ജോലി സ്ഥലത്തോ വീട്ടിലോ നല്ല തിരക്കുള്ള ഒരു ദിവസത്തിനു ശേഷം ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം ദിവസങ്ങളില്‍ കട്ടിലിലേക്ക് ചെന്നു വീണൊന്ന് കിടന്നുറങ്ങിയാല്‍ മതിയെന്ന ചിന്തയാകും എല്ലാവര്‍ക്കും. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം തോന്നുന്നവരുണ്ടാകാം. സമയത്തിന് ആഹാരം കഴിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി സ്ഥലത്തോ വീട്ടിലോ നല്ല തിരക്കുള്ള ഒരു ദിവസത്തിനു ശേഷം ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം ദിവസങ്ങളില്‍ കട്ടിലിലേക്ക് ചെന്നു വീണൊന്ന് കിടന്നുറങ്ങിയാല്‍ മതിയെന്ന ചിന്തയാകും എല്ലാവര്‍ക്കും. എന്നാല്‍  പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം തോന്നുന്നവരുണ്ടാകാം. സമയത്തിന് ആഹാരം കഴിക്കുകയും നന്നായി ഉറങ്ങുകയുമൊക്കെ ചെയ്തിട്ടും ക്ഷീണം വിട്ടു മാറാതെ തുടരുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതു മൂലമാകാം. 

ADVERTISEMENT

ക്ഷീണം മാറ്റി ശരീരത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

1. ചീര

പോഷണങ്ങളുടെ പവര്‍ ഹൗസായ ചീരയില്‍ ശരീരത്തിന് ആവശ്യമായ ധാതുക്കളും വൈറ്റമിനുകളും എല്ലാം അടങ്ങിയിരിക്കുന്നു. ശരീരത്തിന്‍റെ ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ്  സത്തും ചീരയില്‍ ധാരാളമായി ഉണ്ട്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുന്നത് തലച്ചോറിലെ കോശങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ കുറയ്ക്കുകയും ക്ഷീണത്തിന് കാരണമാകുകയും ചെയ്യും. ഇതിനാല്‍ സാലഡായും കറിയായുമെല്ലാം ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 

ADVERTISEMENT

2. പഴം

പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ വിഭവമാണ് പഴം. വര്‍ക്ക്ഔട്ടിന് മുന്‍പും ശേഷവും പഴം ശുപാര്‍ശ ചെയ്യപ്പെടുന്നതും ഇക്കാരണത്താലാണ്. സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും പഴം നിത്യവും കഴിക്കുന്നതുവഴി സാധിക്കും. 

ADVERTISEMENT

3. ബീറ്റ്റൂട്ട്

ചീരയെ പോലെതന്നെ ഇരുമ്പ്  സത്ത്  ധാരാളം അടങ്ങിയതാണ് ബീറ്റ് റൂട്ടും. ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്ന  കോശങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ബീറ്റ്റൂട്ടില്‍ ഉണ്ട്. പോഷകങ്ങളുടെ കോശങ്ങളിലേക്കുള്ള വിതരണം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് സഹായിക്കും. തോരനും മെഴുക്കുപുരട്ടിയും ജ്യൂസും സാലഡും സൂപ്പും ഒക്കെയായി വിവിധ രൂപത്തില്‍ ബീറ്റ്റൂട്ട് കഴിക്കാവുന്നതാണ്. 

4. ഈന്തപ്പഴം

ദിവസം രണ്ടോ മൂന്നോ ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിന്‍റെ ഊര്‍ജ്ജനില താഴാതെ സൂക്ഷിക്കാന്‍ കഴിയും. പഞ്ചസാര അടങ്ങിയ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും ഫൈബര്‍ ധാരാളമുള്ള  ഈന്തപ്പഴം സഹായിക്കും. പാന്‍റോത്തെനിക് ആസിഡ്, ഫോളേറ്റ്, നിയാസിന്‍ പോലുള്ള ബി വൈറ്റമിനുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം  ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. പഞ്ചസാരയ്ക്ക് പകരം വയ്ക്കാവുന്ന ആരോഗ്യകരവും പ്രകൃതിദത്തവുമായ വിഭവം കൂടിയാണ്  ഈന്തപ്പഴം. 

5. മുട്ട

ഉയര്‍ന്ന നിലവാരത്തിലുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കൊളീന്‍, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയാലും മുട്ട സമ്പന്നമാണ്. ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം പകര്‍ന്ന് ക്ഷീണമകറ്റാന്‍ മുട്ടയ്ക്ക് സാധിക്കും.

English Summary : Always feeling tired? Add these 5 energy-boosting foods to your diet