കാര്‍ബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീന്‍ ഭക്ഷണം കൂട്ടാനാണ് ജിമ്മിലൊക്കെ പോകുന്നവര്‍ക്ക് പൊതുവേ ട്രെയ്നര്‍മാര്‍ നല്‍കുന്ന ഉപദേശം. ഭക്ഷണത്തിലെ കാര്‍ബോ തോത് കുറയുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന ധാരണയാണ് നമുക്കുള്ളത്. എന്നാല്‍ മെറ്റബോളിക് സിന്‍ഡ്രോം ഉള്ളവരില്‍ ഭക്ഷണത്തിലെ പ്രോട്ടീന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാര്‍ബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീന്‍ ഭക്ഷണം കൂട്ടാനാണ് ജിമ്മിലൊക്കെ പോകുന്നവര്‍ക്ക് പൊതുവേ ട്രെയ്നര്‍മാര്‍ നല്‍കുന്ന ഉപദേശം. ഭക്ഷണത്തിലെ കാര്‍ബോ തോത് കുറയുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന ധാരണയാണ് നമുക്കുള്ളത്. എന്നാല്‍ മെറ്റബോളിക് സിന്‍ഡ്രോം ഉള്ളവരില്‍ ഭക്ഷണത്തിലെ പ്രോട്ടീന്‍ പരിമിതപ്പെടുത്തുന്നത് വഴിയും  അമിതവണ്ണവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും നിയന്ത്രിക്കാനാകുമെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്കൂളില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. 

ADVERTISEMENT

ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, അരയ്ക്ക് ചുറ്റും അമിതമായ കൊഴുപ്പ്, കൂടിയ കൊളസ്ട്രോള്‍ തോത് എന്നിങ്ങനെ ഹൃദ്രോഗത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും പ്രമേഹത്തിന്‍റെയും സാധ്യതകള്‍ ഉയര്‍ത്തുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് മെറ്റബോളിക് സിന്‍ഡ്രോം എന്ന് പറയുന്നത്. ശരീരഭാരത്തിന്‍റെ ഓരോ കിലോയ്ക്കും 0.8 ഗ്രാം വച്ച് പ്രോട്ടീന്‍  കുറച്ചാല്‍ തന്നെ കാലറി കുറയ്ക്കുന്നതിന് തുല്യമായ ഫലങ്ങള്‍ ഉളവാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ ജോസ്ലിന്‍ ഡയബറ്റീസ് സെന്‍ററിലെ പോസ്റ്റ്ഡോക്ടറല്‍ ഗവേഷകന്‍ റഫേല്‍ ഫെറസ് ബാനിറ്റ്സ് പറയുന്നു. 

ADVERTISEMENT

മെറ്റബോളിക് സിന്‍ഡ്രോം ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ പിന്തുടരാന്‍ സാധിക്കുന്ന ഭക്ഷണക്രമം പ്രോട്ടീന്‍ പരിമിതപ്പെടുത്തുന്ന ഡയറ്റായിരിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. മെറ്റബോളിക് സിന്‍ഡ്രോം ഉള്ള 21 പേരില്‍ 27 ദിവസത്തേക്കാണ് ഗവേഷണം നടത്തിയത്. ഈ സംഘത്തെ രണ്ടാക്കി തിരിച്ച് ആദ്യ സംഘത്തിന് 50 ശതമാനം കാര്‍ബോയും 20 ശതമാനം പ്രോട്ടീനും 30 ശതമാനം കൊഴുപ്പും അടങ്ങുന്നതും 25 ശതമാനം കുറവ് കാലറിയുമുള്ളതുമായ  ഭക്ഷണക്രമം നല്‍കി. രണ്ടാമത്തെ സംഘത്തിന്‍റെ പ്രോട്ടീന്‍ അളവ് 10 ശതമാനമായി കുറച്ചു. ഇവരുടെ കാലറി ഓരോരുത്തരും ഊര്‍ജം ചെലവഴിക്കുന്നതിന് അനുസൃതമായി നിജപ്പെടുത്തി. രണ്ട് സംഘവും പ്രതിദിനം നാല് ഗ്രാം വീതം ഉപ്പും കഴിച്ചു. 

ADVERTISEMENT

കാലറി കുറച്ച് കൊടുത്ത സംഘത്തിനും പ്രോട്ടീന്‍ കുറച്ച് കൊടുത്ത സംഘത്തിനും ഭാരം കുറയ്ക്കാനായതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരുടെ മെറ്റബോളിക് സിന്‍ഡ്രോം ലക്ഷണങ്ങളും മെച്ചപ്പെട്ടു. ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതോടെ രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം എന്നിവയും മെച്ചപ്പെട്ടു. അരയ്ക്ക് ചുറ്റമുള്ള കൊഴുപ്പിലും വ്യത്യാസം കണ്ടെത്തി. പേശികളുടെ ഘനം കുറയാതെ തന്നെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രോട്ടീന്‍ നിയന്ത്രിത ഡയറ്റിനായി.  രണ്ട് ഡയറ്റുകളും ഇന്‍സുലിന്‍ പ്രതിരോധവും മെച്ചപ്പെടുത്തിയതായും  ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Content Summary: Restricting protein diet can help regulate obesity and diabetes