കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വ്യക്തമായി ചിന്തിക്കാനും ഗ്രഹിക്കാനും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കഴിവ് നഷ്മാകുന്ന അവസ്ഥയെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്നു പറയുന്നത്. പ്രായമാകുമ്പോഴാണ് പലര്‍ക്കും മറവി രോഗം പ്രത്യക്ഷമായി തുടങ്ങുന്നതെങ്കിലും ചെറുപ്പകാലത്തിലെ പല ശീലങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വ്യക്തമായി ചിന്തിക്കാനും  ഗ്രഹിക്കാനും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കഴിവ് നഷ്മാകുന്ന അവസ്ഥയെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്നു പറയുന്നത്. പ്രായമാകുമ്പോഴാണ് പലര്‍ക്കും മറവി രോഗം പ്രത്യക്ഷമായി തുടങ്ങുന്നതെങ്കിലും ചെറുപ്പകാലത്തിലെ പല ശീലങ്ങളും ഇതിലേക്ക് നയിക്കാം. ജീവിതശൈലിക്ക് പുറമേ ജനിതകപരമായ കാര്യങ്ങളും മറവിരോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. 

ADVERTISEMENT

എന്നാല്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുക വഴി പില്‍ക്കാലത്തെ മറവിരോഗത്തിന്‍റെ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കിയ പഠനം പറയുന്നു. മറവിരോഗത്തിന് ഉയര്‍ന്ന സാധ്യതയുള്ളവര്‍ ജീവിതശൈലിയില്‍ വരുത്തിയ പോസിറ്റീവായ ചില മാറ്റങ്ങളിലൂടെ തങ്ങളുടെ രോഗസാധ്യത 9 ശതമാനം വരെ കുറച്ചതായും അക്കാദമിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ അഭിപ്രായത്തില്‍ മറവിരോഗ സാധ്യത കുറയ്ക്കുന്നതിന് ചെയ്യേണ്ട എട്ട് കാര്യങ്ങള്‍ ഇനി പറയുന്നവയാണ്

1. സജീവമായ ഒരു ജീവിതശൈലി

2. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

ADVERTISEMENT

3. അമിതഭാരം കുറയ്ക്കുക

4. പുകവലി ഒഴിവാക്കുക

5. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്തുക

6. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തുക

ADVERTISEMENT

7. രക്തത്തില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കുക

8. നിത്യവും വ്യായാമം ചെയ്യുക.

ഈ ശീലങ്ങള്‍ പിന്തുടര്‍ന്നത് കൊണ്ട് മറവി രോഗത്തില്‍ നിന്ന് 100 ശതമാനം സംരക്ഷണം ലഭിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് മിസിസിപ്പി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകന്‍ അഡ്രിയാന്‍ ടിന്‍ പറയുന്നു. പക്ഷേ, ആരോഗ്യകരമായ ജീവിതശൈലി മറവിരോഗ സാധ്യതകള്‍ തീര്‍ച്ചയായും കുറയ്ക്കും. ഇത്തരം നല്ല  മാറ്റങ്ങള്‍ എത്ര നേരത്തെ ജീവിതത്തില്‍ നടപ്പാക്കാനാകുമോ അത്രയും ഗുണം ലഭ്യമാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Dementia risk and good habits to prevent it