ഇരുപതുകളിലും മുപ്പതുകളിലുമൊന്നും സാധാരണ ആരും അർബുദരോഗത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നാൽ 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർബുദത്തെ സംബന്ധിച്ച്,

ഇരുപതുകളിലും മുപ്പതുകളിലുമൊന്നും സാധാരണ ആരും അർബുദരോഗത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നാൽ 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർബുദത്തെ സംബന്ധിച്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതുകളിലും മുപ്പതുകളിലുമൊന്നും സാധാരണ ആരും അർബുദരോഗത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നാൽ 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർബുദത്തെ സംബന്ധിച്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതുകളിലും മുപ്പതുകളിലുമൊന്നും സാധാരണ ആരും അർബുദരോഗത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നാൽ 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർബുദത്തെ സംബന്ധിച്ച്, പരമ്പരാഗതമായി നമുക്ക് കൈമാറി കിട്ടുന്ന ജീനുകൾ പോലെ ചില കാര്യങ്ങൾ നമുക്ക് മാറ്റാൻ സാധിക്കില്ല. എന്നാൽ പകുതിയോളം അർബുദങ്ങളും നിയന്ത്രിക്കാൻ സാധിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നാം നമ്മുടെ ചെറുപ്പത്തിൽ നടത്തുന്ന ചില ജീവിതശൈലീ തിരഞ്ഞെടുപ്പുകൾ ഇക്കാര്യത്തിൽ നിർണായകമാകാറുണ്ട്. 

 

ADVERTISEMENT

അർബുദ സാധ്യത ഗണ്യമായി കുറയ്ക്കാൻ ഇനി പറയുന്ന ചില മാറ്റങ്ങൾ ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ വരുത്താവുന്നതാണ്. 

Photo credit : Brian A Jackson / Shutterstock.com

 

1. പുകവലി വേണ്ട

Photo Credit: fizkes/ Shutterstock.com

ശ്വാസകോശ അര്‍ബുദത്തിന്റെ മുഖ്യകാരണമാണെന്നത് മാത്രമല്ല പുകവലിയുടെ പ്രശ്നം. വായ്ക്കും തൊണ്ടയ്ക്കും ഉൾപ്പെടെ വരുന്ന മറ്റ് 14 തരം അർബുദങ്ങളുമായും പുകവലി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരം പുകവലിക്കാരായ പത്തിൽ ഒന്‍പത് പേരും 25 വയസ്സിന് മുൻപ് അത് ആരംഭിക്കുന്നതാണെന്ന് ഗവേഷണങ്ങൾ പറയുന്നു. 

ADVERTISEMENT

 

Photo credit : Billion Photos

2. സുരക്ഷിതമായ ലൈംഗികത

ലൈംഗികാവയവങ്ങളിൽ കുരുക്കളുണ്ടാക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച് പി വി) ഗർഭാശയമുഖ അർബുദം ഉൾപ്പെടെ പലതരം അർബുദങ്ങൾക്ക് കാരണമാകുന്നു. എച്ച്പിവി അണുബാധ അർബുദങ്ങൾ യുവാക്കളിൽ വ്യാപകമാണ്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളും വാക്സീനുകളും എച്ച്പിവി അണുബാധയിൽ നിന്ന് സംരക്ഷണം നൽകും. സ്ത്രീകളിൽ സ്മിയർ ടെസ്റ്റ് എന്നറിയപ്പെടുന്ന ഗർഭാശയമുഖ പരിശോധന ഇടയ്ക്ക് നടത്തി നോക്കുന്നത് എച്ച്പിവി അണുബാധ നേരത്തേ കണ്ടെത്താൻ സഹായിക്കും. 25 നും 64 നും ഇടയിലുള്ള സ്ത്രീകള്‍ ഓരോ അഞ്ച് വർഷം കൂടുമ്പോഴെങ്കിലും പാപ്സ്മിയർ ടെസ്റ്റ് നടത്തേണ്ടതാണ്. 

Photo Credit: simon jhuan/ Shutterstock.com

 

ADVERTISEMENT

3. ആരോഗ്യകരമായ ശരീരഭാരം

വയർ, സ്തനങ്ങൾ, ഗർഭപാത്രം പാൻക്രിയാസ് എന്നിവയിൽ അടക്കം ഉണ്ടാക്കുന്ന വ്യത്യസ്തമായ 13 തരം അർബുദങ്ങളുമായി അമിതമായ ശരീരഭാരം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ കൊഴുപ്പ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുകയും ഇത് അര്‍ബുദ മുഴകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അമിതഭാരം മൂലമുള്ള അർബുദ സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. മോശം ഭക്ഷണശീലങ്ങൾ അമിതഭാരത്തിന് കാരണമാകുന്നത് പോലെതന്നെ അർബുദ സാധ്യതയും ഉയർത്തുന്നു. ഫൈബറും വിവിധതരം പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. 

 

4. മദ്യപാനം അതിരു വിടരുത്

കരൾ, സ്തനം, അന്നനാളി എന്നിവയുമായി ബന്ധപ്പെട്ട പലതരം അർബുദങ്ങളുടെ സാധ്യത മദ്യപാനം വർധിപ്പിക്കുന്നു. പരിമിതമായ തോതിലുള്ള മദ്യപാനം പോലും പ്രതിവർഷം ഒരു ലക്ഷത്തോളം അർബുദ കേസുകൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു. മദ്യപാന സമയത്ത് പുകവലി കൂടിയായാൽ സംഗതി കൂടുതൽ രൂക്ഷമാകും. മദ്യപാനം പൂർണമായി ഒഴിവാക്കുന്നതോ അതിന്റെ തോത് പരിമിതപ്പെടുത്തുന്നതോ അർബുദ സാധ്യത കുറയ്ക്കും. പ്രതിവാരം 14 യൂണിറ്റിലധികം മദ്യം (ഏതാണ്ട് 6 പൈന്റ് മദ്യമോ, 10 ചെറിയ ഗ്ലാസ് വൈനോ) കഴിക്കരുതെന്ന് യുകെയിലെ എൻഎച്ച്എസ് നിർദേശിക്കുന്നു. 

 

5. സൺസ്ക്രീൻ ശീലമാക്കാം

40 വയസ്സിൽ താഴെയുള്ളവരിൽ പൊതുവായി കാണപ്പെടുന്ന ഒരു അർബുദമാണ് ചർമത്തെ ബാധിക്കുന്ന അർബുദം. സൂര്യനിൽ നിന്നോ ടാനിങ് ബെഡുകളിൽ നിന്നോ ഉള്ള അൾട്രാവയലറ്റ് റേഡിയേഷനാണ് ഇതിന്റെ മുഖ്യ കാരണം. സൂര്യപ്രകാശം അടിക്കുന്ന ശരീരത്തിലെ ഇടങ്ങളിലാണ് ഈ അർബുദം പൊതുവേ കാണപ്പെടുന്നത്. വെയിലത്ത് ഇറങ്ങുമ്പോൾ തൊപ്പിയോ, നീളൻ വസ്ത്രങ്ങളോ, കുറഞ്ഞത് എസ്പിഎഫ് 15 ഉള്ള സൺസ്ക്രീനോ ഉപയോഗിക്കുക വഴി ചർമത്തിന്റെ അർബുദ സാധ്യത പലമടങ്ങ് കുറയ്ക്കാൻ സാധിക്കുന്നതാണ്. 

 

ഈ കാര്യങ്ങൾക്ക് പുറമേ വായുമലിനീകരണവുമായുള്ള സമ്പർക്കം ഒഴിവാക്കിയും പതിവായി വ്യായാമം ഉൾപ്പെടെയുള്ള സജീവ ജീവിതശൈലി പിന്തുടർന്നും അർബുദരോഗസാധ്യതകളെ പ്രതിരോധിക്കാവുന്നതാണ്. 

Content Summary: Make these 5 lifestyle changes in 20s and 30s to reduce risk of cancer