മഗ്നീഷ്യം കയറ്റിയപ്പോൾ വലിയ പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോൾ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫു‍ഡ് ഒക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്

മഗ്നീഷ്യം കയറ്റിയപ്പോൾ വലിയ പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോൾ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫു‍ഡ് ഒക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഗ്നീഷ്യം കയറ്റിയപ്പോൾ വലിയ പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോൾ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫു‍ഡ് ഒക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമയത്ത് ആഹാരം കഴിക്കാതിരുന്ന് ആരോഗ്യം മോശമായി ആശുപത്രിവാസം വേണ്ടിവന്നതിന്റെ അവസ്ഥ പറഞ്ഞ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സുബി സുരേഷ്. തന്റെ കൈയിലിരുപ്പ് കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും അതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് ആഹാരം കഴിച്ച് ആരോഗ്യം സംരക്ഷിക്കണമെന്നും സുബി പറയുന്നു. തന്റെ യുട്യൂബ് ചാനലിലാണ് അമ്മയുടെ ജൻമദിനാഘോഷത്തോടനുബന്ധിച്ച് താൻ 10 ദിവസം ആശുപത്രിയിലായ വിവരവും രോഗങ്ങളെക്കുറിച്ചും സുബി പങ്കുവയ്ക്കുന്നത്.

 

ADVERTISEMENT

‘കുറച്ചു നാളായി വിഡിയോകളൊന്നും ഇടാത്തതിനു കാരണം എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഒന്നു വർക്‌ഷോപ്പിൽ കയറി. എന്റെ കൈയിലിരുപ്പു കൂടി കുറച്ചു നന്നാകണമല്ലോ, വേറൊന്നുമല്ല സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തതു കൊണ്ട് എല്ലാം കൂടി ഒരുമിച്ചു വന്നു. ഒരു ഷൂട്ടിനു പോകേണ്ടതിന്റെ തലേദിവസം മുതല്‍ ഒട്ടും വയ്യാതെയായി. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്നം, ആഹാരം കഴിക്കാൻ പറ്റാത്ത രീതിയിൽ ഛർദിയും ഉണ്ടായിരുന്നു. കരിക്കിൻ വെള്ളം കുടിച്ചാൽ പോലും ഛർദിക്കുമായിരുന്നു. 

 

രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാൽ എന്റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളർന്നു പോയി. ഗ്യാസ്ട്രിക് പ്ലോബ്ലം ഒക്കെ വന്നപ്പോൾ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന. എനിക്ക് ടെൻഷനായി. ഷോൾഡറിന് വേദന വന്നപ്പോൾ പോയി ഇസിജി എടുത്തു നോക്കി. അതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് നേരത്തെ എന്നെ ചികിത്സിച്ചിരുന്ന രാജഗിരിയിലെ ഡോക്ടറും പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞിട്ടും ഞാൻ മരുന്നൊന്നും കറക്ടായിട്ട് കഴിച്ചില്ല. ഷൂട്ടും യാത്രയുമൊക്കെയായി നടന്നു. 

 

ADVERTISEMENT

എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. എന്നാൽ അങ്ങനെയല്ല. കുറേ നാളായി പ്രോഗ്രാം ഒന്നുമില്ലാതിരുന്നിട്ട് ഒരു പ്രോഗ്രാം കിട്ടുമ്പോൾ വീട്ടിലിരിക്കാൻ ഇഷ്ടമില്ലാതെ പ്രോഗ്രോമിനായി പോകും. ഒരു പ്രോഗ്രാം ചെയ്യാനായി ആർത്തിയുള്ള ഒരാളാണ്. പൈസയോടല്ല, വർക്ക് ചെയ്യാനായി ക്രെയ്സ് ആണെനിക്ക്. കൂടെ കട്ടക്ക് നിൽക്കാനായി ഫാമിലിയുമുണ്ട്. യാത്ര ചെയ്യാൻ അനിയനുമുണ്ട്. അപ്പോൾ ജോളിയായിട്ട് അങ്ങു പോകാമല്ലോ എന്നു വിചാരിച്ച് ഒന്നും ശ്രദ്ധിക്കാതെ നടന്നു. സമയത്ത് ആഹാരം കഴിക്കാത്തതിന്റെ പേരിൽ അനിയനും അമ്മയുമൊക്കെ വഴക്കു പറയും. ആഗ്രഹമുള്ള എന്തു സാധനം വേണമെങ്കിലും മേടിച്ചു തരാനായി അനിയനും അമ്മയുമൊക്കെ തയാറാണ്. പക്ഷേ എനിക്ക് കഴിക്കാനായുള്ള മൈൻഡ് വരില്ല. വിശന്നാൽ കഴിക്കണം എന്നല്ല എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ ആഹാരം കഴിക്കൂ. അതൊക്കെ എന്റെ ദുശീലമാണ് അതെല്ലാവരും മനസ്സിലാക്കണം. 

 

എനിക്കു പറ്റിയത് ആഹാരം കഴിക്കാതെയിരുന്ന് ഛര്‍ദി മാത്രമായി ഒരു ആഹാരവും ശരീരത്തിലേക്ക് ചെല്ലാതെ ഗ്യാസ്ട്രിക് പ്രശ്നം ഉണ്ടായി ഗ്യാസ്ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു.  പാൻക്രിയാസിൽ ഒരു സ്റ്റോൺ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാൻക്രിയാസിലെ സ്റ്റോൺ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്റെ ശരീരത്തിൽ കുറവാണ്. മഗ്നീഷ്യം കുറഞ്ഞപ്പോൾ കൈയും കാലും കോച്ചിപ്പിടിക്കുക, മസിലു കയറുക തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോൾ പലതരത്തിലുള്ള മേജർ അസുഖങ്ങൾ വരുമെന്ന് പറയുന്നു എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു. 

 

ADVERTISEMENT

മഗ്നീഷ്യം കയറ്റിയപ്പോൾ വലിയ പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോൾ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോർത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫു‍ഡ് ഒക്കെ ബാലൻസ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വർഷങ്ങളിൽ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്. 

 

ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു കിടന്നാൽ വൈകുന്നേരം നാലിക്കും അഞ്ചുമണിക്കും ഒക്കെയാണ് എഴുന്നേൽക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാൽതന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. ദിവസത്തിൽ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്. അങ്ങനെയാണ് ഒരു വിഡിയോ പോലും എടുക്കാൻ പറ്റാത്ത രീതിയില്‍ പത്തു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നത്. ഹോസ്പിറ്റലിൽ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോൾ രണ്ടു മൂന്നു കിലോയൊക്കെ കൂടിയിട്ടുണ്ട്. ഇപ്പോൾ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്നെപോലെ ഒഴപ്പുന്ന ആർട്ടിസ്റ്റുകൾ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാൻ പറ്റുന്നത് ഇഷ്ടമുള്ളത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക. ഇഷ്ടമുളള എന്താണെങ്കിലും നട്സോ ഫ്രൂട്ട്സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്ടർ പറയുന്നത്. പ്രത്യേകിച്ച് ഏത്തപ്പഴം, മാതളം, അവക്കാഡോ, ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ചീര കഴിക്കുക. കാരറ്റും കുക്കുമ്പറും കുറച്ചു നാരങ്ങ ഒക്കെ പിഴിഞ്ഞ് സാലഡ് ഒക്കെ ഉണ്ടാക്കി കഴിക്കുക. ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ. എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവർ ഉണ്ടെങ്കിൽ അല്പം ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുൻപോട്ട് പോകാൻ പറ്റും. 

 

പിന്നെ എനിക്ക് തൈറോയ്ഡിന്റെ പ്രോബ്ലം ഉണ്ട്. അതിനുള്ള ഗുളിക കറക്റ്റായിട്ട് കഴിക്കുന്നുണ്ടായിരുന്നില്ല. തൈറോയ്ഡിന്റെ ഗുളിക കഴിച്ചു തുടങ്ങിയാൽ 90 ശതമാനം അത് നിർത്താൻ പറ്റില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. ഒരിടയ്ക്ക് എന്നോട് നിർത്തിക്കോളാൻ പറഞ്ഞതു കൊണ്ട് ഗുളിക നിർത്തിയിരുന്നു. പിന്നെയും എനിക്ക് തൈറോയ്ഡിന്റെ പ്രശ്നം വന്നിരുന്നു. അപ്പോൾ തൈറോയ്ഡിന്റെ ഗുളികൾ കഴിക്കുന്നവർ അത് കൃത്യമായി കഴിച്ചില്ലെങ്കില്‍ അവർക്കും ഇതുപോലെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വരാം. കറക്റ്റായിട്ടു ഭക്ഷണം കഴിക്കുക. ഉറങ്ങേണ്ട സമയം നന്നായി ഉറങ്ങുക. ശരീരം നന്നായി ശ്രദ്ധിക്കുക’– സുബി പറയുന്നു.

Content Summary: Subi Sursh about her health issues