ഒരു പെണ്ണുകാണൽ ചടങ്ങ് മുഴുവൻ അലങ്കോലമാക്കിക്കൊണ്ട് സഹോദരൻ ആനന്ദക്കുട്ടനെ കുഴപ്പത്തിലാക്കുന്ന ആകാശ് മേനോനെ ഓർക്കുന്നോ? ‘പച്ചക്കുതിര’ എന്ന ദിലീപ് ചിത്രത്തിലെ ആ രംഗം കണ്ട് ആർത്തു ചിരിച്ചവർ അത്തരമൊരു രംഗം യഥാർഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയാകും പ്രതികരിക്കുക? ജർമനിയിൽ അമ്മയുടെ പരിശീലനത്തിൽ വളർന്ന

ഒരു പെണ്ണുകാണൽ ചടങ്ങ് മുഴുവൻ അലങ്കോലമാക്കിക്കൊണ്ട് സഹോദരൻ ആനന്ദക്കുട്ടനെ കുഴപ്പത്തിലാക്കുന്ന ആകാശ് മേനോനെ ഓർക്കുന്നോ? ‘പച്ചക്കുതിര’ എന്ന ദിലീപ് ചിത്രത്തിലെ ആ രംഗം കണ്ട് ആർത്തു ചിരിച്ചവർ അത്തരമൊരു രംഗം യഥാർഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയാകും പ്രതികരിക്കുക? ജർമനിയിൽ അമ്മയുടെ പരിശീലനത്തിൽ വളർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പെണ്ണുകാണൽ ചടങ്ങ് മുഴുവൻ അലങ്കോലമാക്കിക്കൊണ്ട് സഹോദരൻ ആനന്ദക്കുട്ടനെ കുഴപ്പത്തിലാക്കുന്ന ആകാശ് മേനോനെ ഓർക്കുന്നോ? ‘പച്ചക്കുതിര’ എന്ന ദിലീപ് ചിത്രത്തിലെ ആ രംഗം കണ്ട് ആർത്തു ചിരിച്ചവർ അത്തരമൊരു രംഗം യഥാർഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയാകും പ്രതികരിക്കുക? ജർമനിയിൽ അമ്മയുടെ പരിശീലനത്തിൽ വളർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പെണ്ണുകാണൽ ചടങ്ങ് മുഴുവൻ അലങ്കോലമാക്കിക്കൊണ്ട് സഹോദരൻ ആനന്ദക്കുട്ടനെ കുഴപ്പത്തിലാക്കുന്ന ആകാശ് മേനോനെ ഓർക്കുന്നോ? ‘പച്ചക്കുതിര’ എന്ന ദിലീപ് ചിത്രത്തിലെ ആ രംഗം കണ്ട് ആർത്തു ചിരിച്ചവർ അത്തരമൊരു രംഗം യഥാർഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയാകും പ്രതികരിക്കുക? ജർമനിയിൽ അമ്മയുടെ പരിശീലനത്തിൽ വളർന്ന ഭിന്നശേഷിക്കാരനായ ആകാശ് മേനോൻ തനിയെ നാട്ടിലെത്തുന്നതും അവന്റെ പരിചരണം സഹോദരനായ ആനന്ദക്കുട്ടൻ ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമ്മയുടെ തണലിൽനിന്ന് തീർത്തും അപരിചിതമായൊരു സ്ഥലത്തെത്തുന്ന ഭിന്നശേഷിക്കാരന് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെയും അവനെ പരിചരിക്കുന്നവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പറ്റി ഏകദേശധാരണ തരുന്നുണ്ട് പച്ചക്കുതിര.

 

ഡോ. സോജൻ ആന്റണി
ADVERTISEMENT

ബുദ്ധിശക്തിയുടെ വികാസത്തിൽ താമസം നേരിടുന്ന കുട്ടികളെ പരിപാലിക്കേണ്ടതും ഏതു സാഹചര്യത്തിലും സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അവരെ കൃത്യമായി പരിശീലിപ്പിക്കേണ്ടതും എങ്ങനെയാണെന്നത് വളരെയധികം പ്രാധാന്യമുള്ള വിഷയമാണ്. കുടുംബത്തിൽ ഭിന്നശേഷിയുള്ള ഒരു വ്യക്തിയുണ്ടെങ്കിൽ അവരുടെ പരിചരണം കുടുംബത്തിലെ ഒരാളുടെ മാത്രം ചുമതലയായി കാണരുതെന്നും കുടുംബാംഗങ്ങളെല്ലാം ആ ഉത്തരവാദിത്തം പങ്കിട്ടെടുക്കുന്നത് ആ വ്യക്തിക്കും അവരെ പരിചരിക്കുന്നവർക്കും ഏറെ ഗുണം ചെയ്യുമെന്നും ബെംഗളൂരു നിംഹാൻസിലെ അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് ഡോ. സോജൻ ആന്റണി പറയുന്നു.  

 

ബുദ്ധിശക്തിയുടെ വികാസത്തിൽ താമസം നേരിടുന്ന കുട്ടികളെ പരിചരിക്കാനുള്ള കൃത്യമായ പാരന്റിങ് സ്ട്രാറ്റജിയെപ്പറ്റി ഡോക്ടർ സംസാരിക്കുന്നു.

Representative Image. Photo Credit : fizkes/ Shutter Stock

 

ADVERTISEMENT

തെറ്റിദ്ധാരണ വേണ്ട, താരതമ്യവും

 

ബുദ്ധിശക്തിയുടെ വികാസത്തിൽ കുറവുള്ള കുട്ടികളുടെ പേരന്റിങ്ങിനെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകളുണ്ട്. ഇത്തരം കുട്ടികൾക്ക് മികച്ച പേരന്റിങ് നൽകുവാനുള്ള ശ്രമത്തിന്റെ ഭാഗമായി മാതാപിതാക്കൾ ധാരാളം പ്രതിസന്ധികളും നേരിടാറുണ്ട്. ലേണിങ്ങിന് (പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ കുട്ടികളെ പഠിപ്പിക്കുക) പ്രാധാന്യം നൽകുന്ന പേരന്റിങ് രീതിയാണ് ഇത്തരം കുട്ടികൾക്കു വേണ്ടത്.

 

ADVERTISEMENT

എങ്ങനെ പെരുമാറണം, നല്ലതും ചീത്തയും തമ്മിൽ എങ്ങനെ തിരിച്ചറിയാം, ജീവിതത്തിൽ വിജയിക്കാൻ എന്തൊക്കെ കാര്യങ്ങൾ അറിയണം, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധാരണ കൊടുക്കുക എന്നതാണ് പേരന്റിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞിനെ ഒരു സമൂഹജീവിയാക്കി മാറ്റാൻ കൃത്യവും നിരന്തരവുമായ പരിശീലനം നൽകുക എന്നതാണ് പേരന്റിങ്ങിന്റെ ലക്ഷ്യം.

 

Representative Image. Photo Credit: YAKOBCHUK VIACHESLAV/ Shutterstock

തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പേരന്റിങ് സാധ്യമാകാതെ വരുമ്പോൾ ചില മാതാപിതാക്കൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടാറുണ്ട്. ബുദ്ധിശക്തിയുടെ വികാസത്തിൽ താമസം നേരിടുന്ന കുട്ടികൾക്ക് പുതിയ കാര്യങ്ങൾ ഗ്രഹിക്കുവാനും പഠിക്കുവാനും പ്രാവർത്തികമാക്കാനും നിരവധി ബുദ്ധിമുട്ടുകളുണ്ട്. പലപ്പോഴും മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ‌ കുട്ടികളുടെ സ്വഭാവത്തിലും അറിവിലും മാറ്റമുണ്ടാകാത്തത് ഇതുകൊണ്ടാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ അവസ്ഥ തിരിച്ചറിഞ്ഞ് അതിനെ ഉൾക്കൊണ്ടു വേണം പേരന്റിങ്. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാതെ അവരെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ആ കുട്ടികൾ പഠിക്കുന്ന അതേ വേഗത്തിൽ പഠിക്കണമെന്നോ അവരുടെ അത്രയും കാര്യപ്രാപ്തി കാട്ടണമെന്നോ ശഠിക്കരുത്. 

 

Representative Image. Photo Credit: fizkes/ Shutterstock

പഠനവേഗവും കാര്യപ്രാപ്തിയും വ്യക്തിത്വ വികസനവും മറ്റുള്ള കുട്ടികളെപ്പോലെ നേടിയെടുക്കാൻ ഇത്തരം കുഞ്ഞുങ്ങൾക്ക് കുറച്ചധികം സമയം വേണം. അതുകൊണ്ടാണ് അവരുടെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ ഇന്റലക്ച്വൽ ഡവലപ്മെന്റ് ഡിലേ എന്ന വാക്കുപയോഗിക്കുന്നത്. ബുദ്ധിശക്തിയുടെ വികാസത്തിൽ താമസം നേരിടുന്നതുകൊണ്ടാണ് ഡിസെബിലിറ്റി എന്ന വാക്കിനു പകരം ഡിലേ (താമസം) എന്ന വാക്ക് ഉപയോഗിക്കുന്നത്. ഇത്തരം കുട്ടികളെ പരിചരിക്കുമ്പോൾ ഡിലേ എന്ന വാക്ക് ഓർത്തിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

 

കുട്ടികൾ ഏതെങ്കിലും ഒരു ദിവസം സ്വയം ഭക്ഷണം കഴിച്ചില്ല, തനിയെ വസ്തം ധരിച്ചില്ല എന്നു കരുതി ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല എന്ന മുൻവിധിയോടെ ഒരിക്കലും പെരുമാറരുത്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് അമിതമായ പരിലാളനം. കുഞ്ഞുങ്ങൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിക്കുമ്പോൾ പരിശീലനത്തിന്റെ ആദ്യസമയത്തൊക്കെ അവർ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. അത് കാണുമ്പോൾ പല അമ്മമാരും സഹായിക്കാൻ തുടങ്ങും. കുട്ടികൾ മുതിർന്നാലും ഇതു തുടരും. ഈ രീതി തീർത്തും ശരിയല്ല. കുട്ടികൾ കാര്യങ്ങൾ ചെയ്തു പഠിച്ചു വരുന്ന മുറയ്ക്ക് സാവധാനം സഹായങ്ങൾ നിർത്തണം. ചെറിയ കാര്യങ്ങൾ ചെയ്തു പരിശീലിപ്പിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന പാരന്റിങ് ശൈലി അവലംബിക്കണം.

 

പുതിയ ഭാഷ പഠിക്കാം, ആശയ വിനിമയം എളുപ്പമാക്കാം

 

Representative Image. Photo Credit : Evgeny Atamanenko/ Shutterstock

താമസം നാട്ടിലായാലും വിദേശത്തായാലും കുഞ്ഞുങ്ങളെ ഒന്നിലേറെ ഭാഷ പഠിപ്പിക്കുന്നത് നന്നായിരിക്കും. കുടുംബം നാട്ടിലാണെങ്കിൽ വീട്ടിൽ സംസാരിക്കുന്നത് മലയാളമായിരിക്കും. സ്പെഷൽ സ്കൂളുകളിലും പരിശീലന സ്ഥാപനങ്ങളിലും മറ്റും ചിലപ്പോൾ പഠനമാധ്യമം ഇംഗ്ലിഷ് ആയിരിക്കും. രണ്ട് ഭാഷകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇത്തരം കുട്ടികൾക്ക് ആശയക്കുഴപ്പം വരാൻ സാധ്യതയുണ്ടെങ്കിൽ അങ്ങനെയുള്ള വെല്ലുവിളികളെ മുൻനിർത്തി ഭാഷാപരിശീലനം നൽകാൻ ശ്രദ്ധിക്കണം. സാധിക്കുമെങ്കിൽ കുട്ടിയെ രണ്ടു ഭാഷകളും പഠിപ്പിക്കാൻ ശ്രമിക്കണം. ഒരു ഭാഷ മാത്രമേ കുട്ടിക്ക് പഠിക്കാൻ സാധിക്കൂവെന്നത് ശരിയായ ധാരണയല്ല. ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കേണ്ടി വരുമ്പോൾ രണ്ടു ഭാഷയിലുള്ള അറിവ് അവരെ വളരെയേറെ സഹായിച്ചേക്കാം. രണ്ട് ഭാഷ പഠിക്കുന്നത് കുട്ടിയുടെ അറിവിനെയും മറ്റുള്ളവരുമായുള്ള ഇടപഴകലിനെയും കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കും. ബുദ്ധിവളർച്ചയിൽ കുറവുള്ള കുഞ്ഞുങ്ങൾക്ക് പുതിയ ഭാഷ പഠിക്കാൻ കഴിയില്ലെന്ന തെറ്റിദ്ധാരണ വേണ്ട. അവരുടെ വളർച്ചയിലെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പേരന്റിങ് രീതി സ്വീകരിക്കുന്നതാണുചിതം.

 

സമ്മാനങ്ങൾ നൽകലല്ല പ്രോത്സാഹനം 

 

കുഞ്ഞുങ്ങൾക്കു നൽകുന്ന സമ്മാനങ്ങളാണ് പ്രോത്സാഹനം എന്നാണ് പല മാതാപിതാക്കളുടെയും തെറ്റിദ്ധാരണ. എന്നാൽ കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്താൽ അവരെ അടുത്തു വിളിച്ച് കണ്ണിൽ നോക്കി തോളിൽത്തട്ടുന്നതും ഷേക്ക് ഹാൻഡ് നൽകുന്നതുമൊക്കെ പ്രോത്സാഹനങ്ങളാണ്. ശിക്ഷകൾ കൊടുത്തുള്ള പേരന്റിങ്ങിനേക്കാൾ ഫലപ്രദമാണ് പ്രോത്സാഹനം നൽകിയുള്ള പേരന്റിങ്. ഉച്ചത്തിൽ സംസാരിക്കുക, മറ്റുള്ളവരുടെ ഭക്ഷണസാധനങ്ങൾ തട്ടിപ്പറിക്കുക, ഭക്ഷണത്തിനു വേണ്ടി ഉറക്കെ കരയുക തുടങ്ങിയ സ്വഭാവരീതികളിൽനിന്ന് അവരെ വിലക്കാം. പക്ഷേ അതൊരിക്കലും കഠിനമായ ശിക്ഷകളിലൂടെയാവരുത്. അത്തരം പെരുമാറ്റങ്ങൾ അനുചിതമാണെന്ന് അവരെ അടുത്തു വിളിച്ചിരുത്തി സ്നേഹത്തോടെ പറഞ്ഞു കൊടുക്കാം. 

 

പാരന്റ്ങ്ങിൽ വേണം സ്ഥിരത

 

അനാവശ്യമായി വാശി കാണിക്കുന്ന സന്ദർഭങ്ങളിൽ കുട്ടികൾക്ക് ശ്രദ്ധ കൊടുക്കാതിരിക്കുന്നത് മോശം പെരുമാറ്റങ്ങളിൽനിന്ന് പിന്മാറാൻ അവരെ സഹായിച്ചേക്കും. ഉറക്കെക്കരഞ്ഞ് വാശിപിടിച്ച് കുട്ടി ആവശ്യപ്പെടുന്ന കാര്യം ചെയ്തുകൊടുത്താൽ, ഉറക്കെക്കരഞ്ഞാൽ ആവശ്യങ്ങൾ സാധിക്കപ്പെടും എന്ന തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് ലഭിക്കുക. രണ്ട് പ്രാവശ്യം കരഞ്ഞിട്ടും മാതാപിതാക്കൾ ശ്രദ്ധിക്കാതിരുന്നാൽ കുട്ടി ശാന്തമായി കാര്യങ്ങൾ ആവശ്യപ്പെടും. അപ്പോൾ ആവശ്യം പരിഗണിക്കപ്പെടുകയാണെങ്കിൽ അലറിക്കരഞ്ഞാലല്ല, ശാന്തമായി ആവശ്യപ്പെടുമ്പോഴാണ് തന്റെ ആഗ്രഹം നടക്കുക എന്ന സന്ദേശമാണ് കുട്ടിക്ക് ലഭിക്കുക. ഈ ഒരു തോന്നലിലേക്ക് കുട്ടിയെ എത്തിക്കാൻ സമയവും നിരന്തരമായ പരിശീലനവും ആവശ്യമാണ്. ഏതു സാഹചര്യത്തിലും പേരന്റിങ് സ്ട്രാറ്റജിയിൽ മാറ്റം വരുത്താതിരിക്കാം. മേൽപറഞ്ഞ പേരന്റിങ് സ്ട്രാറ്റജി ഒരിക്കൽ പരീക്ഷിച്ചാൽ അതുപോലെ തന്നെ തുടരാനും ശ്രദ്ധിക്കണം. ഒരു ദിവസം കരയുമ്പോൾ ശ്രദ്ധിക്കാതിരുന്ന ശേഷം അടുത്ത ദിവസം കരയുമ്പോൾ ആവശ്യം സാധിച്ചുകൊടുത്താൽ കുട്ടി വീണ്ടും അനാവശ്യമായ വാശി കാണിക്കും.

 

ആശയ വിനിമയത്തിൽ വേണം പൂർണത

 

കുട്ടിയുമായുള്ള ആശയ വിനിമയത്തിൽ പൂർണതയുണ്ടാകാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുട്ടി ഒരു കളിപ്പാട്ടം ചോദിക്കുമ്പോൾ അച്ഛനമ്മമാർ അത് ശ്രദ്ധിക്കുന്നില്ലെങ്കിലോ അവഗണിക്കുകയാണെങ്കിലോ അവിടെ ആശയവിനിമയം പൂർണമല്ല. കുഞ്ഞ് കളിപ്പാട്ടം ചോദിക്കുമ്പോൾ ഏത് കളിപ്പാട്ടമാണ് ഏറെയിഷ്ടം, വീട്ടിനുള്ളിലാണോ പുറത്താണോ കളിക്കേണ്ടത് എന്നൊക്കെ ചോദിക്കാം. അപ്പോൾ അവർ കാര്യങ്ങൾ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുകയും അത് സംസാരം നീളാൻ കാരണമാവുകയും ചെയ്യും. ബുദ്ധിശക്തിയിൽ വികാസം പ്രാപിക്കാത്ത കുഞ്ഞുങ്ങളോട് പലപ്പോഴും വളരെ കുറച്ചേ പല മാതാപിതാക്കളും സംസാരിക്കാറുള്ളൂ. അങ്ങനെ ചെയ്താൽ അത് ആശയവിനിമയ വൈകല്യം വല്ലാതെ കൂടാൻ കാരണമാകും. ഇത്തരം കുഞ്ഞുങ്ങൾക്കുളള ആശയവിനിമയ പരിശീലനം വീടുകളിലും സ്കൂളുകളിലും സമൂഹത്തിലും ഒരുപോലെ ഉണ്ടായാലേ ഇത്തരം പ്രശ്നങ്ങൾക്ക് പൂർണതോതിൽ പരിഹാരം കാണാൻ സാധിക്കൂ.

 

അവസരങ്ങൾ നിഷേധിക്കരുത്, ഒപ്പം കൂട്ടാം

 

സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. സാധനങ്ങൾ വാങ്ങാനും വില ചോദിക്കാനും പണം നൽകാനും അവരെ പഠിപ്പിക്കാം. ആഘോഷവേളകളിൽ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാം. പെരുമാറ്റത്തിൽ എന്നു പൂർണ്ണത വരുന്നോ അന്നു മാത്രമേ പൊതുചടങ്ങുകളിലും പൊതുവിടങ്ങളിലും കുട്ടികളെ കൊണ്ടുപോകൂവെന്ന് ഒരിക്കലും തീരുമാനിക്കരുത്. അവർക്കും സമൂഹത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. അത് നിഷേധിക്കാനാവില്ല. അവസരങ്ങൾ നിഷേധിക്കുകയല്ല, അവസരങ്ങളുണ്ടാക്കിക്കൊടുത്ത് അവർക്ക് മെച്ചപ്പെട്ട വ്യക്തിയാകാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണം.

 

എന്റെ മാത്രം എന്ന പാരന്റിങ് സ്ട്രാറ്റജി വേണ്ട

 

എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ ഞാൻ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന് അച്ഛനോ അമ്മയോ തീരുമാനിക്കുന്നതും മറ്റുള്ളവർക്ക് കുട്ടിയെ പരിചരിക്കാൻ അവസരം നിഷേധിക്കുന്നതും കുട്ടിയോട് ചെയ്യുന്ന വലിയൊരു തെറ്റാണ്. സമൂഹവുമായി ഇടപെടാനുള്ള കഴിവ്, മറ്റുള്ളവരുടെ വിശ്വാസം ആർജ്ജിക്കുവാനുള്ള പ്രാപ്തി ഇതിലൊക്കെ സാരമായ കുറവ് സംഭവിക്കാൻ ഈ പാരന്റിങ് രീതി കാരണമാകും. കുഞ്ഞുങ്ങളെ അവരുടെ പ്രായത്തിനനുസരിച്ച് സ്പെഷൽ സ്കൂളുകളിലും തൊഴിൽ പരിശീലന കേന്ദ്രങ്ങളിലും നിർബന്ധമായും അയയ്ക്കണം. സമൂഹത്തിലുള്ള മറ്റു വ്യക്തികളുമായി എങ്ങനെ ഇടകലർന്ന് ജീവിക്കാം, ഇടപെടലുകൾ നടത്താം എന്നതിനെക്കുറിച്ച് മികച്ച പരിശീലകരിൽനിന്ന് പരിശീലനം ലഭിക്കാനുള്ള അവസരം അവർക്ക് അതിലൂടെ ലഭിക്കും. വീട്ടിലുള്ള സഹോദരങ്ങൾക്കും കുട്ടികളെ സഹായിക്കാനുള്ള അവസരം നൽകാം. ഏതെങ്കിലും ഒരാളിലേക്ക് മാത്രമായി അവരുടെ ലോകം ചുരുങ്ങിപ്പോയാൽ അത് കുട്ടികളുടെ ഭാവിയെ മോശമായി ബാധിക്കാൻ കാരണമായേക്കാം. അവരെ സ്ഥിരമായി പരിചരിക്കുന്നയാൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ പെട്ടെന്ന് മരണപ്പെടുകയോ മറ്റോ ചെയ്താൽ ആ ശൂന്യത ഈ കുട്ടികൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാകും. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുടുംബത്തിലുള്ള മറ്റുള്ളവരും ഏറെ വിഷമിക്കേണ്ടി വരും.

 

മാനസികവിദഗ്ധർ മാത്രം കണ്ടാൽ പോര

 

ബുദ്ധിശക്തിക്ക് വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടിനു പുറത്തിറക്കാനും പരിശീലന സ്ഥാപനങ്ങളിൽ അയയ്ക്കാനും  ആഘോഷവേളകളിൽ കൊണ്ടുപോകാനുമൊന്നും പലരും താൽപര്യം കാട്ടാറില്ല. അത്തരം കുട്ടികളെ ചികിൽസിക്കുന്ന മാനസികാരോഗ്യ വിദഗ്ധർ മാത്രം കണ്ടാൽ മതിയെന്ന ചിന്ത ചില മാതാപിതാക്കൾക്കുണ്ട്. അത് തെറ്റാണ്. ഓരോ പ്രായത്തിനനുസരിച്ചും അവർക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രഫഷനലുകളും സ്ഥാപനങ്ങളും ഇന്ത്യയിൽ പലഭാഗത്തുമുണ്ട്. കേരളത്തിലും അത്തരം ധാരാളം സ്ഥാപനങ്ങളുണ്ട്. അവിടെനിന്നുള്ള പരിശീലനം കുട്ടികളും മാതാപിതാക്കളും ഒരുപോലെ നേടേണ്ടതുണ്ട്. മികച്ച സ്ഥാപനങ്ങളേതെന്ന് വ്യക്തമായി അന്വേഷിച്ചറിഞ്ഞ ശേഷം അവിടെനിന്ന് പരിശീലനം സ്വായത്തമാക്കാം.

 

പെർഫെക്‌ഷനല്ല വേണ്ടത് സ്ഥിരത

 

വളരെ ചെറുപ്പത്തിലേ വൃത്തിയുടെ ശീലങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ചും ടോയ്‌ലെറ്റ് ട്രെയ്നിങ്ങിനെക്കുറിച്ചുമുള്ള അറിവ് കുട്ടികൾക്ക് നൽകണം. പെട്ടെന്നു പഠിക്കണം, പെർഫെക്ട് ആകണം എന്ന റൂൾ ആണ് പലരുടെയും പേരന്റിങ്ങിൽ മുന്നിട്ട് നിൽക്കുന്നത്. ഇതിൽ മാത്രം മനസ്സുടക്കി നിന്നാൽ പരിശീലിപ്പിക്കാനുള്ള ക്ഷമ നശിച്ചു പോകും. സാവധാനം, നിരന്തരം, സ്ഥിരതയാർന്ന പരിശീലനമാണ് ഇത്തരം കുട്ടികൾക്ക് നൽകേണ്ടത്. ഇത്തരം കുട്ടികളുടെ കഴിവ് ഉൾക്കൊണ്ടു കൊള്ളുള്ള പരിശീലന പദ്ധതികളാണ് വേണ്ടത്. വളർച്ചയുടെ ഘട്ടങ്ങളിലുള്ള ശാരീരിക വ്യതിയാനങ്ങളെക്കുറിച്ച് അവബോധം നൽകാം. ആർത്തവത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള കൃത്യമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. 

 

പെരുമാറ്റ വൈകല്യത്തിന് കാരണം മോശം പേരന്റിങ്ങോ?

 

ബുദ്ധിശക്തിയിലുള്ള വൈകലിനേക്കാൾ ഉപരിയായി പേരന്റിങ് രീതിയിലുള്ള അര്യപാപ്തതയാണ് മിക്ക പെരുമാറ്റ വൈകല്യങ്ങളുടെയും മൂല കാരണം. ഇതിന് ഉദാഹരണമായി കരിയറിലുണ്ടായ രണ്ട് അനുഭവങ്ങളെപ്പറ്റി പറയാം. ആദ്യത്തെ കുട്ടിയുടെ പേര് പ്രശാന്ത് എന്നാണ്. അവന് ഏകദേശം 18 വയസ്സ് പ്രായം വരും. ചെക്കപ്പിന് ആശുപത്രിയിലെത്തുമ്പോൾ തന്റെ ഊഴമെത്തുന്നതു വരെ അവൻ ക്ഷമയോടെ കാത്തിരിക്കും. അനുവാദം ചോദിച്ച ശേഷം മാത്രം ഡോക്ടറുടെ മുറിയിൽ പ്രവേശിക്കും. ഡോക്ടറെ കണ്ടാലുടൻ വിഷ് ചെയ്യും. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നന്ദി പറയും. അങ്ങനെ വളരെ സൗമ്യമായ പെരുമാറ്റമാണ്. കുട്ടിയുടെ പെരുമാറ്റത്തിൽ മതിപ്പു തോന്നിയപ്പോൾ കുട്ടിയുടെ മാതാപിതാക്കളോട് കുട്ടിക്ക് നൽകിയ പരിശീലനങ്ങളെക്കുറിച്ച് ചോദിച്ചു. കുട്ടിയുടെ പ്രശ്നം തീരെ ചെറുപ്പത്തിലേ മനസ്സിലായതുകൊണ്ട് സ്പഷെൽ സ്കൂളിൽ അയയ്ക്കാൻ കഴിഞ്ഞുവെന്നും അവിടെനിന്ന് കുട്ടിക്കൊപ്പം തങ്ങൾക്കും പരിശീലനം ലഭിച്ചെന്നും അവർ പറഞ്ഞു. അതുകൂടാതെ ഇത്തരം കുട്ടികളുടെ മാതാപിതാക്കളുള്ള സംഘങ്ങളിൽ ചേർന്നുകൊണ്ട് കൃത്യമായ പരിശീലനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നേടിയെടുത്ത് കുട്ടിയെ പരിശീലിപ്പിക്കാൻ സാധിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന കൃത്യമായ അറിവ് മകന് പകർന്നു നൽകാനായത് അങ്ങനെയാണെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിലും മറ്റും ചെന്നാൽ ക്യു നിൽക്കേണ്ടതെങ്ങനെ, ഓഫിസ് അന്തരീക്ഷത്തിൽ പെരുമാറേണ്ടതെങ്ങനെ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെങ്ങനെ എന്നെല്ലാം കൃത്യമായി പരിശീലിപ്പിച്ചു.

 

ഇതേ സമയം മറ്റൊരു കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം ഇങ്ങനെയാണ്. അവന്റെ പേര് രവി. ആ കുട്ടിക്ക് ആശുപത്രിയിലെത്തിയാൽ കാത്തിരിക്കുന്നത് ഇഷ്ടമല്ല. അവൻ അവിടെ കാണുന്ന എല്ലാ ഡോക്ടർമാരുടെയും റൂമിൽ കയറിയിറങ്ങി എനിക്ക് വേഗം ഡോക്ടറെ കാണണമെന്നു പറഞ്ഞ് ഒച്ചയുണ്ടാക്കും. ചിലപ്പോൾ നിൽക്കുന്നിടത്തൊക്കെ തുപ്പി വയ്ക്കും. അവന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. അമ്മ മാത്രമേയുള്ളൂ. അവൻ സ്പെഷൽ സ്കൂളിൽ പോവുകയോ അവന് ആവശ്യമായ പരിശീലനമൊന്നും ലഭിക്കുകയോ ചെയ്തിട്ടില്ല. അവന് ക്ഷമയില്ല, എവിടെ എങ്ങനെ പെരുമാറണം എന്ന കാര്യത്തെപ്പറ്റി കൃത്യമായ ധാരണയൊന്നുമില്ല. ദേഷ്യം വരുമ്പോൾ ഉറക്കെ സംസാരിക്കുകയും കരയുകയുമൊക്കെച്ചെയ്യും. അനുവാദം ചോദിക്കാതെ എല്ലാ മുറിയിലും ഇടിച്ചു കയറും, ദേഷ്യം വന്നാൽ ആളുകളെ പിടിച്ചു തള്ളും അങ്ങനെ ആശുപത്രി അന്തരീക്ഷം തന്നെ അലങ്കോലമാക്കും.

 

സമപ്രായക്കാരായ ഈ കുട്ടികളുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച ശേഷം ഐക്യു ടെസ്റ്റ് നടത്തിനോക്കിയപ്പോൾ രണ്ടു കുട്ടികളുടെയും ഐക്യുലെവൽ തുല്യമാണ്. പക്ഷേ പെരുമാറ്റത്തിൽ ഇരുവരും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് പരിശീലനത്തിനും കൃത്യമായ പേരന്റിങ്ങിനും കുട്ടികളുടെ സ്വഭാവത്തെ പോസിറ്റീവായി സ്വാധീനിക്കാനാകുമെന്ന നിഗമനത്തിൽ ഞങ്ങളെത്തിയത്.

നിരീക്ഷിക്കാം, വിദഗ്ധ നിർദേശം സ്വീകരിക്കാം

 

കൃത്യമായ പരിശീലനവും സ്ഥിരതയുള്ള പേരന്റിങ് രീതികളും അവലംബിച്ചിട്ടും കുട്ടികളുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുട്ടികളെ കൃത്യമായി നിരീക്ഷിക്കണം. ബുദ്ധിശക്തി വികാസത്തിനുള്ള കുറവിനൊപ്പംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ, ഉത്കണ്ഠ, പെരുമാറ്റ വൈകല്യം പോലെയുള്ള പ്രശ്നങ്ങൾ ഇവയിലേതെങ്കിലും കൂടി ഉണ്ടോയെന്ന് വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ കണ്ടെത്താം. അങ്ങനെ കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശമനുസരിച്ച് ആവശ്യമായ പരിചരണവും പരിശീലനവും, ആവശ്യമുള്ള ഘട്ടത്തിൽ മാത്രം ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ മരുന്നുകളും നൽകാം.

 

Content Summary : Strategies for Parenting Children with intellectual development delay - Disability Series- Part 4