ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവചക്രത്തിന്റെ ഓരോഘട്ടത്തെയും കുറിച്ചും ഗർഭിണിയാകാനുള്ള സാധ്യതയെക്കുറിച്ചും അറിയാം. ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സാധ്യത ഒട്ടും

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവചക്രത്തിന്റെ ഓരോഘട്ടത്തെയും കുറിച്ചും ഗർഭിണിയാകാനുള്ള സാധ്യതയെക്കുറിച്ചും അറിയാം. ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സാധ്യത ഒട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവചക്രത്തിന്റെ ഓരോഘട്ടത്തെയും കുറിച്ചും ഗർഭിണിയാകാനുള്ള സാധ്യതയെക്കുറിച്ചും അറിയാം. ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സാധ്യത ഒട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവചക്രത്തിന്റെ ഓരോഘട്ടത്തെയും കുറിച്ചും ഗർഭിണിയാകാനുള്ള സാധ്യതയെക്കുറിച്ചും അറിയാം. 

 

ADVERTISEMENT

ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സാധ്യത ഒട്ടും ഇല്ല എന്നു പറയാനും പറ്റില്ല. ആർത്തവചക്രത്തിന്റെ മധ്യസമയത്താണ് ഗർഭധാരണത്തിന് സാധ്യത. ഇതിനെ ഫെർട്ടൈൽ വിൻഡോ എന്നാണ് പറയുന്നത്. ഫെർട്ടൈൽ വിൻഡോയ്ക്കു തൊട്ടുമുൻപും അതിനു ശേഷവും ഗർഭിണിയാകാനുള്ള സാധ്യത കുറവാണ്. അതിനു നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 

 

ആർത്തവസമയത്ത് ഗർഭിണിയാകുമോ?

ഏതു സമയത്തും ഒരു സ്ത്രീ ഗര്‍ഭിണിയാകാം എന്ന് മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നു. എന്നാൽ അണ്ഡവിസർജന (ovulation) സമയത്താണ് സാധ്യത കൂടുതൽ.

ADVERTISEMENT

 

ഒരു ശരാശരി ആർത്തവചക്രം 28 ദിവസമാണ്. ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന്റെ ആദ്യ ദിനം വരെയാണ് ഒരു ആർത്തവ ചക്രം. 12–ാം ദിനം മുതൽ 15 –ാം ദിനം വരെയുള്ള ദിവസങ്ങൾക്കിടയിലാണ് ഓവുലേഷൻ നടക്കുന്നത്. 

 

ഓവുലേഷൻ സമയത്ത് അണ്ഡം അണ്ഡാശയത്തിൽനിന്ന് പുറത്തു വരുകയും ഫിലോപ്പിയൻ ട്യൂബിലൂടെ (അണ്ഡവാഹിനിക്കുഴൽ) സഞ്ചരിക്കുകയും ചെയ്യുന്നു. അവിടെവച്ച് ബീജവുമായി ചേർന്ന് പ്രത്യുൽപാദനം നടക്കുന്നു. ഓവുലേഷൻ നടന്ന് ഒരു ദിവസം കൂടിയേ അണ്ഡത്തിന് ജീവനുണ്ടാകൂ. ഗർഭധാരണം നടക്കണമെങ്കിൽ ഈ സമയത്ത് അണ്ഡം ബീജകോശവുമായി ചേരണം. 

ADVERTISEMENT

 

ആർത്തവസമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ടാൽ?

ആർത്തവചക്രത്തിന്റെ 7 മുതൽ 13 ദിവസം വരെയാണ് ഗർഭധാരണ സാധ്യത കൂടുതൽ എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ആർത്തവസമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. 

 

മൂന്നു ഘടകങ്ങളാണ് പ്രധാനമായും ഗർഭധാരണത്തിനു കാരണം എന്നതിനാൽ ഇത് അത്ര ലളിതമല്ല. 

 

1. ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ ദൈർഘ്യം.

2. അണ്ഡവിസർജന (ovulation)ത്തിൽ ഓരോ മാസവും വരുന്ന സമയവ്യത്യാസം.

3. ശരീരത്തിൽ ബീജം എത്ര സമയം നിലനിൽക്കുന്നു എന്നത്.

 

ആർത്തവ ചക്രത്തിന്റെ ഓരോ ഘട്ടത്തിലും ഗർഭധാരണത്തിനുള്ള സാധ്യത എത്രത്തോളം എന്നറിയാം. 

 

പ്രത്യുൽപാദനം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകാനുള്ള സാധ്യത കൂടുതലായിരിക്കും. വേഗത്തിൽ ഗര്‍ഭിണിയാകാൻ ആർത്തവചക്രത്തിന്റെ ഏതൊക്കെ ഘട്ടങ്ങളിൽ ആണ് സാധ്യത എന്നറിയാം. 

 

ആർത്തവം അവസാനിക്കുമ്പോഴാണ് മിക്ക സ്ത്രീകളിലും അണ്ഡവിസർജനം (ovulation) നടക്കുന്നത്. ഓരോ വ്യക്തികളിലും ഓരോ ആർത്തവചക്രത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. 

 

ആർത്തവസമയത്തോ അതിനു തൊട്ടു ശേഷമോ അണ്ഡം പുറത്തു വരുകയോ ബീജവുമായി ചേർന്ന് ഗർഭധാരണം നടക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ, ആർത്തവം കഴിഞ്ഞ ഉടനെയാണ് അണ്ഡവിസർജനം നടക്കുന്നത് എങ്കിൽ ഗർഭിണിയാകാൻ സാധ്യത ഉണ്ട്. സാധ്യത കുറവാണെങ്കിലും ഗർഭധാരണം ഒഴിവാക്കണമെങ്കിൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. 

 

ആർത്തവം കഴിഞ്ഞയുടനെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകാനുള്ള സാധ്യത കുറവാണ്. ഈ ഘട്ടത്തിൽ അണ്ഡവിസർജനം നടന്നിട്ടുണ്ടാകില്ല. എന്നാൽ പ്രതീക്ഷിക്കുന്നതിലും നേരത്തെ അണ്ഡവിസർജനം നടക്കുകയോ ബീജം കൃത്യമായ സ്ഥലത്ത് ഉണ്ടെങ്കിലുമോ ഗർഭധാരണം നടക്കാം. 

 

അണ്ഡവിസർജനസമയത്തോ അതിനു തൊട്ടുമുൻപോ ആണ് ഗർഭം ധരിക്കാൻ മികച്ച സമയം എന്ന് ഡോക്ടർമാർ പറയുന്നു. അണ്ഡവിസർജനം നടന്നു കഴിഞ്ഞ് പ്രത്യുൽപാദനം നടക്കാൻ ഒരു ദിവസം മാത്രമേ ഉള്ളൂ. 

 

ഒരിക്കൽ അണ്ഡവിസർജനം (ovulation) നടന്നു കഴിഞ്ഞാൽ ആർത്തവചക്രത്തിന്റെ അവസാനഘട്ടമായി. ഇതിനെ ല്യൂട്ടിയൽ ഫേസ് (Luteal) എന്നാണ് വിളിക്കുന്നത്. പ്രൊജസ്ട്രോൺ ഹോർമോൺ ഈ സമയത്ത് കൂടും. സെർവിക്കൽ മ്യൂക്കസ് വരണ്ടതാകും. ഇത് വജൈനൽ ട്രാക്റ്റിനെ ബീജത്തെ സ്വീകരിക്കാൻ താൽപര്യമില്ലാത്തതാക്കും.

Content Summary: Know your chances of conceiving at each phase of your menstrual cycle