രാവിലെ ഉണർന്നപ്പോൾ വല്ലാത്തൊരു ക്ഷീണം. മുതിർന്ന പൗരനാണ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സഹായം വേണം. എന്നാൽ അരികിലാരുമില്ല. കട്ടിലിന്റെ വശത്ത് ഒരു പിടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഒരു വിധത്തിൽ എഴുന്നേറ്റു. എത്രയും വേഗം കട്ടിലിന്റെ വശത്ത് ഗ്രാബ് ഹാൻഡിൽ (പിടി) വയ്ക്കാനുള്ള ഏർപ്പാട് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഉണർന്നപ്പോൾ വല്ലാത്തൊരു ക്ഷീണം. മുതിർന്ന പൗരനാണ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സഹായം വേണം. എന്നാൽ അരികിലാരുമില്ല. കട്ടിലിന്റെ വശത്ത് ഒരു പിടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.  ഒരു വിധത്തിൽ എഴുന്നേറ്റു. എത്രയും  വേഗം കട്ടിലിന്റെ വശത്ത് ഗ്രാബ് ഹാൻഡിൽ (പിടി) വയ്ക്കാനുള്ള ഏർപ്പാട് ചെയ്തു. മുതിർന്ന പൗരന്മാരുടെ പ്രതിസന്ധികളിലൊന്ന് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ തുടങ്ങുന്നു. ഇത്തരം  ചെറിയ പൊടിക്കൈകളിലൂടെ  ആ പ്രതിസന്ധികൾ എളുപ്പത്തിൽ പരിഹരിക്കാം.  

ADVERTISEMENT

കുളിമുറിയിൽ തെന്നിവീഴുക എന്നത് മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന പ്രശ്നമാണ്. കുളിമുറിയിലും വേണം ഇത്തരമൊരു പിടി. ഇരുന്നു കുളിക്കാനുള്ള സൗകര്യമൊരുക്കാം.  അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ വീഴാതിരിക്കാൻ പിടിയും പിടിപ്പിക്കാം. വഴുക്കലില്ലാത്ത വിധത്തിലുള്ള ടൈലുകൾ പതിച്ച കുളിമുറിയാണെങ്കിൽ വീഴ്ചയ്ക്കുള്ള സാധ്യത കുറയ്ക്കാം. 

വീടിന്റെ നടക്കല്ലുകൾ ഇറങ്ങാനും കയറാനും ബുദ്ധിമുട്ടുള്ളവരുണ്ട്. അവർക്കു വേണ്ടത് എവിടെയെങ്കിലും പിടിച്ച് നടക്കല്ലുകൾ കയറാനും ഇറങ്ങാനുമുള്ള സൗകര്യമാണ്. നടക്കല്ലുകൾക്കിരികിൽ പിടിപ്പിക്കാവുന്ന ഗ്രാബ് റെയിലുകൾ ലഭ്യമാണ്. കുളിമുറിയിലും നടക്കല്ലുകൾക്കരികെയും മാത്രമല്ല, വീട്ടിലെ മുതിർന്ന പൗരന്മാർ കൂടുതായി സമയം ചെലവിടുന്ന സ്ഥലങ്ങളിൽ ഇത്തരം  ഗ്രാബ് ഹാൻഡിലുകൾ വയ്ക്കുന്നത് വീഴ്ചയ്ക്കുള്ള സാധ്യത കുറയ്ക്കും. 

ADVERTISEMENT

Content Summary: Old age health care tips