ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 422 ദശലക്ഷം പേരാണ് ലോകമെമ്പാടും പ്രമേഹരോഗികളായി ജീവിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യയെ പോലുള്ള കുറഞ്ഞ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. പ്രമേഹത്തിൽതന്നെ സർവസാധാരണമായത് ടൈപ്പ് –2 പ്രമേഹമാണ്. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരുന്നതോ ശരീരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 422 ദശലക്ഷം പേരാണ് ലോകമെമ്പാടും പ്രമേഹരോഗികളായി ജീവിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യയെ പോലുള്ള കുറഞ്ഞ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. പ്രമേഹത്തിൽതന്നെ സർവസാധാരണമായത് ടൈപ്പ് –2 പ്രമേഹമാണ്. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരുന്നതോ ശരീരം ഇൻസുലിൻ പ്രതിരോധം തീർക്കുന്നതോ ആണ് ടൈപ്പ്– 2 പ്രമേഹത്തിന് കാരണമാകുന്നത്. മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി, ഉറക്കമില്ലായ്മ, സമ്മർദം എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം. 

ADVERTISEMENT

എന്നാൽ ചില നല്ല ശീലങ്ങൾ പിന്തുടർന്നാൽ പ്രമേഹത്തെ പടിക്കു പുറത്തു നിർത്താൻ സാധിക്കും. അത്തരത്തിലുള്ള പത്ത് മികച്ച ശീലങ്ങൾ നിർദേശിക്കുകയാണ് സീന്യൂസ് ഇന്ത്യ ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ മാഹിം എസ്എൽ റഹേജ ആശുപത്രിയിലെ കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ് ഡോ. പി.ജി. തൽവാൾക്കർ.

1. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക. 

ADVERTISEMENT

2. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറയ്ക്കുക. ദിവസം മൂന്നോ നാലോ ടീസ്പൂണിൽ കൂടുതലോ മാസം അര ലീറ്ററില്‍ കൂടുതലോ എണ്ണ ഉപയോഗിക്കാതിരിക്കുക. 

3. ബർഗർ, പിസ്സ എന്നിവ പോലുള്ള ഫാസ്റ്റ് ഫുഡിന്റെയും മധുരപാനീയങ്ങളുടെയും ഉപയോഗം ഒഴിവാക്കുക. 

ADVERTISEMENT

4. മധുരപലഹാരങ്ങളും ശർക്കരയുമെല്ലാം ഒഴിവാക്കുക. 

5. നാൻ, ബിസ്കറ്റ്, വൈറ്റ് ബ്രഡ് എന്നിങ്ങനെ മൈദ ചേർത്ത ഉൽപന്നങ്ങൾ ഒഴിവാക്കി പകരം റോട്ടി, ബ്രൗൺ ബ്രഡ്, ഉപ്പുമാവ് പോലുള്ള ഹോൾ ഗ്രെയ്ൻ ഉൽപന്നങ്ങൾ ഉപയോഗിക്കുക. 

6. സമ്മർദം കുറയ്ക്കാൻ പ്രാണായാമം പതിവാക്കുക. 

7. ആഴ്ചയിൽ  മൂന്ന് ദിവസമെങ്കിലും യോഗ അഭ്യസിക്കുക. 

8. ദിവസം കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങുക. 

9. അരവണ്ണം നിയന്ത്രണത്തിൽ നിർത്തുക. (പുരുഷന്മാർക്ക് 90 സെന്റിമീറ്ററിലും സ്ത്രീകൾക്ക് 80 സെന്റിമീറ്ററിലും താഴെ).

10. കൂടുതലോ കുറവോ ആകാതെ മിതമായ തോതിൽ കഴിക്കുക.

Content Summary: 10 daily habits to control Type 2 diabetes