ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച രോഗികളിലുണ്ടാകുന്ന സന്ധിവേദന കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്സ്റ്റൈല്‍ മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിനായി പ്രചാരം നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്  ബാധിച്ച രോഗികളിലുണ്ടാകുന്ന സന്ധിവേദന കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്സ്റ്റൈല്‍ മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 

ADVERTISEMENT

സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിനായി പ്രചാരം നടത്തുന്ന അമേരിക്കയിലെ ഫിസിഷന്‍സ് കമ്മിറ്റി ഫോര്‍ റെസ്പോണ്‍സിബിള്‍ മെഡിസിനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഇതിനായി ആമവാതം ബാധിച്ച 44 രോഗികളെ രണ്ട് സംഘങ്ങളായി തിരിച്ച് 16 ആഴ്ചത്തേക്ക് ഇവരുടെ ഭക്ഷണക്രമം നിയന്ത്രിച്ചു. ആദ്യ സംഘത്തിന് നാലാഴ്ചത്തേക്ക് സസ്യ ഭക്ഷണം നല്‍കുകയും മറ്റ് ഭക്ഷണങ്ങള്‍ മൂന്നാഴ്ചത്തേക്ക് ഒഴിവാക്കുകയും പിന്നീടുള്ള ഒന്‍പത് ആഴ്ചകളില്‍ ഒഴിവാക്കിയ ഭക്ഷണങ്ങള്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. ഗവേഷണസംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങിയതും അവ തയാറാക്കിയതും. 

ADVERTISEMENT

രണ്ടാമത്തെ സംഘത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരു സംഘങ്ങളും 16 ആഴ്ചകള്‍ക്ക് ശേഷം അവരുടെ ഭക്ഷണക്രമം അങ്ങോട്ടുമിങ്ങോട്ടും വച്ചു മാറി. പഠനത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ഡിസീസ് ആക്ടിവിറ്റി സ്കോര്‍-28(ഡിഎഎസ്28) അവരുടെ സന്ധിവേദനയുടെ തോതിന്‍റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. ആമവാതത്തിന്‍റെ തീവ്രത വര്‍ധിക്കുന്നതിന് അനുസരിച്ച് ഡിഎഎസ്28 സ്കോറും ഉയരും. സസ്യഭക്ഷണം കഴിച്ച കാലഘട്ടത്തില്‍ പഠനത്തില്‍ പങ്കെടുത്തവരുടെ ഡിഎഎസ്28 ശരാശരി 2 പോയിന്‍റ് താഴ്ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. 

ADVERTISEMENT

സന്ധികളിലെ നീര്‍ക്കെട്ടിന്‍റെ ശരാശരി എണ്ണം ഏഴില്‍ നിന്ന് 3.3 ആയും ഇവരില്‍ കുറഞ്ഞു.  അതേ സമയം സസ്യഭക്ഷണം കഴിക്കാത്തവരില്‍ ഇത് 4.7ല്‍ നിന്ന് 5 ആയി വർധിച്ചു. സന്ധിവേദന കുറയുന്നതിന് പുറമേ സസ്യഭക്ഷണം കഴിച്ചവരിലെ ശരീരഭാരം ശരാശരി 6.35 കിലോഗ്രാം കുറഞ്ഞതായും ഗവേഷകര്‍ നിരീക്ഷിച്ചു. സസ്യേതര ഭക്ഷണം കഴിച്ചവരില്‍ ഈ കാലയളവില്‍ ശരീരഭാരം ഒരു കിലോഗ്രാമോളം കൂടുകയും ചെയ്തു. സസ്യഭക്ഷണം കഴിച്ചവരില്‍ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയുടെ തോതിലും കുറവ് രേഖപ്പെടുത്തി.

Content Summary : Low-fat vegan diet improves joint pain in patients with arthritis