ആഗ്രഹമുണ്ടെങ്കിലും മടുപ്പും ഉത്സാഹമില്ലായ്മയും കാരണം വ്യായാമത്തോടു മുഖം തിരിക്കുന്ന ചിലരുണ്ട്. പൊതുവിടങ്ങളിൽ വ്യായാമം ചെയ്യാനിഷ്ടമില്ലാത്തവർക്കും കടുകട്ടി വ്യായാമങ്ങളോടു വിമുഖതയുള്ളവർക്കും തീർച്ചയായും പരീക്ഷിക്കാവുന്ന ചില വ്യായാമങ്ങളുണ്ട്. കിടക്കയിൽ കിടന്നുകൊണ്ട് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്രഹമുണ്ടെങ്കിലും മടുപ്പും ഉത്സാഹമില്ലായ്മയും കാരണം വ്യായാമത്തോടു മുഖം തിരിക്കുന്ന ചിലരുണ്ട്. പൊതുവിടങ്ങളിൽ വ്യായാമം ചെയ്യാനിഷ്ടമില്ലാത്തവർക്കും  കടുകട്ടി വ്യായാമങ്ങളോടു വിമുഖതയുള്ളവർക്കും തീർച്ചയായും പരീക്ഷിക്കാവുന്ന ചില വ്യായാമങ്ങളുണ്ട്. കിടക്കയിൽ കിടന്നുകൊണ്ട് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. വയർ,കാൽ, തുട, നട്ടെല്ല് എന്നീ ഭാഗങ്ങളുടെ ആരോഗ്യത്തിന് ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. രാവിലെ ഉണരുന്ന  സമയത്തോ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപോ ഇത്തരം വ്യായാമങ്ങൾ ചെയ്യാം. രാത്രിയിലാണ് ചെയ്യുന്നതെങ്കിൽ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ ആയിട്ടുണ്ടെന്ന് തീർച്ചയായും ഉറപ്പു വരുത്തണം.

ADVERTISEMENT

കിടക്കയിൽ തന്നെ ചെയ്യാവുന്ന ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ മൂന്നോ നാലോ തവണ ദീർഘശ്വാസം എടുത്തു വിടുക.

∙കൈകൾ പിന്നിലോട്ട് നീട്ടി മൂരി നിവരുക.

∙കാൽ രണ്ടും മടക്കുക. ഒരു കാൽമുട്ട് മാത്രം നെഞ്ചിലേക്ക് അമർത്തുക. മാറിമാറി ചെയ്യുക. 

ADVERTISEMENT

∙ഒരു കാൽ മാത്രം മുകളിലേക്ക് ഉയർത്തി ശരീരത്തോടടുപ്പിക്കുക. കാൽ മാറിമാറി ചെയ്യുക.

∙രണ്ടു കാൽമുട്ടും നെഞ്ചിലേക്കമർത്തുക. കഴുത്തോ തലയോ ഉയർത്തേണ്ട.

∙നിവർന്നു കിടന്ന് കാൽ മുട്ടുകൾ മാത്രം ഒരു വശത്തേക്ക്  ചരിച്ചുമടക്കി വയ്ക്കുക. ഇരുവശത്തേക്കും ചെയ്യുക.

∙കട്ടിലിൽ എഴുന്നേറ്റിരുന്ന് കാൽ തറയിൽ പതിച്ചു വയ്ക്കുക. കൈകൾ കോർത്തു പിടിക്കുക. ഇടുപ്പ് ചലിപ്പിക്കാതെ ശരീരത്തിന്റെ മുകൾഭാഗം ഒരു വശത്തേക്കു കഴിയുന്നത്ര തിരിക്കുക. ഇങ്ങനെ 7,8 തവണ ഇരുവശത്തേക്കും മാറി മാറി സ്ട്രെച്ച് ചെയ്യുക.

ADVERTISEMENT

∙തോൾ താഴ്ത്തി കൈകൾ ഇടുപ്പിൽ വച്ച് നെഞ്ച് അൽപം മുന്നോട്ടു തള്ളുക.

∙കൈവിരലുകൾ കോർത്ത് മുന്‍പോട്ട് സ്ട്രെച്ച് ചെയ്യുക. 

∙കിടക്കയുടെ വശത്ത് ഇരുന്ന കാലുകൾ നീട്ടിവയ്ക്കുക. കൈകൊണ്ട് കാൽമുട്ടുകളിൽ ഊന്നി നെഞ്ച് തുടകളുടെ ഭാഗത്തേക്ക് കൊണ്ടു വരിക.

Content Summary: 9 Excercises You Can Do It In Your Bed