അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നു. കൗമാരമെത്തിയെങ്കിലും ബുദ്ധിവികാസത്തിൽ താമസം നേരിട്ടിരുന്ന കുട്ടിയെ സന്തോഷിപ്പിക്കാനായി അച്ഛനമ്മമാർ ഒരു പിറന്നാൾ സൽക്കാരമൊരുക്കി. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരും അടക്കമുള്ള അതിഥികളെത്തിയപ്പോൾ അവർക്കായി സൗകര്യങ്ങളൊരുക്കുന്ന തിരക്കിൽ ആ അച്ഛനമ്മമാരുടെ ശ്രദ്ധ

അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നു. കൗമാരമെത്തിയെങ്കിലും ബുദ്ധിവികാസത്തിൽ താമസം നേരിട്ടിരുന്ന കുട്ടിയെ സന്തോഷിപ്പിക്കാനായി അച്ഛനമ്മമാർ ഒരു പിറന്നാൾ സൽക്കാരമൊരുക്കി. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരും അടക്കമുള്ള അതിഥികളെത്തിയപ്പോൾ അവർക്കായി സൗകര്യങ്ങളൊരുക്കുന്ന തിരക്കിൽ ആ അച്ഛനമ്മമാരുടെ ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നു. കൗമാരമെത്തിയെങ്കിലും ബുദ്ധിവികാസത്തിൽ താമസം നേരിട്ടിരുന്ന കുട്ടിയെ സന്തോഷിപ്പിക്കാനായി അച്ഛനമ്മമാർ ഒരു പിറന്നാൾ സൽക്കാരമൊരുക്കി. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരും അടക്കമുള്ള അതിഥികളെത്തിയപ്പോൾ അവർക്കായി സൗകര്യങ്ങളൊരുക്കുന്ന തിരക്കിൽ ആ അച്ഛനമ്മമാരുടെ ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നു. കൗമാരമെത്തിയെങ്കിലും ബുദ്ധിവികാസത്തിൽ താമസം നേരിട്ടിരുന്ന കുട്ടിയെ സന്തോഷിപ്പിക്കാനായി അച്ഛനമ്മമാർ ഒരു പിറന്നാൾ സൽക്കാരമൊരുക്കി. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരും അടക്കമുള്ള അതിഥികളെത്തിയപ്പോൾ അവർക്കായി സൗകര്യങ്ങളൊരുക്കുന്ന തിരക്കിൽ ആ അച്ഛനമ്മമാരുടെ ശ്രദ്ധ കുട്ടിയിൽനിന്ന് അൽപനേരം മാറി. കേക്കിനടുത്തായിരുന്ന കുട്ടി അതിൽനിന്ന് അൽപമെടുത്തു കഴിച്ചു. ആരും വിലക്കാതിരുന്നതോടെ, ഒരു കിലോയാളം വരുന്ന കേക്ക് കുട്ടി ഒറ്റയിരുപ്പിൽ കഴിച്ചുതീർത്തു. അച്ഛനുമമ്മയും അതു ശ്രദ്ധിച്ചപ്പോഴേക്കും കേക്ക് തീർന്നിരുന്നു. കുട്ടി ശാരീരികാസ്വാസ്ഥ്യം കാണിച്ചതിനെ   തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഈ അനുഭവം നമ്മളെ ഓർമപ്പെടുത്തുന്നൊരു കാര്യമുണ്ട്. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ, പ്രത്യേകിച്ച് ബുദ്ധിവികാസത്തിൽ താമസം നേരിടുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തിലും അവരെ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധവേണം.

 

ADVERTISEMENT

ഭിന്നശേഷിയുള്ള അല്ലെങ്കിൽ ബൗദ്ധിക–മാനസിക വികാസം കുറവുള്ള കുട്ടികളുടെ ഭക്ഷണശീലത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഏതു തരത്തിലുള്ള ഭക്ഷണം നൽകിയാണ് അവരെ പരിപാലിക്കേണ്ടതെന്നും  പറയുകയാണ് ബെംഗളൂരു നിംഹാൻസ് ഹോസ്പിറ്റലിലെ അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് ഡോ. സോജൻ ആന്റണി.

 

∙ വെല്ലുവിളിയുണ്ട്, പക്ഷേ പരിശീനത്തിൽ വിട്ടുവീഴ്ചയരുത്

 

Representative Image. Photo Credit: Olha Tytska / Shutterstock.com
ADVERTISEMENT

സാധാരണ കുട്ടികളുടെ ഭക്ഷണക്രമത്തെപ്പറ്റിയും അവർക്കിഷ്ടപ്പെട്ട ആഹാരത്തെപ്പറ്റിയും അച്ഛനമ്മമാർക്കു നല്ല ധാരണയുണ്ടാകാറുണ്ട്. അത്തരം കുട്ടികളെ തനിയെ ഭക്ഷണം കഴിക്കാൻ എളുപ്പത്തിൽ പരിശീലിപ്പിക്കാനുമാവും. എന്നാൽ ബുദ്ധിവികാസത്തിന് താമസം നേരിടുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പരിശീലനം നൽകുകയെന്നത് അത്രയെളുപ്പമല്ല. അത്തരം കുട്ടികൾക്കായി പ്രത്യേക ഭക്ഷണക്രമം ആവശ്യമില്ല. വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങൾ തന്നെ അവർക്കും നൽകാം. ചില ഭക്ഷണങ്ങൾ ബുദ്ധി കൂട്ടും, നിറം കൂട്ടും എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളെ വിശ്വസിക്കരുത് എന്നാണെനിക്ക് മാതാപിതാക്കളോട് പറയാനുള്ളത്. വ്യാജവിഡിയോകൾക്കു പിന്നാലെ പോയി സമയവും പണവും പാഴാക്കരുത്. ആ സമയം കൂടി കുഞ്ഞുങ്ങളെ നല്ല ശീലങ്ങൾ പഠിപ്പിക്കാനായി പ്രയോജനപ്പെടുത്താം.

 

∙ കൃത്യമായി പരിശീലനം നൽകൂ, അവർ ജോലിഭാരം കുറയ്ക്കും, ഉറപ്പ്

 

ADVERTISEMENT

‘എത്ര തവണ പറഞ്ഞുകൊടുത്തിട്ടും ഈ കൊച്ചിന് മനസ്സിലാവുന്നില്ലല്ലോ’ എന്ന് നിരാശപ്പെടരുത്. ബുദ്ധിവികാസത്തിൽ കുറവു നേരിടുന്ന കുഞ്ഞുങ്ങൾ സാവധാനമേ കാര്യങ്ങൾ ഗ്രഹിക്കൂ എന്ന തിരിച്ചറിവുണ്ടാകണം. ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കുമ്പോൾ എങ്ങനെ, എത്ര അളവിൽ കഴിക്കണമെന്ന് പഠിപ്പിക്കാം. ചില മാതാപിതാക്കൾ നല്ല ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കാൻ തുടക്കത്തിൽ ശ്രമിക്കുമെങ്കിലും കുഞ്ഞുങ്ങൾ അത് കൃത്യമായി പിന്തുടരാത്തതിൽ വിഷമം തോന്നി മനസ്സുമടുത്തു പരിശീലനം നിർത്തും. മറ്റു ചിലർ, ഇത്തരം കുട്ടികളെ  എന്തു പരിശീലിപ്പിച്ചാലും അവർക്കു മനസ്സിലാകില്ല എന്ന തോന്നലിൽ പരിശീലിപ്പിക്കാതെയുമിരിക്കും. ഈ രണ്ടു പ്രവണതകളും തെറ്റാണ്. ഇവരെ സമയമെടുത്ത് കാര്യങ്ങൾ പഠിപ്പിക്കാം. നല്ല ഭക്ഷണ ശീലങ്ങൾ പരിശീലിപ്പിക്കാതിരുന്നാൽ ഇവരെ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ട് കൂടും. കുട്ടികൾ സ്വന്തം കാര്യങ്ങൾ സ്വയം നോക്കുന്ന അവസ്ഥയിൽ എത്തുമ്പോഴാണ് കുഞ്ഞുങ്ങളെ പരിപാലിക്കുക എന്ന കർത്തവ്യം മാതാപിതാക്കൾക്ക് എളുപ്പമായി മാറുന്നത്. സാധാരണ കുട്ടികൾ ഏഴോ എട്ടോ വയസ്സിൽ സ്വയം പര്യാപ്തത നേടിയെടുക്കുമെങ്കിൽ ബുദ്ധിവികാസം കുറവുള്ള കുട്ടികൾ പത്തോ പന്ത്രണ്ടോ വയസ്സിലാകും സ്വയം പര്യാപ്തത നേടുക. അഥവാ, അവർക്കു നൽകുന്ന പരിശീലനത്തിന് ഫലം കാണാൻ അത്രത്തോളം കാലതാമസമുണ്ടാകും എന്ന വസ്തുത മനസ്സിലാക്കണം. കുഞ്ഞുങ്ങൾ പ്രതീക്ഷയ്ക്കൊത്തുയരാതെ വരുമ്പോൾ നിരാശ തോന്നുന്നത് സ്വാഭാവികമാണ്. നിരാശരാകാതെ പരിശീലനം തുടരുന്നതിനായി കുട്ടികളെ സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. വീട്ടിലുള്ള രണ്ടോ മൂന്നോ പേർ ഈ ഉത്തരവാദിത്തം പങ്കുവച്ചെടുത്താൽ ഒരാൾ തനിച്ച് കഷ്ടപ്പെടുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാം.

 

∙പരിശീലനം ഫലപ്രദമാവാത്ത ഘട്ടത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്താം

 

Representative Image. Photo Credit: Tatyana Soares/ Shutterstock.com

സാധാരണ കുട്ടികളെ അപേക്ഷിച്ച്, ഭക്ഷണത്തിന്റെ അളവും ഏതു തരത്തിലുള്ള ഭക്ഷണമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളുമൊക്കെ തിരിച്ചറിയാൻ ഇത്തരം കുട്ടികൾക്ക് പ്രയാസമനുഭവപ്പെടാറുണ്ട്. പരിശീലിപ്പിക്കാൻ ശ്രമിച്ചിട്ടും കുഞ്ഞുങ്ങൾക്ക് അത്തരം കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.

 

∙ ഭക്ഷണത്തിലൂടെ സ്നേഹം കാണിക്കാറുണ്ടോ?

 

മിക്ക മാതാപിതാക്കളും മക്കളോടു സ്നേഹം കാണിക്കുന്നത് അവർക്കിഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ ധാരാളം വാങ്ങിക്കൊടുത്താണ്. അതിൽ അർഥമില്ല. ശരീരത്തിനു ഗുണം ചെയ്യുന്ന പല ഭക്ഷണങ്ങൾക്കും നല്ല മണമോ രുചിയോ ഒന്നും ഉണ്ടാവില്ലായിരിക്കാം. പക്ഷേ അതിൽ നിന്നു ലഭിക്കുന്ന പ്രയോജനം ചെറുതല്ല. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ  ശരീരത്തിന്റെ ആരോഗ്യത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നതായിരിക്കില്ല. കുട്ടികളുടെ ഇഷ്ടത്തിനേക്കാൾ അവരുടെ ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഭക്ഷണശൈലി അവലംബിക്കുന്നതാണ് ഉചിതം.

 

∙അവഗണന വേണ്ട, കൂടുതൽ പരിഗണനയും

 

ഡോ. സോജൻ ആന്റണി

സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഒരു സ്പെഷൽ കിഡ് കൂടിയുണ്ടെങ്കിൽ സാധാരണ കുട്ടികളെ അപേക്ഷിച്ച് അവർ അവഗണന നേരിടുന്ന കേസുകളുമുണ്ടായിട്ടുണ്ട്. അതുപോലെതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്പെഷൽ കിഡിനെ പരിപാലിക്കുന്നതിനായി പണം കടം വാങ്ങുന്ന കുടുംബങ്ങളുമുണ്ട്. ഈ രണ്ടു പ്രവണതകളും തെറ്റാണ്. 

 

∙ മധുരവും കൊഴുപ്പും അധികമാകാതെ ശ്രദ്ധിക്കാം

 

മധുരം, കൊഴുപ്പ് എന്നിവ ഒരുപാട് കൊടുക്കുന്നുണ്ടെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. സ്കൂളിൽ പോകാതെ വീട്ടിലിരിക്കുന്ന കുട്ടിയോ ഒരുപാട് നേരം എഴുന്നേറ്റ് നടക്കാൻ ഇഷ്ടമില്ലാത്ത കുട്ടിയോ മറ്റു കുട്ടികളുടെ കൂടെ കളിക്കാനുള്ള സാഹചര്യമില്ലാത്ത കുട്ടിയോ ആണ് വീട്ടിലുള്ളതെങ്കിൽ അവരുടെ ഭാരം ക്രമാതീതമായി കൂടാനുള്ള സാഹചര്യമുണ്ട്. അതുമൂലം അസുഖങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങൾക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം നൽകുന്നതിൽ മാത്രം ശ്രദ്ധിച്ചാൽപ്പോരാ. കളികളിലൂടെ, വിനോദങ്ങളിലൂടെ അവരെ ഊർജസ്വലരാക്കാനുള്ള പരിശീലനങ്ങളും മാതാപിതാക്കൾ നൽകണം. ഇല്ലെങ്കിൽ ഭക്ഷണം ശരീരത്തിൽ കൊഴുപ്പായി അടിയാനും അതിനോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്നങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. ബുദ്ധിവികാസം വൈകുന്നതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള ആന്തരികാവയവങ്ങളുടെ തകരാറും അവർക്കുണ്ടെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള ഭക്ഷണങ്ങൾ മാത്രം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

∙ വീട്ടിൽ ഭക്ഷണം കഴിക്കാത്ത കുട്ടി

 

കുട്ടി തീരെ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഒരു കുടുംബം ഞങ്ങളുടെ സേവനം തേടിയെത്തിയത്. കുട്ടിക്കായി പ്രഭാത ഭക്ഷണം ഉണ്ടാക്കുമെങ്കിലും കുട്ടി അത് കഴിക്കില്ല. ആ കുടുംബവുമായി സംസാരിച്ചപ്പോഴാണ് മറ്റൊരു കാര്യം മനസ്സിലായത്. കുട്ടിക്കായി ഇഡ്ഡലിയും ദോശയുമൊക്കെ ഉണ്ടാക്കി വയ്ക്കുന്നതിനോടൊപ്പം കുട്ടി അത് കഴിച്ചില്ലെങ്കിലോ എന്നു കരുതി മറ്റൊരു പാത്രത്തിൽ കുട്ടിക്കു കഴിക്കാനുള്ള ചോക്ലേറ്റ് ശേഖരിച്ചു വയ്ക്കും. കുട്ടി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാതെ വിശപ്പു വരുമ്പോൾ ചോക്ലേറ്റ് മാത്രം കഴിച്ച് വിശപ്പ് മാറ്റും. വീട്ടിൽ ചോക്ലേറ്റ് വാങ്ങിവയ്ക്കുന്ന ശീലം തനിക്കുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഞങ്ങളോട് വെളിപ്പെടുത്തി. അതിന് അദ്ദേഹം പറഞ്ഞ കാരണമിതാണ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ചോക്ലേറ്റ് കഴിക്കാൻ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവിന് അന്ന് വിലകൂടിയ ചോക്ലേറ്റ് വാങ്ങിക്കൊടുക്കാനുള്ള സാമ്പത്തികാവസ്ഥയില്ലായിരുന്നു. കൊതി തോന്നുന്ന ചോക്ലേറ്റ് കഴിക്കാനുള്ള അവസരം തന്നെപ്പോലെ തന്റെ മക്കൾക്കും നിഷേധിക്കപ്പെടരുത് എന്ന ചിന്തയാണ് വീട്ടിൽ ചോക്ലേറ്റ് വാങ്ങിനിറയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

 

ഇത് കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്. നമുക്ക് ചെറുപ്പത്തിൽ നിഷേധിക്കപ്പെട്ടതൊന്നും കുഞ്ഞുങ്ങൾക്ക്  നിഷേധിക്കപ്പെടരുത് എന്നൊരു ചിന്ത ഇന്നത്തെ മാതാപിതാക്കളിൽ പലരിലുമുണ്ട്. അതനുസരിച്ചാണ് അവർ പേരന്റിങ് പോലും ക്രമീകരിക്കുന്നത്. പണ്ടുകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടോ അച്ഛനമ്മമാർ പുലർത്തുന്ന അച്ചടക്കം, ചില ചിട്ടകൾ ഇവയൊക്കെ കൊണ്ടോ ആവാം മധുര പലഹാരങ്ങളോ വില കൂടിയ കളിപ്പാട്ടങ്ങളോ ഒക്കെ അവർ നമുക്ക് നിഷേധിച്ചിരുന്നത്. നമുക്ക് കിട്ടാത്തതൊക്കെ ആഗ്രഹിക്കും മുൻപേ മക്കൾക്ക് കിട്ടണം എന്ന ചിന്ത  പിന്തുടരുന്നത് തെറ്റാണ്. ഭക്ഷണകാര്യത്തിലുൾപ്പെടെ മോശം ശീലം കുഞ്ഞുങ്ങളിൽ വളരാൻ അത് കാരണമാകും. കുട്ടിയുടെ അച്ഛനെ ഇക്കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഞങ്ങളുടെ നിർദേശത്തെത്തുടർന്ന്, വീട്ടിൽ ചോക്ലേറ്റ് വാങ്ങിനിറയ്ക്കുന്ന ശീലം അദ്ദേഹം ഉപേക്ഷിച്ചതോടെ

കുട്ടി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. കുട്ടികൾ ഏറെയിഷ്ടപ്പെടുന്ന, എന്നാൽ അവരുടെ ആരോഗ്യത്തിന് തീരെ പ്രയോജനം ചെയ്യാത്ത ഭക്ഷണങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരുന്നാൽത്തന്നെ കുട്ടികളെ നല്ല ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കാം.

 

∙അപമാനം ഭയന്ന് അങ്ങനെ ചെയ്യരുത്

 

ചില സമയങ്ങളിൽ ഐസ്ക്രീം, ചോക്ലേറ്റ്, മിൽക്ക് ഷേക്ക് പോലെയുള്ളവ വേണമെന്ന് പറഞ്ഞ് കുട്ടികൾ വല്ലാതെ വാശിപിടിക്കുകയും അതു കിട്ടാതെ വരുമ്പോൾ അലറിക്കരയുകയുമൊക്കെച്ചെയ്യും. കുട്ടി ഇങ്ങനെ ബഹളമുണ്ടാക്കിയാൽ മറ്റുള്ളവരെന്തു വിചാരിക്കും, നാണക്കേടല്ലേ എന്നൊക്കെ ചിന്തിച്ച് മാതാപിതാക്കൾ കുട്ടികൾക്കിഷ്ടമുള്ളതൊക്കെ വാങ്ങി നൽകും. കുട്ടികൾ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് നല്ലതല്ല. ഉറക്കെ കരഞ്ഞാൽ ആവശ്യമുള്ളതെല്ലാം അച്ഛനമ്മമാർ വാങ്ങി നൽകും എന്ന തെറ്റായ സന്ദേശമാകും അത്തരം കാര്യങ്ങളിലൂടെ കുട്ടിക്കു ലഭിക്കുക.

 

∙ ഭക്ഷണത്തിന് സമയക്രമം വേണം

 

കുട്ടികളെ പരിപാലിക്കുമ്പോൾ അവരുടെ ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും സമയക്രമം കൃത്യമാക്കാൻ അവരെ സഹായിക്കാനും ശ്രദ്ധിക്കണം. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിച്ചാൽ അതനുസരിച്ച് ഭക്ഷണത്തിന്റെ സമയം ക്രമീകരിക്കാം. അമിത വിശപ്പുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ കഴിക്കാൻ സ്നാക്സ് നൽകാം. വറുത്തതും പൊരിച്ചതും മധുര പലഹാരങ്ങളും സ്നാക്സ് ആയി നൽകുന്നതിനു പകരം ഫ്രൂട്സ്, സാലഡ്സ് എന്നിവ നൽകാം. ശാരീരികാധ്വാനം കുറവുള്ളവരായതുകൊണ്ട് ഭക്ഷണത്തിലൂടെ അമിത കലോറി ഉള്ളിൽച്ചെല്ലുന്നത് തടയാനും ഭക്ഷണം ആരോഗ്യകരമാക്കാനും കൂടിയാണ് പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുന്നത്.

 

∙ ആ പ്രവണത അപകടകരമാണ്

 

ബുദ്ധിവികാസം കുറവുള്ള കുട്ടികൾ എത്ര വലുതായാലും അവർക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അമ്മമാരുണ്ട്. അത് വളരെ അപകടകരമാണ്. ആ അമ്മയ്ക്കും അച്ഛനും മറ്റു മക്കളെ പരിപാലിക്കാനും അച്ഛനമ്മമാർ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുമൊക്കെയുള്ള സമയം കുറയാൻ ഇത്തരം ശീലങ്ങൾ കാരണമാകും. അതുകൊണ്ട് ഏറ്റവും ചെറിയ പ്രായത്തിൽത്തന്നെ സ്വയം പര്യാപ്തരാകാനുള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് നൽകാം.

 

കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ താമസം നേരിട്ടാലും ശിക്ഷകളൊന്നും നൽകാതെ കൃത്യമായി കുട്ടികൾക്ക് പരിശീലനം നൽകാം. അച്ഛനമ്മമാർ തനിയെ ശ്രമിച്ചിട്ടും പരിശീലനം സാധ്യമാകുന്നില്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ വിദഗ്ധരുടെ സഹായം തേടാം. കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് അവർ പറഞ്ഞു തരും. ആഹാരം സ്വന്തമായി, മിതമായ അളവിൽ കഴിക്കാൻ കുട്ടികളെ പര്യാപ്തരാക്കണം. സമയാസമയം വീട്ടിലുണ്ടാക്കുന്ന ആഹാരം  കൃത്യമായി കഴിക്കാൻ പരിശീലിപ്പിച്ചാൽ ഭക്ഷണത്തെച്ചൊല്ലിയുള്ള വഴക്കുകൾ ഒഴിവാക്കി അവരെ പരിപാലിക്കുന്നതിൽ  കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും.

 

പരമ്പരയുടെ മൂന്നാം ഭാഗം – വളർച്ചയുടെ ഘട്ടത്തിൽ കൗൺസിലിങ്ങിന്റെ സാധ്യതകൾ, വെല്ലുവിളികൾ

 

Content Summary : Dietary habits Nutritional status of children with an intellectual disability