറുകൾ, ഉദരപ്രശ്‌നങ്ങൾ തുടങ്ങിയവ.

∙ ഉറക്കമില്ലായ്‌മ, അമിതമായി ഉറങ്ങുന്നത്, കടുത്ത ക്ഷീണം ഇതെല്ലാം കണ്ണിനു ചുറ്റും ഒരു ഫ്ലൂയ്ഡ് ഉണ്ടാകാനും കറുത്ത നിറത്തിനും കാരണമാകും. 

ADVERTISEMENT

∙ പ്രായമാകുമ്പോൾ– പ്രായം കൂടുന്തോറും ചർമം കനം കുറഞ്ഞതാകും കൊഴുപ്പും കൊളാജനും നഷ്ടപ്പെടും. ചർമത്തിന് ഉറപ്പും ഇലാസ്റ്റികതയും നഷ്ടപ്പെടും. ചർമത്തിനടിയിലെ ഇരുണ്ട രക്തക്കുഴലുകൾ ചർമത്തെ കൂടുതൽ ഇരുണ്ടതാക്കും. 

∙ കണ്ണുകൾക്ക് ആയാസം കൊടുക്കുന്നത്, അധികമായി ടിവി കാണുന്നതും ഫോൺ ഉപയോഗിക്കുന്നതും എല്ലാം കണ്ണിന് സ്ട്രെയ്ൻ  നൽകും. 

∙ അലർജികൾ– അലർജി മൂലം ചൊറിച്ചിൽ, ചുവപ്പുനിറം, കണ്ണിനു വീക്കം, ഇവയും കണ്ണിനു ചുറ്റും കറുപ്പു നിറവും ഉണ്ടാകും. 

∙ നിർജലീകരണം– വെള്ളം ആവശ്യത്തിന് കുടിക്കാത്തത്, മലബന്ധം, വരണ്ട ചർമം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറം വരാൻ കാരണമാകും. 

ADVERTISEMENT

കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.

∙ വെള്ളരിക്ക - സാലഡ് വെള്ളരി അഥവാ കുക്കുമ്പർ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണിൽ വയ്ക്കാം. വൃത്തിയുള്ള ഒരു പാത്രത്തിൽ മുപ്പതു മിനിറ്റ് റഫ്രിജറേറ്റ് ചെയ്‌തശേഷം കണ്ണിനു പുറമെ വയ്ക്കുന്നതാണ് നല്ലത്. പത്തു മിനിറ്റിനു ശേഷം കണ്ണിനു ചുറ്റുമുള്ള സ്ഥലം ഇളം ചൂടു വെള്ളത്തിൽ കഴുകാം. 

∙ ടീബാഗ് - ഗ്രീൻ ടീ പോലുള്ളവ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ടീബാഗ് വെള്ളത്തിൽ കുതിർത്തശേഷം 30 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിക്കുക. ശേഷം കണ്ണിനു ചുറ്റും ഉള്ള സ്ഥലങ്ങളിൽ വച്ച് അമർത്തുക. കണ്ണിനു പുറമെ ദിവസവും പത്തു മിനിട്ട് തണുത്ത ടീ ബാഗ് വയ്ക്കുക. പത്തു മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

∙ പനിനീരും പാലും – 2 :1 എന്ന അനുപാതത്തിൽ പനിനീരും പാലും എടുക്കുക. അളവ് കൃത്യമാകാൻ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിൽ പഞ്ഞി മുക്കി കണ്ണിനു ചുറ്റും വയ്ക്കുക. ഇരുപത് മിനിറ്റിനു ശേഷം പഞ്ഞി മാറ്റിയ ശേഷം പച്ച വെള്ളത്തിൽ മുഖം കഴുകാം. 

∙ ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങിൽ ചർമത്തിനു തിളക്കമേകുന്ന cate cholase എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഒരു സ്‌കിൻ ബ്ലീച്ചിങ്ങ് ഏജന്റ് കൂടിയാണ് ഉരുളക്കിഴങ്ങ്. ഇതിലടങ്ങിയ വൈറ്റമിൻ സി ചർമത്തിന് തിളക്കമേകുന്നു. കൊളാജൻ വർധിപ്പിക്കാനുള്ള കഴിവും ഉരുളക്കിഴങ്ങിനുണ്ട്. ഉരുളക്കിഴങ്ങ് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഫ്രിജിൽ വയ്ക്കുക. അതിനുശേഷം തീരെ ചെറിയ കഷണങ്ങളായി അരിഞ്ഞ്  കണ്ണിൽ വയ്ക്കാം. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടാഴ്‌ച, ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്. രണ്ടോ മൂന്നോ ടേബിൾ സ്‌പൂൺ ഉരുളക്കിഴങ്ങു ജ്യൂസിൽ അല്‌പം കറ്റാർവാഴ ജ്യൂസോ ഒരു ടേബിൾസ്‌പൂൺ കോഫിയോ മിക്‌സ് ചെയ്‌തും ഉപയോഗിക്കാം. 

∙ മഞ്ഞളും പുതിനയിലയും – പുതിനയില അരച്ച് പോസ്റ്റ് ആക്കിയതിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകാം. 

ഇവയ്ക്കു പുറമെ ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഉറങ്ങുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ശരീരഭാരം കൂടാതെ നോക്കുക, യോഗ, ധ്യാനം ഇവ ശീലിക്കുക ഇവയെല്ലാം പ്രധാനമാണ്. ചർമത്തെ പരിചരിക്കാനും സമയം കണ്ടെത്തണം. പകൽ മോയ്ചറൈസർ ഉപയോഗിക്കാം. കണ്ണിനുചുറ്റും ഉള്ള ചർമത്തിൽ ഐ ക്രീം, രാത്രി പുരട്ടാം.

English Summary : Ways to get rid of under-eye dark circles at home