വൈകുന്നേരമാകുമ്പോഴേക്കും നമ്മുടെ ശരീരത്തിന്‍റെ ദഹനവ്യവസ്ഥയുടെ വേഗം പെട്ടെന്ന് കുറയാറുണ്ട്. അതിനാല്‍ ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ലഘുവായ ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നതാകും ഉത്തമം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകുന്നേരമാകുമ്പോഴേക്കും നമ്മുടെ ശരീരത്തിന്‍റെ ദഹനവ്യവസ്ഥയുടെ വേഗം പെട്ടെന്ന് കുറയാറുണ്ട്. അതിനാല്‍ ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ലഘുവായ ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നതാകും ഉത്തമം. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും ദഹനസംവിധാനത്തെയും ആരോഗ്യത്തെയും പരിപാലിക്കാനും സഹായിക്കും.

ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. Photo Credit: New Africa/ Shutterstock.com
ADVERTISEMENT

1. ശീതീകരിച്ച ഭക്ഷണം

ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്‍റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു

2. ഗ്യാസ് നിറച്ച പാനീയങ്ങള്‍

ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. Photo Credit: New Africa/ Shutterstock.com
ADVERTISEMENT

കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്. 

ഐസ്ക്രീമില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു. Photo Credit: stockcreations/ Shutterstock.com

3. ചീസ്

ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. ഇവയും വൈകുന്നേരത്തിന് ശേഷം ഒഴിവാക്കണം. 

ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ള റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. Photo Credit: Billion Photos/ Shutterstock.com
ADVERTISEMENT

4. ഐസ്ക്രീം

സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളുമെല്ലാം അടങ്ങിയതാണ് ഫ്രഞ്ച് ഫ്രൈസ്. Photo Credit: gowithstock/ Shutterstock.com

ഐസ്ക്രീമിനോട് നോ പറയാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു. 

തക്കാളി സോസിൽ പഞ്ചസാരയുടെ അളവ് അധിമാണ്. Photo Credit: margouillat photo/ Shutterstock.com

5. റെഡ് മീറ്റ്

പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം. 

ട്രാന്‍സ്ഫാറ്റും ഉപ്പും നിറയെ അടങ്ങിയ പോപ്കോൺ രാത്രി കാലങ്ങളില്‍ കഴിക്കരുത്

6. ഫ്രഞ്ച് ഫ്രൈസ്

സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളുമെല്ലാം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. 

7. തക്കാളി സോസ്

ഉയര്‍ന്ന ഫ്രക്റ്റോസ് കോണ്‍ സിറപ്പ് അടങ്ങിയ തക്കാളി സോസിൽ  ഇതു കൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് അധിമാണ്. മേല്‍പറഞ്ഞ പല ഭക്ഷണങ്ങള്‍ക്കുമൊപ്പം നാം അകത്താക്കുന്ന തക്കാളി സോസും രാത്രി കാലങ്ങളില്‍ ഒഴിവാക്കേണ്ടതാണ്. 

8. പോപ്കോണ്‍

രാത്രിയില്‍ സിനിമയോ വെബ്സീരിസോ ഒക്കെ കണ്ടു കൊണ്ട് പോപ്കോണ്‍ തിന്നിരിക്കാന്‍ നല്ല രസമായിരിക്കും പലര്‍ക്കും. പക്ഷേ ട്രാന്‍സ്ഫാറ്റും ഉപ്പും നിറയെ അടങ്ങിയ പോപ്കോണും രാത്രി കാലങ്ങളില്‍ കഴിക്കരുത്.

Content Summary: Foods you should not eat after 6pm