ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യ പങ്ക് വഹിക്കുന്നു. വൃക്കരോഗം മൂലം ഡയാലിസിസിനും മറ്റും വിധേയരാകുന്നവര്‍...Kidney Health, Healthy Diet, Better Health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യ പങ്ക് വഹിക്കുന്നു. വൃക്കരോഗം മൂലം ഡയാലിസിസിനും മറ്റും വിധേയരാകുന്നവര്‍ എന്തു കഴിക്കുന്നു എന്ന കാര്യത്തില്‍ അത്യധികമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രോട്ടീനും ഉപ്പും ഫോസ്ഫറസും പൊട്ടാസ്യവും കുറഞ്ഞ തരം ഭക്ഷണങ്ങളാണ് വൃക്ക രോഗികള്‍ക്ക് അനുയോജ്യം. വൃക്കയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് ഇനി പറയുന്ന അഞ്ചു വിഭവങ്ങള്‍ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

1. സവാള

ADVERTISEMENT

ഉയര്‍ന്ന ക്രിയാറ്റീന്‍ തോത് ഉള്ളവര്‍ക്കും വൃക്കയുടെ ആരോഗ്യം മോശമായവര്‍ക്കും കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണ് സവാള. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ രക്തത്തിന്‍റെ കട്ടി കുറയ്ക്കുന്നതിനാല്‍ ഉയര്‍ന്ന രക്തസമ്മർദം ലഘൂകരിക്കാന്‍ സഹായിക്കും. ഇത് വൃക്ക രോഗം അധികരിക്കാതിരിക്കാനും  സഹായകമാണ്. 

2. മുട്ടയുടെ വെള്ള 

ADVERTISEMENT

ഉയര്‍ന്ന ഗുണനിലവാരമുള്ളതും വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമായതുമാണ് മുട്ടയുടെ വെള്ള. ഫോസ്ഫറസ് തോത് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഇത്. 

3. വെളുത്തുള്ളി

ADVERTISEMENT

വൃക്ക പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണത്തിലെ ഉപ്പിന്‍റെ അംശം വളരെയധികം കുറയ്ക്കേണ്ടതാണ്. ഇത്തരത്തില്‍ ഉപ്പിന്‍റെ അംശം കുറഞ്ഞ ഭക്ഷണത്തിന് രുചി വർധിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കും. ധാരാളം ആരോഗ്യ ഗുണങ്ങളും ഉള്ള ഭക്ഷണമാണ് വെളുത്തുള്ളി

4. കാരറ്റ്

വൃക്ക രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്ന ഒരു ഘടകമാണ് ഉയര്‍ന്ന രക്തസമ്മർദം. രക്തസമ്മർദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന  കാരറ്റ് അതുകൊണ്ടുതന്നെ വൃക്കരോഗികള്‍ക്കും ഉത്തമമാണ്. 

5. ഒലീവ് എണ്ണ

ഫോസ്ഫറസ് രഹിതമായ ആരോഗ്യകരമായ കൊഴുപ്പിന്‍റെ സ്രോതസ്സാണ് ഒലീവ് എണ്ണ. അതിനാല്‍ വൃക്കരോഗികളുടെ ഭക്ഷണത്തില്‍ മറ്റ് എണ്ണകള്‍ക്കു പകരം ഒലീവ് എണ്ണ ഉപയോഗിക്കാം

Content Summary : Five food items to keep your kidney healthy