തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാൽ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ...Common Cold, Flue, Health Tips

തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാൽ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ...Common Cold, Flue, Health Tips

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാൽ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം !

ADVERTISEMENT

തണുപ്പുകാലാവസ്ഥയിൽ ജലദോഷം വരുമായിരുന്നു എങ്കിൽ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തുന്ന ഗവേഷകർക്ക് എപ്പോഴും ജലദോഷം ഉണ്ടാകേണ്ടതാണ്. എന്നാൽ, അങ്ങനെ സംഭവിക്കുന്നില്ല. തണുപ്പുകാലത്ത് ആളുകൾ കൂടുതലായി വീടിനുള്ളിൽ കഴിയുന്നു. അകത്തെ ചൂട് നഷ്ടപെടാതിരിക്കാൻ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്. ജനലും വാതിലും അടച്ചിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള ശുദ്ധവായുവിന് അകത്തു കടന്ന് ഉള്ളിലുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നു. അശുദ്ധ വായുവിൽ കൂടുതൽ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുള്ള സാധ്യതയും കൂടും. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു.

ADVERTISEMENT

ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്. ഇതിനും കാരണം വൈറസല്ല. തണുത്ത അന്തരീക്ഷത്തിൽ മൂക്കിനുള്ളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ADVERTISEMENT

Content Summary : Does cold weather give you the flu?