സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്താനര്‍ബുദം. ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരെക്കാള്‍ അധികം പേര്‍ക്ക് ഇപ്പോള്‍ സ്തനാര്‍ബുദം വരാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ 2021 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്തനാര്‍ബുദം. ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരെക്കാള്‍ അധികം ഇപ്പോള്‍ സ്തനാര്‍ബുദ ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ 2021 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നും ഓരോ എട്ട് മിനിറ്റിലും ഒരാള്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിതവണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ സ്തനാര്‍ബുദ സാധ്യത 20 ശതമാനം വരെ ഉയര്‍ത്താമെന്ന് ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. 

അനാരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് ന്യൂട്രീഷന്‍ 2022 ലൈവ് ഓണ്‍ലൈനില്‍ അവതരിപ്പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട് പറയുന്നു. ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങളും റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍, ബ്രഡ് പോലുളള അനാരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങളും സ്തനാര്‍ബുദത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് പഠനസംഘം വിലയിരുത്തിയത്. ആര്‍ത്തവവിരാമം സംഭവിച്ച 65,000ലധികം സ്ത്രീകളെ ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടര്‍ന്നവര്‍ക്ക് അനാരോഗ്യകരമായ സസ്യ, മാംസ ഭക്ഷണക്രമം പിന്തുടര്‍ന്നവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 

ADVERTISEMENT

സോഡ, മധുര പദാർഥങ്ങൾ, ഡെസ്സേര്‍ട്ടുകള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ സ്തനാര്‍ബുദസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിനു പകരം കൂടുതല്‍ പോഷണങ്ങളും ഫൈബറും ബി വൈറ്റമിനുകളുമുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കേണ്ടതാണ്. മദ്യപാനം, റേഡിയേഷന്‍, ആദ്യം ആര്‍ത്തവം സംഭവിച്ച പ്രായം, ആദ്യം ഗര്‍ഭധാരണം നടത്തിയ പ്രായം, പുകയില ഉപയോഗം, ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ഹോര്‍മോണ്‍ തെറാപ്പി, സ്തനാര്‍ബുദത്തിന്‍റെ കുടുംബചരിത്രം, അമിതവണ്ണം എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യതയില്‍ സ്വാധീനം ചെലുത്താറുണ്ട്.

സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴയും നീരും, സ്തനങ്ങളുടെ വലുപ്പത്തിലും ആകൃതിയിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, സ്തനചര്‍മത്തിലുണ്ടാകുന്ന ചുവപ്പ്, നിറവ്യത്യാസം, മുലക്കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍, മുലപ്പാല്‍ അല്ലാതെ മുലയില്‍ നിന്നുണ്ടാകുന്ന സ്രവങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങളാണ്.

ADVERTISEMENT

Content Summary: Foods That Can Increase Breast Cancer Risk