സ്ട്രെസ്, ഡിപ്രഷൻ, ആങ്സൈറ്റി എന്നീ വാക്കുകൾ ഇപ്പോൾ ഭൂരിഭാഗം പേരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണെന്നുതന്നെ പറയാം. വിദ്യാർഥികൾ മുതൽ ഉദ്യോഗസ്ഥർ വരെ പറയുന്നു എന്തൊരു സ്ട്രെസ് എന്ന്. എങ്ങനെ ഒരു സ്ട്രെസ് ഫ്രീ ലൈഫ് സ്വന്തമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കഠിനമായ ജോലി ആദ്യം

ADVERTISEMENT

എളുപ്പമുള്ള ജോലികൾ ചെയ്യാനായിരിക്കും എല്ലാവർക്കും താത്പര്യം. കടുപ്പമുള്ള ജോലികൾ മാറ്റിവയ്ക്കും. എന്നാൽ അതുകൊണ്ട് യാെതാരു പ്രയോജനവുമില്ല. കാരണം കഠിനമായ ജോലി ബാക്കി നിൽക്കുന്നല്ലോ എന്ന ചിന്ത സമാധാനം ഇല്ലാതാക്കും. അതിനാൽ ചെയ്യാൻ മടിക്കുന്ന, കഠിനമായ ജോലി ആദ്യം ചെയ്യുക. അതു തീർത്താൽ സന്തോഷം അനുഭവപ്പെടും. മറ്റുള്ള ജോലികൾ വളരെ എളുപ്പമായി തോന്നുകയും ചെയ്യും. 

∙ നിങ്ങളുടെ നിയന്ത്രണത്തിലല്ല

ADVERTISEMENT

ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. നമുക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളെ വരുതിയിലാക്കുക. ബാക്കിയുള്ളവയെ അതിന്റെ വഴിക്ക് വിടുക. വെറുതെ ചിന്തിച്ച് ടെൻഷൻ അടിക്കേണ്ടതില്ല.

∙ നാട്ടുകാർ എന്തും വിചാരിക്കട്ടെ

ADVERTISEMENT

നാട്ടുകാർ എന്തു വിചാരിക്കും, എന്തു പറയും എന്നിങ്ങനെയുള്ള ചിന്ത നിരവധിപ്പേരെ അലട്ടുന്ന ഒന്നാണ്. ഊണിലും ഉറക്കത്തിലും ആ ചിന്തയുമായി ഇരുന്നാൽ ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാനാവില്ല. മറ്റുള്ളവർ നമ്മെ കുറിച്ച് എന്തു വിചാരിക്കും എന്നു ചിന്തിക്കാതെ നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്ത് സന്തോഷവും സമാധാനവും കണ്ടെത്തുക.

∙ ഈ നിമിഷം

ഇപ്പോഴുള്ള അവസ്ഥയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ കണ്ടെത്തുക. മോശം അവസ്ഥയിലും ജീവിതത്തിലെ നല്ല  കാര്യങ്ങൾ ചിന്തിച്ച് പോസീറ്റീവായിരിക്കാൻ ഇവയെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങളെ സഹായിക്കും.

∙ പുറത്തേക്ക് നോക്കാം

വിഷമതകൾ വലയ്ക്കുമ്പോൾ അതിൽനിന്നു മാറി നിൽക്കാനും മനസ്സിനെ ശാന്തമാക്കാനും ഒരു സെൻ മാസ്റ്റർ പറഞ്ഞ വിദ്യ ഇതാ. വീട്ടിലെ ഒരു ജനാലയുടെ അരികിൽ പോയി നിൽക്കുക. പുറത്തെ കാഴ്ചകളിലേക്ക് നോക്കി, ദീർഘശ്വാസമെടുക്കുക. നമ്മുടെ ശ്രദ്ധ മുഴുവൻ ശ്വാസമെടുക്കുന്നതിൽ കേന്ദ്രീകരിക്കണം. ഇതു മനസ്സിന് ഏകാഗ്രതയും ശാന്തതയും നൽകും.

English Summary : How to overcome stress