ഹൃദയാഘാതത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ ഭേദമില്ല. ഏത് പ്രായത്തിലുള്ളവരെയും എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളില്‍ വ്യത്യാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാഘാതത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ ഭേദമില്ല. ഏത് പ്രായത്തിലുള്ളവരെയും എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളില്‍ വ്യത്യാസം കാണപ്പെടാറുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

നെഞ്ചു വേദനയും സമ്മര്‍ദവും ഇരു കൂട്ടരിലും ഹൃദയാഘാതത്തിന് മുന്‍പ് വരാറുണ്ട്. എന്നാല്‍ മനംമറിച്ചില്‍, വിയര്‍ക്കല്‍, ഛര്‍ദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന എന്നിങ്ങനെയുള്ള ഹൃദയാഘാത ലക്ഷണങ്ങളൊക്കെ സ്ത്രീകളിലാണ് കൂടുതലും കണ്ടു വരുന്നത്. സ്ത്രീകള്‍ ഹൃദയാഘാതത്തിന് മുന്‍പ് ബോധരഹിതരാകാനുള്ള സാധ്യതയും അധികമാണ്. പുരുഷന്മാരില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തോള്‍ വേദന, താടിക്ക് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. 

പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെ കാര്യത്തില്‍ ചെറിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക. ഇതാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള ഒരു കാരണം. ഹൃദയാഘാതത്തെ അതിജീവിച്ച 500 സ്ത്രീകളില്‍ നടത്തിയ സര്‍വേ പ്രകാരം അവരില്‍ 95 ശതമാനത്തിനും അസാധാരണമായ ശാരീരിക  മാറ്റങ്ങള്‍ ഹൃദയാഘാതത്തിന് ഒരു മാസം മുന്‍പുതന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 

ADVERTISEMENT

ഇക്കൂട്ടത്തില്‍ ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ അമിതമായ ക്ഷീണവും തടസ്സപ്പെടുന്ന ഉറക്കവുമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനടി വൈദ്യസഹായം തേടണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

1. നെഞ്ചിന് അസ്വസ്ഥത

2. ശരീരത്തിന്‍റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും. കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും

ADVERTISEMENT

3. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

4. ചൂടില്ലാതെതന്നെ പെട്ടെന്ന് വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം

പുകവലി, അമിതമദ്യപാനം, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിങ്ങനെ ഹൃദ്രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചില ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലീ മാറ്റങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകളും പ്രധാനമാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത്, ശരീരഭാരം എന്നിവയെല്ലാം ഇടയ്ക്ക് പരിശോധിക്കണം. ഇവ സാധാരണ തോതില്‍ അല്ലെങ്കില്‍ ആവശ്യമായ നടപടികളും ഇതിന് സ്വീകരിക്കേണ്ടതാണ്.

Content Summary: Heart attack: Women, Beware of these warning signs