തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അല്‍സ്ഹൈമേഴ്സ് പോലുള്ള ഒരു കൂട്ടം രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഡിമന്‍ഷ്യ. പ്രായമാകുമ്പോഴാണ് ഡിമന്‍ഷ്യ പലരിലും കണ്ടു വരാറുള്ളത്. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാകും ഇത് അനുഭവപ്പെടാറുള്ളതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ  ഉണ്ടാകുന്ന അല്‍സ്ഹൈമേഴ്സ് പോലുള്ള ഒരു കൂട്ടം രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഡിമന്‍ഷ്യ. പ്രായമാകുമ്പോഴാണ് ഡിമന്‍ഷ്യ പലരിലും കണ്ടു വരാറുള്ളത്. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാകും ഇത് അനുഭവപ്പെടാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ADVERTISEMENT

ഡിമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ സാധാരണ പ്രായമാകുമ്പോൾ  ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സമാനമായതിനാല്‍ ഇത് പലപ്പോഴും നിര്‍ണയിക്കുക ബുദ്ധിമുട്ടായിരിക്കും. ഓര്‍മയുമായി ബന്ധപ്പെട്ടത്, ധാരണശേഷിയുമായി ബന്ധപ്പെട്ടത്, ആശയവിനിമയ ശേഷിയുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ പൊതുവേ മൂന്ന് വിഭാഗങ്ങളായി ഡിമന്‍ഷ്യ ലക്ഷണങ്ങളെ തരംതിരിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ സൂചനകള്‍ ഇനി പറയുന്നവയാണ്. 

1. തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ ആശയക്കുഴപ്പം നേരിടും. ചിലപ്പോള്‍ ശ്രദ്ധയില്ലാതെ തീര്‍ത്തും അപകടകരമായ തീരുമാനങ്ങള്‍ എടുത്തെന്നും വരാം. 

ADVERTISEMENT

2. സ്ഥലവും സമയവും മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്. ജോലിക്ക് പോകാനെന്ന് പറഞ്ഞ് അര്‍ധരാത്രി എഴുന്നേറ്റ് ഒരുക്കം തുടങ്ങുക പോലുള്ള ലക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കാണാറുണ്ട്. ചില സാധനങ്ങളെടുത്ത് വിചിത്രമായ സ്ഥലങ്ങളില്‍ കൊണ്ടു പോയി വയ്ക്കുന്നതും മറ്റൊരു ലക്ഷണമാണ്. ഓഫീസിലെ ഫയലെടുത്ത് ഫ്രിജില്‍ കൊണ്ടു വയ്ക്കുന്ന തന്മാത്ര സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച അല്‍സ്ഹൈമേഴ്സ് രോഗിയുടെ കഥാപാത്രം ഉദാഹരണം. 

3.  ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുക. ഒരു കാര്യം പറയാന്‍ വേണ്ടി വാക്കുകള്‍ കിട്ടാതെ കഷ്ടപ്പെടുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കാത്തതും പുതുതായി പരിചയപ്പെടുന്ന ആളുകളുടെ പേര് ഓര്‍ത്തു വയ്ക്കാന്‍ കഴിയാത്തതും ഇതുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ലക്ഷണങ്ങളാണ്. 

ADVERTISEMENT

4. പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുക. ഒരു സംഭാഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇടയ്ക്ക് വച്ച് മുറിഞ്ഞു പോവുക. 

5. വ്യക്തിത്വത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ പ്രത്യക്ഷമാകുക. മൂഡ് മാറ്റങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നതും ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. പെട്ടെന്ന് ദേഷ്യം വരിക, ഒന്നിലും താൽപര്യം തോന്നാതിരിക്കുക എന്നിവയും ചിലരില്‍ കാണാറുണ്ട്. 

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഇതൊക്കെ പ്രായമാകുമ്പോൾ  സ്വാഭാവികം എന്ന് കരുതാതെ ആവശ്യമായ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡിമന്‍ഷ്യ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഇതിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും.

Content Summary: Early signs of Dementia