ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് പിടിച്ച ജീവിതശൈലിക്കിടെ പലരും ഈ ചെക്കപ്പുകള്‍ അവഗണിക്കാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും

ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് പിടിച്ച ജീവിതശൈലിക്കിടെ പലരും ഈ ചെക്കപ്പുകള്‍ അവഗണിക്കാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് പിടിച്ച ജീവിതശൈലിക്കിടെ പലരും ഈ ചെക്കപ്പുകള്‍ അവഗണിക്കാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് പിടിച്ച ജീവിതശൈലിക്കിടെ പലരും ഈ ചെക്കപ്പുകള്‍ അവഗണിക്കാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും വെളിപ്പെടുത്തുന്നു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ ഓരോ വര്‍ഷവും 30നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോഴും  ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. രോഗങ്ങള്‍ നെരത്തേ നിര്‍ണയിക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇത്തരം പരിശോധനകള്‍ സഹായിക്കും. 

 

ADVERTISEMENT

ഓരോ വ്യക്തിയുടെയും ആരോഗ്യ സാഹചര്യം വിലയിരുത്തി എന്തെല്ലാം പരിശോധനകളാണ് നടത്തേണ്ടതെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കും. പൊതുവേ എല്ലാവരും ചെയ്തിരിക്കേണ്ട ആരോഗ്യ പരിശോധനകള്‍ ഇനി പറയുന്നവയാണ്.

 

1. പ്രമേഹ പരിശോധന

കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമോ അമിതവണ്ണമോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത അധികമാണ്. പ്രായമാകും തോറും പ്രമേഹത്തിനുള്ള സാധ്യതയും വർധിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍, ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലഡ് ഷുഗര്‍, എച്ച്ബിഎ1സി പോലുള്ള പരിശോധനകളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ തോത് മനസ്ലിലാക്കേണ്ടതാണ്. കുടുംബത്തില്‍ പ്രമേഹ രോഗികളുള്ളവര്‍ 30 വയസ്സ് മുതല്‍ തന്നെ ചെക്കപ്പുകള്‍ ആരംഭിക്കണം. അവയവങ്ങളുടെ നാശം ലഘൂകരിക്കാനും നേരത്തെയുള്ള പ്രമേഹ പരിശോധന സഹായിക്കും. രക്തത്തിലെ പഞ്ചസാര പരിധി വിട്ടുയരുന്നത് ഹൃദ്രോഗത്തിനും വൃക്ക നാശത്തിനും കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്നതിനും നാഡീവ്യൂഹപരമായ സങ്കീര്‍ണതകള്‍ക്കും കാരണമാകും. 

ADVERTISEMENT

 

2. ലിപിഡ് പ്രൊഫൈല്‍

35 വയസ്സിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവരും ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും  അവരുടെ കൊളസ്ട്രോള്‍ പരിശോധിക്കേണ്ടതാണ്. പ്രമേഹം, പുകവലി, 30ന് മുകളില്‍ ബോഡി മാസ് ഇന്‍ഡെക്സ്, പക്ഷാഘാതത്തിന്‍റെയും കൊളസ്ട്രോളിന്‍റെയും കുടുംബചരിത്രം എന്നിവയുള്ളവർ  20കളില്‍ തന്നെ ഈ പരിശോധന ആരംഭിക്കേണ്ടതാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യത വര്‍ധിപ്പിക്കും. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവരും ഇടയ്ക്കിടെ കൊളസ്ട്രോള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 

 

ADVERTISEMENT

3. രക്തസമ്മര്‍ദം

രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് രക്തസമ്മര്‍ദം ഉയരുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 

 

4. പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്‍റിജന്‍(പിഎസ്എ) ടെസ്റ്റ്

എട്ടില്‍ ഒരാളെന്ന തോതില്‍ പുരുഷന്മാര്‍ക്ക് വരുന്ന രോഗമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. ഈ അര്‍ബുദത്തിന്‍റെ വരവ് നേരത്തേ അറിയാനും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനും പിഎസ്എ ടെസ്റ്റ് വഴി സാധിക്കും. 50 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ ഓരോ വര്‍ഷവും ഈ പരിശോധന നടത്തേണ്ടതാണ്. കുടുംബത്തില്‍ പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ ഉള്ളവര്‍ 40 വയസ്സില്‍ തന്നെ ചെക്കപ്പ് ആരംഭിക്കണം. 

 

5. തൈറോയ്ഡ് പരിശോധന

ശരീരത്തിന്‍റെ ചയാപചയം, ഊര്‍ജ്ജത്തിന്‍റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഉയര്‍ന്ന തൈറോയ്ഡ‍ും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. 

 

50ന് മുകളില്‍ പ്രായമുള്ളവരും ഹൃദ്രോഗ സാധ്യതയുള്ളവരും വര്‍ഷാവര്‍ഷം ഇസിജി, ട്രെഡ്മില്‍ പരിശോധനകള്‍ നടത്തി നോക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ ഓരോ വര്‍ഷവും ക്രിയാറ്റിന്‍, മൂത്ര പരിശോധന നടത്തി വൃക്കകളുടെ ആരോഗ്യം ഉറപ്പ് വരുത്തുകയും വേണം.

Content Summary: 5 check-ups every man needs