ഓൺലൈൻ ഗെയിമുകളുടെ ‘അടിമക്കണ്ണ്’ ആയവരോടും ആകാൻ ആഗ്രഹിക്കുന്നവരോടുമാണ്... ഇത് കുട്ടിക്കളിയല്ല, ജീവിതം വച്ചുള്ള കളിയാണ്. ഓൺലൈൻ ഗെയിം അടിമത്തവും ലഹരി പോലെയാണ്. പെട്ടുപോയാൽ കരകയറാൻ പാടുപെടും. അല്ലെങ്കിലും ഇതുപോലെയുള്ള വില്ലന്മാർക്ക് അടിമകൾ ആകേണ്ടവരല്ലല്ലോ കുട്ടികൾ; നിങ്ങളല്ലേ നാളെയുടെ ഹീറോസ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ ഗെയിമുകളുടെ ‘അടിമക്കണ്ണ്’ ആയവരോടും ആകാൻ ആഗ്രഹിക്കുന്നവരോടുമാണ്... ഇത് കുട്ടിക്കളിയല്ല, ജീവിതം വച്ചുള്ള കളിയാണ്. ഓൺലൈൻ ഗെയിം അടിമത്തവും ലഹരി പോലെയാണ്. പെട്ടുപോയാൽ കരകയറാൻ പാടുപെടും. അല്ലെങ്കിലും ഇതുപോലെയുള്ള വില്ലന്മാർക്ക് അടിമകൾ ആകേണ്ടവരല്ലല്ലോ കുട്ടികൾ; നിങ്ങളല്ലേ നാളെയുടെ ഹീറോസ്. 

ഓടും ഓൺലൈൻ ഗെയിം 

ADVERTISEMENT

ഓൺലൈൻ ഗെയിം ഇങ്ങനെയാണ്; ചടുലമായ, നേരെ ഒന്നു കാണും മുൻപേ മിന്നി മറയുന്ന ദൃശ്യങ്ങൾ. അവസാന നിമിഷം വരെ ഓടിയ ശേഷമേ ജയിച്ചോ തോറ്റോ എന്നറിയാനാകൂ. തോറ്റവർ ജയിക്കാനായി വീണ്ടും കളിക്കും. ജയിച്ചവർ വീണ്ടും ജയിക്കാനും. അതായത്, കുട്ടികളും ഗെയിമിനൊപ്പം ഓടിക്കൊണ്ടേയിരിക്കും. 

എല്ലാ ഗെയിമും മോശമല്ല 

പണം മുടക്കേണ്ടാത്ത, നിരുപദ്രവകാരികളായ ഗെയിമുകളും ഉണ്ട്. അവ കുട്ടികളുടെ മസ്തിഷ്കത്തിന്റെ ശേഷി വികസിപ്പിക്കും. വീടുണ്ടാക്കുക, ഫാം ഉണ്ടാക്കുക തുടങ്ങിയ പണച്ചെലവില്ലാത്ത ഗെയിമുകൾ ഘട്ടംഘട്ടമായി, ചിട്ടയായി ഓരോ പ്രവൃത്തികൾ ചെയ്യാനുള്ള പരിശീലനം നൽകും. കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം വേഗത്തിലാക്കും. 

അക്രമകാരികൾ 

ADVERTISEMENT

തോക്കും ബോംബുമൊക്കെയായി അക്രമസ്വഭാവമുള്ള, മിന്നിമിന്നി മറയുന്ന ദൃശ്യങ്ങൾ ഉള്ളവ അപകടകാരികളാണ്. കുട്ടികളുടെ സ്വഭാവം തന്നെ അതു മാറ്റും. ഇന്ത്യയിൽ പബ്ജി നിരോധിച്ചതു നിങ്ങൾക്കറിയാമല്ലോ. 

പ്രശ്നങ്ങൾ പിന്നാലെ 

ഗെയിമിന് അടിമകൾ ആയാൽ മാതാപിതാക്കളുടെ പണമെടുത്തു കളിക്കാനും മടിക്കാതെയാവും. ഇത്തരം ഗെയിമുകൾക്കു പിന്നിൽ തട്ടിപ്പുകാരും ഹാക്കർമാരും ഉണ്ടാകും. പിന്നീടു പലതരത്തിലുള്ള പ്രശ്നങ്ങളും കുട്ടികൾ നേരിടേണ്ടിവരും. 

എത്രനേരമാവാം ഗെയിം 

Representative Image. Photo Credit : Audioundwerbung- / iStock.com
ADVERTISEMENT

ഗെയിം കളിക്കുന്നതു ദിവസം ഒരു മണിക്കൂറിൽ കൂടരുത്. അതിൽ കൂടിയാൽ തലച്ചോറിന്റെ ഇരുവശങ്ങൾ തമ്മിലുള്ള ഏകോപനം കുറയും. ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, ഉറക്കമില്ലായ്മ, അമിതദേഷ്യം, എടുത്തുചാട്ടം എന്നിവയുണ്ടാകും. ദിവസം രണ്ടു മണിക്കൂറിലേറെ ഗെയിം കളി പതിവായാലോ? ഉറക്കക്കുറവ്, വിഷാദം, അമിത ഉത്കണ്ഠ എന്നിവയും. രാത്രി ദീർഘനേരം ഗെയിം കാണുന്നു എന്നു വയ്ക്കുക. ഉറക്കം നഷ്ടപ്പെടും. ഇതു കടുത്ത വിഷാദം ഉണ്ടാക്കും. ആത്മഹത്യാപ്രവണതയും ഉണ്ടാകാം. നന്നായി ഉറങ്ങിയില്ലെങ്കിൽ കുട്ടികളേ, ആരോഗ്യം പിണങ്ങി സ്ഥലംവിടും. 

ഇനിയും വൈകിയിട്ടില്ല 

ഗെയിമിന് അടിമയായിപ്പോയെങ്കിലും പരിഭ്രമിക്കേണ്ട; വൈകിയിട്ടില്ല. ഉടൻതന്നെ സ്വയം തിരുത്തുക. ഗെയിം കളിക്കുന്ന സമയമൊന്നു കുറച്ചുനോക്കാം; ഇതിനായി അലാം വയ്ക്കാം. ഇന്നുതന്നെ തുടങ്ങിയാലോ... എന്നിട്ടും പറ്റുന്നില്ലെങ്കിൽ മുതിർന്നവരുടെ സഹായത്തോടെ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാനും മടിക്കരുത്. നമ്മുടെ ജീവിതമാണ്, ഗെയിമിനു തട്ടിക്കളിക്കാൻ കൊടുക്കരുതേ...! 

കളിക്കുന്നത് ഡോപമിനും 

തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവാണു നമ്മുടെ സന്തോഷം കൂട്ടുന്നതും കുറയ്ക്കുന്നതും. പാട്ട് കേൾക്കുമ്പോൾ, രുചിയുള്ള ആഹാരം കഴിക്കുമ്പോൾ, വ്യായാമം ചെയ്യുമ്പോൾ ഒക്കെ ഡോപമിൻ കൂടും; സന്തോഷവും. പതിയെ കൂടി ഏറ്റവും ഉയർന്ന അളവിൽ എത്തി, പിന്നെ പതിയെ കുറയും. 

എന്നാൽ ഓൺലൈൻ ഗെയിം കളിക്കുമ്പോൾ പെട്ടെന്നു ഡോപമിൻ കൂടും. അതുപോലെ കുറയും. സന്തോഷവും അങ്ങനെത്തന്നെ. ഠപ്പേ എന്നു കൂടും; ഡിം എന്ന താഴും. ഗെയിം കളിക്കാതെ ഇരുന്നാലോ, ഡോപമിൻ വളരെ കുറയും. മനസ്സിന് അസ്വസ്ഥത, വെപ്രാളം, സങ്കടം എല്ലാം വെറുതെ ഉണ്ടാകും. മനസ്സു കൈവിട്ടുപോകുമെന്നു ചുരുക്കം. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി.നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം) 

Content Summary : What causes video game addiction? – Dr. Arun B Nair Explains