ആരോഗ്യകരമായ ‍തോതില്‍ കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഭക്ഷണ നിയന്ത്രണം അത്യാവശ്യമാണ്. ഓരോ ദിവസവും എന്ത് കഴിക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇല്ലെങ്കില്‍ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പക്ഷാഘാതം തുടങ്ങി പല തരത്തിലുള്ള സങ്കീര്‍ണതകളാകും നിങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ‍തോതില്‍ കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഭക്ഷണ നിയന്ത്രണം അത്യാവശ്യമാണ്. ഓരോ ദിവസവും എന്ത് കഴിക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇല്ലെങ്കില്‍ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പക്ഷാഘാതം തുടങ്ങി പല തരത്തിലുള്ള സങ്കീര്‍ണതകളാകും നിങ്ങളെ കാത്തിരിക്കുന്നത്. 

ADVERTISEMENT

ശരീരത്തില്‍ കൊളസ്ട്രോള്‍ തോത് അധികമാണെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ ഇത് കുറയ്ക്കുന്നതിനുളള നടപടികള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതാണ്. നിത്യവും വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി, ഇടയ്ക്കിടെയുള്ള പരിശോധനകള്‍, കര്‍ശനമായ ഭക്ഷണനിയന്ത്രണം എന്നിവയെല്ലാം ആവശ്യമായി വരും. ഇനി പറയുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ശീലമാക്കുന്നതിലൂടെയും കൊളസ്ട്രോളിന് കടിഞ്ഞാണിടാന്‍ സാധിക്കും. 

Photo Credit: pilipphoto/ Shutterstock.com

1. തക്കാളി ജ്യൂസ്

Photo Credit: Shutterstock.com

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപെന്‍ സംയുക്തങ്ങള്‍ ലിപിഡ് തോത് മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും. തക്കാളി ജ്യൂസില്‍ ഉള്ള ഫൈബറും നിയാസിനും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായകമാണ്. മറ്റ് ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്. 

ADVERTISEMENT

Photo Credit: Wiktory /Shutterstock.com

2. ഗ്രീന്‍ ടീ

ഉയര്‍ന്ന കൊളസ്ട്രോളുള്ളവര്‍ നിര്‍ബന്ധമായും കുടിക്കേണ്ട പാനീയമാണ് ഗ്രീന്‍ ടീ. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ക്യാറ്റേച്ചിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചീത്ത കൊളസ്ട്രോളിനെ കുറച്ച് കൊണ്ട് വരും. നിത്യവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആരോഗ്യ പാനീയമാണ് ഗ്രീന്‍ ടീ. 

Photo Credit: somrak jendee /Shutterstock.com

ADVERTISEMENT

3. കൊക്കോ പാനീയം

Photo Credit: YuriiVD/ Shutterstock.com

ഫ്ളാവനോയ്ഡുകള്‍ പോലുള്ള ആന്‍റിഓക്സിഡന്‍റുകള്‍ കൊക്കോയില്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും. ഇതിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൊളസ്ട്രോള്‍ രോഗികള്‍ക്ക് മികച്ചതാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പാലില്‍ ചേര്‍ത്ത് കൊക്കോ പാനീയം ഉണ്ടാക്കാം. 

4. സോയ പാല്‍

സാധാരണ പാലിന് പകരം സാച്ചുറേറ്റഡ് കൊഴുപ്പ് കുറവുള്ള സോയ പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവര്‍ക്കും സോയ പാല്‍ ഗുണപ്രദമാണ്. 

5. ഓട് മില്‍ക്

ബീറ്റ-ഗ്ലൂക്കനുകള്‍ അടങ്ങിയ ഓട് മില്‍ക്കും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും സാധാരണ പാലിനെ അപേക്ഷിച്ച് കൂടുതലാണ്.  ഓട്മില്‍ക്കും പ്രതിദിനം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

Content Summary: Healthy Drinks Could Help To Control High Cholesterol