സ്ഥിരമായ ഇടവേളകളിൽ അലർജി മൂലമുള്ള പ്രശ്നമുണ്ടാവുകയാണെങ്കിലും ശ്രദ്ധിക്കണം. ചില ഘട്ടങ്ങളിൽ നമുക്ക് ഇത്തരം അലർജി സാധ്യതകൾ പൂർണമായി ഒഴിവാക്കാനായെന്നു വരില്ല. അത്തരം സാഹചര്യങ്ങളിൽ ഇതിനു പറ്റിയ ഗുളിക കഴിക്കാം.

സ്ഥിരമായ ഇടവേളകളിൽ അലർജി മൂലമുള്ള പ്രശ്നമുണ്ടാവുകയാണെങ്കിലും ശ്രദ്ധിക്കണം. ചില ഘട്ടങ്ങളിൽ നമുക്ക് ഇത്തരം അലർജി സാധ്യതകൾ പൂർണമായി ഒഴിവാക്കാനായെന്നു വരില്ല. അത്തരം സാഹചര്യങ്ങളിൽ ഇതിനു പറ്റിയ ഗുളിക കഴിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥിരമായ ഇടവേളകളിൽ അലർജി മൂലമുള്ള പ്രശ്നമുണ്ടാവുകയാണെങ്കിലും ശ്രദ്ധിക്കണം. ചില ഘട്ടങ്ങളിൽ നമുക്ക് ഇത്തരം അലർജി സാധ്യതകൾ പൂർണമായി ഒഴിവാക്കാനായെന്നു വരില്ല. അത്തരം സാഹചര്യങ്ങളിൽ ഇതിനു പറ്റിയ ഗുളിക കഴിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്ര നിസ്സാരക്കാരനല്ല തുമ്മൽ. ഒന്നു ശ്രദ്ധിച്ചാൽ തുമ്മലിനെ കുറേയൊക്കെ വരുതിയിൽ നിർത്താം. തുമ്മാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഇല്ലേയില്ല. ഇടയ്ക്കെങ്കിലും നമുക്കൊന്നു തുമ്മാൻ തോന്നാറുമുണ്ട്. എന്നാൽ, തുമ്മിത്തുമ്മി ജീവിതം തന്നെ വഴിമുട്ടിയവർ എങ്ങനെ ഈ തുമ്മലൊന്നു നിർത്തുമെന്നാണു ചിന്തിക്കുന്നത്. പ്രശ്നക്കാരൻ അലർജിയാണ്. അലർജി മൂലമുള്ള തുമ്മൽ അഥവാ അലർജിക് റൈനൈറ്റിസ് കാരണം ബുദ്ധിമുട്ടുന്നവർ ഒട്ടേറെ. 

 

ADVERTISEMENT

അലർജിയുടെ തുമ്മൽ 

 

നമ്മുടെ ശരീരത്തിലേക്കു ശ്വാസത്തിലൂടെ പുറത്തു നിന്നു പൊടിയോ മറ്റെന്തെങ്കിലുമോ എത്തുമ്പോൾ അതിനെ പുറത്താക്കാൻ ശരീരം പ്രതികരിക്കും. അതു പുറത്തേക്കു തള്ളാൻ വേണ്ടിയാണു തുമ്മുന്നത്. അതിനോട് അനുബന്ധിച്ചുണ്ടാകുന്ന റിയാക്‌ഷനുകളാണു മൂക്കിലുണ്ടാകുന്ന നീർക്കെട്ടും മൂക്കൊലിപ്പും കണ്ണു ചുവക്കലുമെല്ലാം. 

നമ്മുടെ ശരീരത്തിൽ അലർജിയുണ്ടാക്കുന്ന കുറെയേറെ കാര്യങ്ങളുണ്ട്. പൊടി, പൂമ്പൊടി, പൂപ്പൽ, തലയിണയിലെ പൊടി, വളർത്തു മൃഗങ്ങളുടെ രോമം, പാറ്റ, ടാൽകം പൗഡർ, സോപ്പ്, പെർഫ്യൂം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നമ്മളിൽ അലർജിയുണ്ടാക്കും. ഇങ്ങനെ അലർജിയുണ്ടാക്കാൻ സാധ്യതയുള്ള അൻപതോളം ഏജന്റുകൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

 

എന്നാൽ ഓരോരുത്തരിലും അലർജിയുടെ കാരണങ്ങൾ വ്യത്യസ്തമായിരിക്കും. ആ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കുകയെന്നതാണ് അലർജി മൂലമുള്ള പ്രശ്നങ്ങൾ തടയുന്നതിൽ പ്രധാന കാര്യം. അടിസ്ഥാനപരമായ ചികിത്സയും അതു തന്നെ. 

 

നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ അലർജി പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ഉറപ്പായി ചികിത്സ തേടണം. സ്ഥിരമായ ഇടവേളകളിൽ അലർജി മൂലമുള്ള പ്രശ്നമുണ്ടാവുകയാണെങ്കിലും ശ്രദ്ധിക്കണം. ചില ഘട്ടങ്ങളിൽ നമുക്ക് ഇത്തരം അലർജി സാധ്യതകൾ പൂർണമായി ഒഴിവാക്കാനായെന്നു വരില്ല. അത്തരം സാഹചര്യങ്ങളിൽ ഇതിനു പറ്റിയ ഗുളിക കഴിക്കാം. 

ADVERTISEMENT

 

Representative Image. Photo Credit : Wavebreakmedia / Shutterstock.com

പതിവായി അലർജി മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റിറോയ്ഡ് അടങ്ങിയ നേസൽ സ്പ്രേകളും ഉപയോഗിക്കാറുണ്ട്. സ്റ്റിറോയ്ഡ് ഗുളികകൾ പോലെ ശരീരത്തിന് അത്ര ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല നേസൽ സ്പ്രേകൾ. എന്നാൽ ഡോക്ടറുമായി കൺസൽറ്റ് ചെയ്ത ശേഷമേ ഗുളികകൾ കഴിക്കാനും സ്പ്രേ ഉപയോഗിക്കാനും പാടുള്ളൂ. 

 

അലർജി മൂലം തുടർച്ചയായുള്ള തുമ്മൽ കൂടുതലായി ഉണ്ടായാൽ സൈനസ്സുകളിൽ കഫം കെട്ടി നിന്ന് അണുബാധയുണ്ടാകാ നുള്ള സാധ്യതയുണ്ട്. മൂക്കും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് അടഞ്ഞു ചെവിയടപ്പും അണുബാധയും ഉണ്ടാകാനും ഇടയുണ്ട്. കഫം തൊണ്ടയിലേക്ക് ഇറങ്ങി തൊണ്ടവേദനയ്ക്കും കാരണമാകും. 

 

∙ തുമ്മാതിരിക്കാൻ പറ്റുമോ? 

 

∙ അലർജിയുണ്ടാക്കുന്ന സാധനങ്ങൾ മൂക്കിൽ കയറിയാൽ തുമ്മാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് അലർജിയുണ്ടാക്കുന്ന സാധനങ്ങളും സാഹചര്യങ്ങളും പരമാവധി ഒഴിവാക്കാം. 

∙ അലർജി മൂലമുള്ള പ്രശ്നങ്ങൾ വന്ന ശേഷം മറ്റു സൈനസ് പ്രശ്നങ്ങൾ, ചെവി പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ആവി പിടിക്കുന്നതു നല്ലതാണ്. കഫം കട്ടിയാകാതെ ഒഴുകിപ്പോകാൻ ഇതു സഹായിക്കും. 

∙ അലർജി മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ധാരാളം വെള്ളം കുടിക്കുന്നതു നല്ലതാണ്. അലർജി മൂലം സൈനസ്സിന് അകത്തു ചെറിയ തടസ്സമുണ്ടാകുമ്പോൾ കഫം കട്ടിയാകും. വെള്ളം കുടിക്കുമ്പോൾ കഫം കൂടുതൽ ദ്രാവകാവസ്ഥയിലേക്കു മാറാൻ ഇടയാകും. 

∙ അലർജിക്കുള്ള മരുന്നു കഴിക്കുമ്പോഴും കഫം കട്ടിയാകും. ഇതൊഴിവാക്കാനും ധാരാളം വെള്ളം കുടിക്കുക. 

 

വിവരങ്ങൾ നൽകിയത്

ഡോ. ആർ. 

സായിഷ് ചന്ദ്രൻ, 

ജൂനിയർ കൺസൽറ്റന്റ്– ഇഎൻടി, 

ജനറൽ ആശുപത്രി, 

മൂവാറ്റുപുഴ. 

 

Content Summary : How to get rid of allergies