ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത്....

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം (STROKE). തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത് പക്ഷാഘാതത്തിലേക്കു നയിക്കുന്നു. പക്ഷാഘാതം വന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ നല്‍കുന്ന പരിചരണം മരണവും വൈകല്യവും തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. 

പക്ഷാഘാതം തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

ADVERTISEMENT

1. ദുര്‍ബലത, മരവിപ്പ്

രോഗി പെട്ടെന്ന് ദുര്‍ബലമാകുന്നത് പക്ഷാഘാതത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. തുടര്‍ന്ന് ഈ ദുര്‍ബലത മുഖത്തിന്‍റെ ഒരു വശത്തിന്‍റെയോ ഒരു കാലിന്‍റെയോ കൈയുടെയോ മരവിപ്പായി മാറും. ഉടനെ ആശുപത്രിയിലെത്തിക്കാനുള്ള മുന്നറിയിപ്പാണ് ഇത്. 

2. കാഴ്ച നഷ്ടം

പെട്ടെന്ന് കാഴ്ച നഷ്ടമാകുന്നതും കണ്ണും കൈയും തമ്മിലുള്ള ഏകോപനം നഷ്ടമാകുന്നതും പക്ഷാഘാത ലക്ഷണമാണ്. സംസാരം പെട്ടെന്ന് കുഴയുന്നതും അപകട സൂചനയാണ്. രോഗി പെട്ടെന്ന് കാഴ്ച നഷ്ടമാകുന്നതായി പറഞ്ഞാല്‍, പ്രത്യേകിച്ച് ഒരു കണ്ണിന്‍റെ കാഴ്ചയാണെങ്കില്‍, ഈ ലക്ഷണം അവഗണിക്കരുത്. 

ADVERTISEMENT

3. അപ്രതീക്ഷിതമായി വീഴ്ച

രോഗി പെട്ടെന്ന് വീഴുകയോ ബാലന്‍സ് നഷ്ടമാകുകയോ ചെയ്താല്‍ എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പിക്കാം. ഇതിനൊപ്പം മനംമറിച്ചില്‍, ഛര്‍ദ്ദി, പനി എന്നിവ കണ്ടാല്‍ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നമാകാം. എക്കിളോ എന്തെങ്കിലും വിഴുങ്ങാനുള്ള ബുദ്ധിമുട്ടോ പക്ഷാഘാത സൂചനയാണ്. 

4. കടുത്ത തലവേദന

പെട്ടെന്ന് തലവേദനിക്കുകയോ പ്രത്യേകിച്ച് കാരണമില്ലാതെ തലയുടെ ഒരു ഭാഗത്തോ ഇടവിട്ടോ തലവേദന തോന്നുകയോ ചെയ്യുകയാണെങ്കില്‍ ചുറ്റുമുള്ളവരുടെ സഹായം തേടുക. പല രോഗികളും ഈ തലവേദനയെ തുടര്‍ന്ന് ബോധം കെട്ട് വീഴാറുണ്ട്. തലകറക്കവും ബോധക്ഷയവും അവഗണിക്കരുത്. 

ADVERTISEMENT

ഫാസ്റ്റ് ടെക്നിക്

പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതായി ലോകമെങ്ങും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഫാസ്റ്റ് ടെക്നിക്. (FAST). ഇതിലെ F മുഖം അഥവാ ഫേസിനെ സൂചിപ്പിക്കുന്നു. പക്ഷാഘാതം സംശയിക്കപ്പെടുന്ന രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അവര്‍ക്ക് ശരിയായി ചിരിക്കാന്‍ കഴിയുന്നുണ്ടോ അതോ ചിരിക്കുമ്പോൾ  മുഖത്തിന്‍റെ ഒരു വശം കോടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കോടുന്നുണ്ടെങ്കില്‍ ഇത് പക്ഷാഘാതം മൂലമാണെന്ന് കരുതാം. 

ഫാസ്റ്റിലെ A ആം അഥവാ കൈകളെ കുറിക്കുന്നു. രോഗിയോട് രണ്ട് കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഏതെങ്കിലും ഒരു കൈ ദുര്‍ബലമായി, ഉയര്‍ത്താന്‍ സാധിക്കാതെ തൂങ്ങി പോകുന്നുണ്ടോ എന്ന് പരിശോധിക്കുക. കൈകള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പക്ഷാഘാതം സംശയിക്കാം. 

ഫാസ്റ്റിലെ S സ്പീച്ച് അഥവാ സംസാരത്തെ ഉദ്ദേശിക്കുന്നു. രോഗിയെ കൊണ്ട് എന്തെങ്കിലും വായിപ്പിക്കുകയോ പറയിക്കുകയോ ചെയ്യുക. സംസാരിക്കുമ്പോൾ  നാക്ക് കുഴയുകയോ വിചിത്ര വാക്കുകള്‍ പറയുകയോ ചെയ്താല്‍ പക്ഷാഘാതമാണെന്ന് ഉറപ്പിക്കാം. 

ഫാസ്റ്റിലെ T ടൈം അഥവാ സമയത്തെ സൂചിപ്പിക്കുന്നു. മേല്‍പറഞ്ഞ മൂന്ന് ലക്ഷങ്ങളും പരിശോധിച്ച് പക്ഷാഘാതം  ആണെന്ന്  ബോധ്യമായാല്‍ അതിവേഗം രോഗിയെ ആശുപത്രിയിലെത്തിക്കണം.

Content Summary : How to spot the warning signs of stroke FAST