ചുമ പിടിച്ചാൽ ഒന്നു മാറിക്കിട്ടാനാ പാട്, ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീണ്ടു പോയെന്നു വരാം. പ്രത്യേകിച്ച് അസുഖമില്ലാത്തപ്പോഴും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ചുമയ്ക്കുമ്പോൾ പച്ചയോ മഞ്ഞയോ നിറത്തിൽ കഫം വരികയോ, ശ്വാസം മുട്ടുകയോ, വർധിച്ച പനിയും കൂടി കാണുകയോ ചെയ്താൽ ഡോക്ടറെ കണ്ടുതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുമ പിടിച്ചാൽ ഒന്നു മാറിക്കിട്ടാനാ പാട്, ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീണ്ടു പോയെന്നു വരാം. പ്രത്യേകിച്ച് അസുഖമില്ലാത്തപ്പോഴും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. 

ADVERTISEMENT

ചുമയ്ക്കുമ്പോൾ പച്ചയോ മഞ്ഞയോ നിറത്തിൽ കഫം വരികയോ, ശ്വാസം മുട്ടുകയോ, വർധിച്ച പനിയും കൂടി കാണുകയോ ചെയ്താൽ ഡോക്ടറെ കണ്ടുതന്നെ ചികിത്സിക്കേണ്ടി വരും. അതുപോലെ തുടർച്ചയായ ചുമയുടെ കാരണം ഗ്യാസോ ആസ്മയോ പുകവലിയോ ആകാം. ഇവ പരിഹരിക്കാതെ ചുമ മാത്രമായി മാറ്റാൻ ശ്രമിച്ചിട്ടു കാര്യമൊന്നുമില്ല. രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന ചുമ ഉള്ളവർ ഡോക്ടറെ കണ്ടു പരിശോധന നടത്തുകതന്നെ വേണം.

പൈനാപ്പിൾ ജ്യൂസും ഇഞ്ചിയും തേനും

ADVERTISEMENT

തേൻ ചേർത്ത കഷായമോ, വെള്ളമോ, ഇഞ്ചിനീരോ കഴിക്കുന്നതു ചുമയുള്ളവർക്കു ഗുണകരമാണ്. ഇവയുൾപ്പെടെ നിർജലീകരണം ഉണ്ടാകാതിരിക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. ആവശ്യത്തിനു വെള്ളം കുടിക്കുന്നവരിൽ ചുമ മാത്രമല്ല മൂക്കൊലിപ്പും തുമ്മലും കുറയും കഫം അലിഞ്ഞു പോകും. 

കട്ടികുറഞ്ഞ സൂപ്പ്, കട്ടൻചായ, ആയുർവേദ ഔഷധങ്ങളിട്ടു തിളപ്പിച്ചാറ്റിയ കഷായങ്ങൾ, ചെറിയ ചൂടു വെള്ളം, ചെറു ചൂടുള്ള ജ്യൂസുകൾ തുടങ്ങിയവ കുടിക്കാം. 

ADVERTISEMENT

മത്തൻ, മത്തൻ വിത്ത്, ചൂര, ചാള, മത്തി, ഉണക്കമുന്തിരി, തേൻ, ഇഞ്ചി, നാരങ്ങ, ഒലിവ് ഓയിൽ, സൂപ്പ് തുടങ്ങിയവ ചുമ കുറയ്ക്കും. 

ചുമ കുറയ്ക്കുന്നതിനു പൈനാപ്പിള്‍ ജ്യൂസ് നല്ലതാണ്. എന്നാൽ പൈനാപ്പിളിനു മധ്യ ഭാഗത്തുള്ള കാമ്പ് കൂടി ജ്യൂസിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചുമ കുറയ്ക്കുന്നതിനു സാധിക്കുകയുള്ളൂ. അതിൽ അടങ്ങിയിട്ടുള്ള തൊണ്ടയുടെ പ്രയാസങ്ങൾ കുറയ്ക്കുന്ന എൻസൈമിന്റെ സാന്നിധ്യമാണ് അതിനു കാരണം. 

ദീർഘനാളായി ചുമയ്ക്കുന്ന പലർക്കും ഗ്യാസിന്റെ ഉപദ്രവം കുറയുന്നതിനനുസരിച്ചു ചുമയും കുറയാറുണ്ട്. അത്തരമാളുകള്‍ ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണരീതി ശീലിച്ചാൽ മാത്രമേ ചുമയും കുറയൂ. മദ്യം, കോഫി, ചോക്‌ലേറ്റ്, പുളിയുള്ള പഴങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഉള്ളി, എരിവും പുളിയും കൂടിയ ഭക്ഷണം, തക്കാളി തുടങ്ങിയവയാണോ ഗ്യാസും ചുമയും വർധിപ്പിക്കുന്നതെന്നു വിശദമായി നിരീക്ഷിക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതും ഒഴിവാക്കണം. 

എണ്ണ കുറയ്ക്കാം

മാംസം, പാൽ, വെണ്ണ, തൈര്, ഐസ്ക്രീം, പാൽക്കട്ടി, മുട്ട, ബ്രെഡ്, പാസ്ത, ധാന്യങ്ങൾ, പഴം, ആപ്പിൾ, കാബേജ്, ഉരുളക്കിഴങ്ങ്, ചോളം, മധുരമുള്ളവ, കോഫി, ചായ, സോഡ, മദ്യം എന്നിവയെല്ലാം ചുമയെ വർധിപ്പിക്കും. 

എണ്ണയിൽ വറുത്ത വിഭവങ്ങൾ, എണ്ണപ്പലഹാരങ്ങൾ പോലുള്ളവ ചുമയുള്ളവർ ഒഴിവാക്കുന്നതാണു നല്ലത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. അമിതമായ കഫപ്രശ്നമുള്ളവർ പാലും പാലുൽപന്നങ്ങളും ഒഴിവാക്കണം. ഇവർ മുട്ടയും കഴിക്കാത്തതാണു നല്ലത്. മുട്ട കഴിക്കണമെന്നു നിർബന്ധമുള്ളവര്‍ക്ക് ഒരു കോഴിമുട്ടയ്ക്ക് പകരം ഒരു കാടമുട്ട കഴിക്കാം.

Content Summary: Coughing : Remedies and prevention tips