ഇടയ്ക്കിടെ ചെക്കപ്പുകളും ആരോഗ്യ പരിശോധനകളും നടത്തേണ്ടത് ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ സംഗതിയാണ്. 40 വയസ്സിനു ശേഷം വര്‍ഷത്തില്‍ ഒന്നെങ്കിലും ഇത്തരം ഫുള്‍ ബോഡി ചെക്കപ്പുകള്‍ എല്ലാവരും ചെയ്തിരിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടയ്ക്കിടെ ചെക്കപ്പുകളും ആരോഗ്യ പരിശോധനകളും നടത്തേണ്ടത് ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ സംഗതിയാണ്. 40 വയസ്സിനു ശേഷം വര്‍ഷത്തില്‍ ഒന്നെങ്കിലും ഇത്തരം ഫുള്‍ ബോഡി ചെക്കപ്പുകള്‍ എല്ലാവരും ചെയ്തിരിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില രോഗങ്ങള്‍ സൂചനകളൊന്നും തരാതെ പതുങ്ങി ഇരുന്ന് ഏറ്റവുമൊടുവില്‍ ജീവനുതന്നെ ഭീഷണിയുണ്ടാക്കികൊണ്ട് പ്രത്യക്ഷപ്പെടാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരിശോധനകള്‍ മുടങ്ങാതെ നടത്തണം. 

ADVERTISEMENT

ശരീരത്തിന്‍റെ ആരോഗ്യത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കാന്‍ വീട്ടില്‍ ഇരുന്നുതന്നെ ചെയ്യാന്‍ സാധിക്കുന്ന ചില ഹ്രസ്വ പരിശോധനകള്‍ പരിചയപ്പെടാം. ശരീരത്തിലെ ചില കുഴപ്പങ്ങളെ കുറിച്ചുള്ള ആദ്യ തിരിച്ചറിവുകള്‍ നല്‍കാന്‍ ഇത്തരം പരിശോധനകള്‍ക്ക് സാധിച്ചേക്കാം. 

1. മുഷ്ടി ചുരുട്ടി ഞെരിച്ച് പിടിക്കാം 

ഈ പരിശോധനയ്ക്കായി നിങ്ങളുടെ വിരലുകള്‍ ചുരുട്ടി കൈ മുഷ്ടിയാക്കി പിടിക്കുക. എന്നിട്ട് വിരലുകള്‍ മുഷ്ടിയിലേക്ക് ഞെരിച്ച് 30 സെക്കന്‍ഡ് പിടിക്കുക. ശേഷം കൈ അയക്കുമ്പോൾ  ഉള്ളംകൈ വെളുത്തിരിക്കുന്നതായി കാണാം. രക്തയോട്ടം കുറഞ്ഞതിനാലാണ് ഇത് വെളുക്കുന്നത്. ഉള്ളം കൈയിലെ വെള്ളനിറം മാറി പൂര്‍വ സ്ഥിതി കൈവരിക്കാന്‍ എത്ര സമയം എടുക്കുന്നു എന്ന് നിരീക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ  കൈ മരവിക്കുകയോ പൂര്‍വ സ്ഥിതി പ്രാപിക്കാന്‍ ദീര്‍ഘനേരം എടുക്കുകയോ ചെയ്താല്‍ അത് ആര്‍ട്ടീരിയോസ്ക്ലീറോസിസിന്‍റെ ലക്ഷണമാകാം. ഹൃദയത്തില്‍ നിന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജനും മറ്റു പോഷണങ്ങളും എത്തിക്കുന്ന രക്തക്കുഴലുകള്‍ കട്ടിയാകുന്ന അവസ്ഥയാണ് ഇത്. 

ADVERTISEMENT

2. നഖത്തിന്‍റെ ചുവട്ടില്‍ ഞെക്കി പിടിക്കാം

അഞ്ച് സെക്കന്‍ഡ് വീതം നഖത്തിന്‍റെ ചുവട്ടില്‍ അമര്‍ത്തി ഞെക്കി പിടിക്കുന്നതാണ് അടുത്ത പരിശോധന. മുന്‍പ് ചെയ്ത പരിശോധന പോലെ ഇപ്പോള്‍ നഖങ്ങളും രക്തനിറം നഷ്ടമായി വെളുത്ത് വരും. എന്നാല്‍ സാധാരണ ഗതിയില്‍ അമര്‍ത്തി വച്ച കൈ എടുത്ത് മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഖം പഴയതു പോലെ ആകേണ്ടതാണ്. ഇല്ലെങ്കില്‍ കൈയിലേക്കുള്ള രക്ത വിതരണത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് അനുമാനിക്കാം. ഇതിനൊപ്പം വേദനയോ അസ്വസ്ഥതയോ തോന്നുന്നെങ്കില്‍ അതും ചില സൂചനകള്‍ നല്‍കുന്നു.

ADVERTISEMENT

തള്ളവിരലിനാണ് വേദനയെങ്കില്‍ ശ്വാസകോശ പ്രശ്നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പായി എടുക്കാം. ചൂണ്ടു വിരലിനാണ് വേദനയെങ്കില്‍ ദഹന സംവിധാനം, വന്‍കുടല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കാം. നടുവിരലിനും മോതിര വിരലിനും ഉണ്ടാകുന്ന വേദന ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളെ പ്രവചിക്കുന്നു. ചെറുവിരലിനാണ് വേദനയെങ്കില്‍ ചെറുകുടലുമായി ബന്ധപ്പെട്ടുള്ളതാകാം പ്രശ്നങ്ങള്‍. 

3. കാല്‍ പൊക്കി വയ്ക്കല്‍

ഈ പരിശോധനയ്ക്കായി നിലത്ത് കമിഴ്ന്ന് കിടന്ന് കൈകള്‍ ശരീരത്തിന്‍റെ ദിശയില്‍ വയ്ക്കണം. എന്നിട്ട് ശരീരം അങ്ങനെതന്നെ വച്ചുകൊണ്ട് പതിയെ രണ്ട് കാലുകളും ഒരുമിച്ച് ഉയര്‍ത്തണം. 30 സെക്കന്‍ഡ് കാലുകള്‍ ഇത്തരത്തില്‍ ഉയര്‍ത്തി വയ്ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ നട്ടെല്ലിന്‍റെ കീഴ്ഭാഗത്തിനോ അടിവയറിനോ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതണം. 

ഈ പരിശോധനകള്‍ പ്രാരംഭ സൂചനകള്‍ മാത്രമാണ് നല്‍കുന്നത്. രോഗം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പരിശോധനകളില്‍ വിജയിക്കാനായി ശരീരത്തിന് അധികം സമ്മര്‍ദം നല്‍കുകയും ചെയ്യരുത്.

English Summary : These 30 second tests can tell you if you're healthy