കാൻസർ ചികിത്സാ സമയത്ത് പലർക്കും ആശങ്ക ഉണ്ടായേക്കാവുന്ന കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം സംബന്ധിച്ചുള്ളത്. എല്ലാവർക്കുമായി ഒരു ഭക്ഷണക്രമം, അങ്ങനെ ഒന്നില്ല. മറിച്ച്, ഓരോ രോഗിയും ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾക്ക് അനുസൃതമായി ആഹാരം ക്രമീകരിക്കുകയാണു വേണ്ടത്. ധാരാളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ ചികിത്സാ സമയത്ത് പലർക്കും ആശങ്ക ഉണ്ടായേക്കാവുന്ന കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം സംബന്ധിച്ചുള്ളത്. എല്ലാവർക്കുമായി ഒരു ഭക്ഷണക്രമം, അങ്ങനെ ഒന്നില്ല. മറിച്ച്, ഓരോ രോഗിയും ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾക്ക് അനുസൃതമായി ആഹാരം ക്രമീകരിക്കുകയാണു വേണ്ടത്. ധാരാളം പഴവർഗങ്ങളും പച്ചക്കറികളും തവിട് ഉള്ള ധാന്യങ്ങളും മിതമായ അളവിൽ മത്സ്യമാംസാദികളും പാൽ ഉൽപന്നങ്ങളും, വളരെ പരിമിതമായ അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങുന്നതാണ് ആരോഗ്യകരമായ ഒരു ഡയറ്റ്. എന്നാൽ, കാൻസർ ചികിത്സയ്ക്കിടയിൽ ഡയറ്റിൽ മാറ്റങ്ങൾ അനിവാര്യമാണ്. കൂടുതൽ പ്രോട്ടീനും കാലറിയും രോഗിക്ക് ആവശ്യമായി വരുന്നു.

ADVERTISEMENT

രോഗത്തിന്റെ ഭാഗമായി പലർക്കും വിശപ്പില്ലായ്മയും, വായിൽ കയ്പും ഉണ്ടാകാം. ചിലർക്ക് രോഗം കണ്ടെത്തുന്ന സമയത്ത് ശരീരം മെലിഞ്ഞു കാണപ്പെടുന്നു. മറ്റു ചിലർക്കാകട്ടെ, ചികിത്സയുമായി ബന്ധപ്പെട്ട് ചില പാര്‍ശ്വഫലങ്ങൾ കണ്ടേക്കാം. ഉദാ: ചിലർക്ക് വയറിൽ അസ്വസ്ഥത അനുഭവപ്പെടാം. മറ്റു ചിലർക്ക് വയറിളക്കം ഉണ്ടാകുന്നു. ചിലരിലാകട്ടെ മലബന്ധം ഉണ്ടാകുന്നു. കുറേ പേർക്ക് വായ ഉണങ്ങുന്നതാകാം പ്രശ്നം. വായിലെ തൊലി പോകുന്നതു കാരണം ചൂടോ എരിവോ ഉള്ള ആഹാരം കഴിക്കാനാകാത്തവരുമുണ്ട്. മേൽപറഞ്ഞ അവസ്ഥകൾക്കനുസരിച്ച് ആഹാരം ക്രമീകരിക്കേണ്ടി വരും എന്ന് മനസ്സിലാകുമല്ലോ.

ചികിത്സാ സമയത്ത് വണ്ണം കൂട്ടണോ? 

രോഗം മൂലം മെലിയുന്നവർ കൂടുതൽ മെലിയാതിരിക്കുന്നതിനും അല്ലെങ്കിൽ മുൻപുള്ള ശരീരഭാരം തിരിച്ചു പിടിക്കാനുമാകും ശ്രമിക്കുന്നത്. രോഗം പ്രാരംഭഘട്ടത്തിലാണെങ്കിൽ സാധാരണ രീതിയിൽ ശരീരഭാരം കുറയാറില്ല. അങ്ങനെയെങ്കിൽ ചികിത്സാ സമയത്ത് അനാവശ്യമായി വണ്ണം കൂടുന്നത് ഒഴിവാക്കണം. പലരുടെയും ചികിത്സ കഴിയുമ്പോൾ അഞ്ചും ആറും കിലോ കൂടുന്നതായി ശ്രദ്ധിക്കാറുണ്ട്. അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. 

ADVERTISEMENT

ചികിത്സാ സമയത്ത് നന്നായി വെള്ളം കുടിക്കണം. ആഹാരത്തിനിടയിെല ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് ഉചിതം. ദിവസേന മൂന്ന് ലീറ്റർ വരെ വെള്ളം ഡോക്ടറുടെ നിർദേശത്തോടെ കുടിക്കുന്നതു നല്ലതാണ്. (ചിലർക്ക് ഒരു ദിവസം കുടിക്കാവുന്ന വെള്ളത്തിന്റെ അളവിന് പരിധി വച്ചിട്ടുണ്ട് എന്ന് ഓർമിക്കുക. ഉദാ: ഹൃദ്രോഗികൾ, വൃക്ക പ്രശ്നങ്ങൾ ഉള്ളവർ). കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 

മാംസാഹാരവും പച്ചക്കറികളും

നന്നായി വേവിച്ചു വേണം മാംസവും മത്സ്യവും ഭക്ഷിക്കാൻ. ചികിത്സാ സമയത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പച്ച മാംസവും പച്ചമത്സ്യവും കഴുകുന്നതിനും മുറിക്കുന്നതിനും വെവ്വേറെ പാത്രങ്ങളും ബോർഡും ഉപയോഗിക്കണം. സാലഡിലും മറ്റും ഉപയോഗിക്കുന്ന മത്സ്യമാംസാദികൾ നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. 

ADVERTISEMENT

ചികിത്സാ സമയത്ത് പഴങ്ങളും പച്ചക്കറികളും ഒഴിവാക്കണം എന്നില്ല. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉദാ: േവവിച്ച പച്ചക്കറികൾ കഴിക്കുന്നതാണ് ഉചിതം. തയാറാക്കിവച്ച് സാലഡും മറ്റും കഴിക്കുന്നത് നല്ല ശീലം അല്ല. പഴങ്ങളിലും പച്ചക്കറികളിലും അണുക്കളുടെ സാന്നിധ്യം വലിയ പ്രശ്നമാണ്. തൊലി നീക്കം ചെയ്ത പഴങ്ങൾ ആണ് നല്ലത്. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നെങ്കിൽ വെജിറ്റബിൾ ബ്രഷ് കൊണ്ട് ക്ലീന്‍ ചെയ്തു കഴിക്കുക. 

രക്തത്തിലെ കൗണ്ട് കൂടാനായി മാതളനാരങ്ങയും ഈന്തപ്പഴവും കഴിക്കണം എന്നൊക്കെ കേട്ടിട്ടുണ്ടാകാം. ഈ പഴങ്ങളിൽ ഇരുമ്പിന്റെ അംശം കൂടുതലായതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. പക്ഷേ ചികിത്സാ സമയത്ത് രക്തക്കുറവ് ഉണ്ടാകുന്നത് മജ്ജയിൽ മരുന്നുകൾ മൂലം ഉണ്ടാകുന്ന പ്രതിപ്രവർത്തന ഫലമായാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പഴം എന്നതിനെക്കാൾ ഇഷ്ടമുള്ള പഴങ്ങൾ എന്ന് ചിന്തിക്കുക. 

Cntent Summary: Cancer patient's food care and diet