നാം ദിവസവും െചയ്യുന്ന ലളിതമായ ഒരു കാര്യം, പലർക്കും കുളി എന്നത് അത്ര സിംപിളായ ഒന്നാണ്. പക്ഷേ ജാവയെ പോലെ സിംപിളാണെങ്കിലും പവർഫുൾ ആയ സംഗതി തന്നെയാണ് കുളി. എപ്പോൾ കുളിക്കുന്നു, എത്ര തവണ കുളിക്കുന്നു, എന്ത് ഉപയോഗിച്ച് കുളിക്കുന്നു എന്നതെല്ലാം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം ദിവസവും െചയ്യുന്ന ലളിതമായ ഒരു കാര്യം, പലർക്കും കുളി എന്നത് അത്ര സിംപിളായ ഒന്നാണ്. പക്ഷേ ജാവയെ പോലെ സിംപിളാണെങ്കിലും പവർഫുൾ ആയ സംഗതി തന്നെയാണ് കുളി. എപ്പോൾ കുളിക്കുന്നു, എത്ര തവണ കുളിക്കുന്നു, എന്ത് ഉപയോഗിച്ച് കുളിക്കുന്നു എന്നതെല്ലാം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പരമപ്രധാനമാണ്. 

ADVERTISEMENT

കുളിക്കുമ്പോൾ നാം ഒരിക്കലും വരുത്തരുതാത്ത അഞ്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ചർമരോഗവിദഗ്ധ ഡോ. ഗീതിക മിത്തൽ ഗുപ്ത. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് ഡോ. ഗീതിക കുളിയെ സംബന്ധിച്ച ചെറിയ വലിയ രഹസ്യങ്ങളുടെ ചെപ്പ് തുറന്നത്. 

1. കുളിയുടെ ദൈർഘ്യം

ADVERTISEMENT

പാട്ടൊക്കെ പാടി മണിക്കൂറുകളോളം ഷവറിന് താഴെ നിൽക്കാൻ നല്ല രസമായിരിക്കും. പക്ഷേ അധികനേരം ഇങ്ങനെ നീരാട്ട് നീളുന്നത് ചർമത്തിന് ഹാനികരമാണ്. വരണ്ട ചർമം പോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ, കുളിയുടെ ദൈർഘ്യം കുറയ്ക്കുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണം. അഞ്ച് മുതൽ 10 മിനിട്ട് വരെ മതിയാകും കുളിയുടെ ൈദർഘ്യം. 

2. എത്ര തവണ കുളിക്കാം

ADVERTISEMENT

എത്ര നേരം എന്നതുപോലെ തന്നെ പ്രധാനമാണ് എത്ര തവണ കുളിക്കുന്നു എന്നതും. അടിക്കടി കുളിക്കുന്നത് ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും. ശരീരത്തിലെ എണ്ണമയവും ചർമത്തിന്റെ ഉപരിതലത്തിലെ ഗുണപരമായ ബാക്ടീരിയയും നഷ്ടപ്പെട്ട് ചർമം വീണ്ടും കീറാനും ഇത് ഇടയാക്കും. ഈ വിള്ളലുകളിലൂടെ അപകടകാരികളായ അണുക്കൾ ഉള്ളിൽ കടക്കാം. അടിക്കടി കുളിക്കുന്നത് വെള്ളം പാഴാക്കി കളയാനും കാരണമാകും. ദിവസം പരമാവധി രണ്ട് തവണയൊക്കെ കുളിച്ചാൽ മതിയാകും. എന്നാൽ കൈകൾ ഇടയ്ക്കിടെ കഴുകി ശുദ്ധമായി വയ്ക്കണം. 

3. രാവിലെ മാത്രം കുളി

നമ്മളിൽ പലരും രാവിലെ കുളിക്കാൻ കാണിക്കുന്ന ശുഷ്കാന്തി രാത്രിയിൽ കാണിക്കാറില്ല. എന്നാൽ ഉറങ്ങുന്നതിന് മുൻപുള്ള കുളിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. സ്ലീപ് മെഡിസിൻ റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ചെറു ചൂടുവെള്ളത്തിൽ 10 മിനിട്ട് നീളുന്ന ഒരു കുളി പാസ്സാക്കിയാൽ അത് വേഗം ഉറങ്ങാൻ സഹായിക്കും. മുടിയിലും ചർമത്തിലും പറ്റി പിടിച്ചിരിക്കുന്ന പൂമ്പൊടി പോലുള്ള അലർജി വസ്തുക്കൾ നീക്കം ചെയ്യാനും ഉറക്കത്തിന് മുന്നേയുള്ള കുളി നല്ലതാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് അലർജി, ആസ്മ & ഇമ്മ്യൂണോളജി പറയുന്നു. 

4. തെറ്റായ ഉത്പന്നങ്ങൾ

കോവിഡ് മഹാമാരി അണുവിമുക്തമാക്കാനുള്ള നിരവധി ഉത്പന്നങ്ങളെ നമ്മുടെ ശുചിമുറികളിൽ എത്തിച്ചിട്ടുണ്ടാകാം. എന്നാൽ കട്ടി കൂടിയ അണുനാശിനികൾ കുളിക്കാൻ വേണമെന്നില്ല. ഒരുവിധം അണുക്കളെയൊക്കെ അകറ്റാൻ നമ്മുടെ സാധാരണ സോപ്പിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മതിയാകും. 

5. ശരിയായ താപനില

തണുപ്പ് കാലത്ത് ഐസ് പോലെ തണുത്ത് മരവിച്ച വെള്ളത്തിൽ കുളിക്കണമെന്നില്ല. എന്നും പറഞ്ഞ് വെട്ടിത്തിളയ്ക്കുന്ന ചൂടുവെള്ളത്തിലും കുളി വേണ്ട. അധികം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമിനിപ്പും ഈർപ്പവും നഷ്ടമാകാൻ ഇടയാക്കും. ഇത് ചർമത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും. അധികം ചൂടും തണുപ്പുമില്ലാത്ത വെള്ളം കുളിക്കാനായി തിരഞ്ഞെടുക്കുക.

English Summary : Are You Showering Wrong? 5 Mistakes You Should Never Make