ഇന്ത്യക്കാരുടെ നിത്യോപയോഗ ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ് പയര്‍-പരിപ്പ് വര്‍ഗത്തില്‍ പെട്ട വിഭവങ്ങള്‍. പല തരത്തില്‍പ്പെട്ട പയറുകളും പരിപ്പുകളും കൊണ്ട് നാം തയാറാക്കിയെടുക്കുന്ന കറിക്കൂട്ടുകളും നിരവധി. ഓരോ ദിവസവും ഓരോന്ന് എന്ന തോതില്‍ പരീക്ഷിച്ചു നോക്കാവുന്ന അത്രയും വൈവിധ്യം പരിപ്പ് വര്‍ഗങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാരുടെ നിത്യോപയോഗ ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ് പയര്‍-പരിപ്പ് വര്‍ഗത്തില്‍ പെട്ട വിഭവങ്ങള്‍. പല തരത്തില്‍പ്പെട്ട പയറുകളും പരിപ്പുകളും കൊണ്ട് നാം തയാറാക്കിയെടുക്കുന്ന കറിക്കൂട്ടുകളും നിരവധി. ഓരോ ദിവസവും ഓരോന്ന് എന്ന തോതില്‍ പരീക്ഷിച്ചു നോക്കാവുന്ന അത്രയും വൈവിധ്യം പരിപ്പ് വര്‍ഗങ്ങളുടെ കാര്യത്തില്‍ നമുക്കുണ്ട്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമെല്ലാം ഇവ ഉപയോഗപ്പെടുത്താം. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്ന സ്രോതസ്സായ  പരിപ്പ് ഭക്ഷണവിഭവങ്ങള്‍ ഭാരംകുറയ്ക്കാനും സഹായിക്കും. 

ADVERTISEMENT

ഏറ്റവുമധികം പ്രോട്ടീന്‍ അടങ്ങിയ അഞ്ചു തരം പരിപ്പുകള്‍ പരിചയപ്പെടാം

1. ഉഴുന്ന് പരിപ്പ്

പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉഴുന്ന് പരിപ്പ്. കൊഴുപ്പും കാലറിയും കുറഞ്ഞ ഉഴുന്ന് പരിപ്പില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ദഹനം വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്‍റെ തോത് വർധിപ്പിക്കാനും എല്ലിന്‍റെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉഴുന്ന് പരിപ്പ് സഹായിക്കും. അര കപ്പ് ഉഴുന്ന് പരിപ്പില്‍ 12 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്ന് കണക്കാക്കുന്നു. 

ADVERTISEMENT

2. കടല പരിപ്പ് 

പ്രോട്ടീനും ഫൈബറും അടങ്ങിയ കടല പരിപ്പ് പല വിധത്തില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയ്ക്ക് പുറമേ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും രക്ത സമ്മര്‍ദം നിയന്ത്രിക്കാനും ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിനും കടല പരിപ്പ് സഹായിക്കുന്നു. അര കപ്പ് കടല പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

ADVERTISEMENT

3. ചുവന്ന പരിപ്പ് 

മസൂര്‍ ദാല്‍ എന്നറിയപ്പെടുന്ന ചുവന്ന പരിപ്പ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. തൊലിയോട് കൂടിയോ തൊലി കളഞ്ഞോ ഇത് ഉപയോഗിക്കാവുന്നതാണ്. ഇരുമ്പ് , പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍ സി, ബി6, ബി2, ഫോളിക് ആസിഡ്, കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം എന്നിവയും ചുവന്ന പരിപ്പില്‍ അടങ്ങിയിരിക്കുന്നു. അര കപ്പ് മസൂര്‍ ദാലില്‍ 9 ഗ്രാം പ്രോട്ടീനാണുള്ളത്. 

4. തുവര പരിപ്പ്

പ്രോട്ടീനു പുറമേ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റും തുവര പരിപ്പില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ക്കും  ഹൃദ്രോഗികള്‍ക്കും ഉത്തമം. ഉയര്‍ന്ന തോതില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭകാലത്ത് ശുപാര്‍ശ ചെയ്യപ്പെടുന്നു. 100 ഗ്രാം തുവര പരിപ്പില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

5. ചെറുപയര്‍ പരിപ്പ് 

അനാവശ്യമായ വിശപ്പും അമിതമായ ഭക്ഷണം കഴിപ്പും നിയന്ത്രിക്കാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ചെറുപയര്‍ പരിപ്പ്. പ്രോട്ടീനും ഫൈബറും വൈറ്റമിന്‍ ബിയും പോട്ടാസ്യവും എല്ലാം ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. 100 ഗ്രാം ചെറുപയര്‍ പരിപ്പില്‍ 16 ഗ്രാം ഫൈബറും 24 ഗ്രാം പ്രോട്ടീനുമാണുള്ളത്. 

English Summary : 5 lentils that contain the highest amount of protein