ഓരോ ഹൃദയദിനത്തിലും ആ രണ്ടു മുഖങ്ങൾ എനിക്ക് ഒാർമ വരും. പ്രത്യക്ഷത്തിൽ രോഗലക്ഷണമില്ലായിരുന്നുവെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ എനിക്കു തോന്നിയ നിമിഷം. വെറുമൊരു തോന്നലെന്നു കരുതി വിട്ടുകളയാമായിരുന്ന സംശയം രക്ഷിച്ചത് നാൽപതുകാരിയുടെയും അൻപത്തിയഞ്ചുകാരിയുടെയും ഹൃദയമിടിപ്പ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ

ഓരോ ഹൃദയദിനത്തിലും ആ രണ്ടു മുഖങ്ങൾ എനിക്ക് ഒാർമ വരും. പ്രത്യക്ഷത്തിൽ രോഗലക്ഷണമില്ലായിരുന്നുവെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ എനിക്കു തോന്നിയ നിമിഷം. വെറുമൊരു തോന്നലെന്നു കരുതി വിട്ടുകളയാമായിരുന്ന സംശയം രക്ഷിച്ചത് നാൽപതുകാരിയുടെയും അൻപത്തിയഞ്ചുകാരിയുടെയും ഹൃദയമിടിപ്പ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ഹൃദയദിനത്തിലും ആ രണ്ടു മുഖങ്ങൾ എനിക്ക് ഒാർമ വരും. പ്രത്യക്ഷത്തിൽ രോഗലക്ഷണമില്ലായിരുന്നുവെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ എനിക്കു തോന്നിയ നിമിഷം. വെറുമൊരു തോന്നലെന്നു കരുതി വിട്ടുകളയാമായിരുന്ന സംശയം രക്ഷിച്ചത് നാൽപതുകാരിയുടെയും അൻപത്തിയഞ്ചുകാരിയുടെയും ഹൃദയമിടിപ്പ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ഹൃദയദിനത്തിലും ആ രണ്ടു മുഖങ്ങൾ എനിക്ക് ഒാർമ വരും. പ്രത്യക്ഷത്തിൽ രോഗലക്ഷണമില്ലായിരുന്നുവെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ എനിക്കു തോന്നിയ നിമിഷം. വെറുമൊരു തോന്നലെന്നു കരുതി വിട്ടുകളയാമായിരുന്ന സംശയം രക്ഷിച്ചത് നാൽപതുകാരിയുടെയും അൻപത്തിയഞ്ചുകാരിയുടെയും ഹൃദയമിടിപ്പ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നു ചോദിച്ചാൽ ഉത്തരമിതാണ് – ശരീരം നൽകുന്ന ചെറിയൊരു ലക്ഷണം പോലും അവഗണിക്കരുത്, ചികിൽസ തേടാൻ ഒരിക്കലും മടിക്കരുത്. കാരണം സ്ത്രീകളിൽ ഭൂരിപക്ഷവും സ്വന്തം രോഗാവസ്ഥകൾക്ക് ചികിൽസ തേടാൻ പലപ്പോഴും അവധി നൽക്കാറുണ്ട്. കുടുംബത്തിന്റെ കാര്യം കഴിയട്ടെ, എന്നിട്ടാവാം സ്വന്തം ആരോഗ്യമെന്ന ചിന്ത പലപ്പോഴും രോഗം മൂർച്ഛിച്ച് ഗുരുതരമാകാൻ കാരണമാകും. ഇതു വായിക്കുന്ന സ്ത്രീകളോടു മാത്രമല്ല, പുരുഷന്മാരോടും ചോദ്യമുണ്ട് – വീട്ടിലുള്ള സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? ഹൃദയാഘാതത്തിന്റെ ലക്ഷണം നെഞ്ചിൽ അനുഭവപ്പെടുന്ന വേദന മാത്രമാണോ? രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നതാവും ചികിൽസാ അനുഭവത്തിൽ ഞാൻ ഏറ്റവുമധികം നേരിട്ടിട്ടുള്ള ചോദ്യം. ഇനി രണ്ടു രോഗികളുടെ കഥ കൂടി കേൾക്കുമ്പോൾ, രോഗലക്ഷണങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു ബോധ്യമാകും

 

ADVERTISEMENT

ഏമ്പക്കം വിട്ടുകൊണ്ടിരുന്ന രോഗി, താടിയെല്ലിനു പിടിത്തമുള്ള നഴ്സ്

 

ADVERTISEMENT

മൂന്നു വർഷം മുൻപാണ് ഒപിയിലേക്ക് ഏകദേശം 43–44 വയസ്സുള്ള വീട്ടമ്മ എത്തിയത്. മുറിയിലേക്കു കയറുമ്പോൾത്തന്നെ ഏമ്പക്കം വിട്ടുകൊണ്ടിരുന്നു. വലിയ തോതിൽ ഗ്യാസിന്റെ പ്രശ്നമുള്ള ആളാണെങ്കിൽ എന്തിനാണ് ഇവർ കാർഡിയോളജിസ്റ്റായ എന്നെ കാണാൻ വന്നത്? ഗ്യാസ്ട്രോയിൽ പോയി ഡോക്ടറെ കണ്ടശേഷം വന്നാൽ മതിയായിരുന്നല്ലോ എന്നായിരുന്നു ‍ഞാൻ അപ്പോൾ ആലോചിച്ചത്. രോഗിയോട് കാര്യങ്ങളെല്ലാം ചോദിച്ച് ഫയൽ നോക്കി. സംസാരിക്കുമ്പോൾത്തന്നെ പല തവണ അവർക്ക് ഏമ്പക്കം വരുന്നുണ്ടായിരുന്നു. രോഗിക്ക് പ്രമേഹവുമുണ്ടായിരുന്നു. ഗ്യാസ്ട്രോയിൽ ഡോക്ടറെ കണ്ട ശേഷം അവരുടെ നിർദേശപ്രകാരമാണ് കാർഡിയോളജി വിഭാഗത്തിൽ എത്തിയത്. ഹൃദയത്തിന്റെ പ്രശ്നമല്ല എന്ന് ഉറപ്പുവരുത്തിയിട്ട് തിരിച്ചുവന്ന് എൻഡോസ്കോപ്പിയും മറ്റും ചെയ്യാം എന്നു പറഞ്ഞാണ് അവരെ എന്റെ അടുത്തേക്ക് അയച്ചത്. അതോടെ ഹൃദയത്തിനു പ്രശ്നമുണ്ടോ എന്ന കാര്യം ഉറപ്പാക്കേണ്ട ചുമതല എനിക്കായി. 

 

ADVERTISEMENT

നടക്കുമ്പോൾ ഈ  ബുദ്ധിമുട്ട് കൂടുന്നുണ്ടോ എന്നു ഞാൻ ചോദിച്ചു. അതിന് കൃത്യമായൊരു മറുപടി പറയാൻ അവർക്കു സാധിക്കുന്നില്ല. എന്നാൽ ഗ്യാസിന്റെ പ്രശ്നം അവരെ വല്ലാതെ ബാധിക്കുന്നുമുണ്ട്. ചെറുതായി കിതപ്പ് ഉണ്ടെന്നും നടക്കുമ്പോൾ കൂടുന്നുണ്ടെന്നും പറഞ്ഞു. ഇസിജിയും രക്തപരിശോധനയും നടത്തിയതിൽ വലിയ വ്യതിയാനം കാണുന്നില്ല. ഇങ്ങനെ ബുദ്ധിമുട്ടുള്ളതുകൊണ്ട് ട്രെഡ്മിൽ ടെസ്റ്റ് നടത്തിക്കുന്നതും സുരക്ഷിതമായിരിക്കില്ല. അങ്ങനെ ആൻജിയോഗ്രാമുമായി മുന്നോട്ട് പോകാമെന്ന് ഞാൻ തീരുമാനമെടുത്തു. ആൻജിയോഗ്രാം ചെയ്തപ്പോൾ കാണുന്നത് മൾട്ടിപ്പിൾ ബ്ലോക്കുകളാണ്. ഉടൻ ചികിത്സ തുടങ്ങിയതു കൊണ്ട് അവർ ആരോഗ്യവതിയായി ഇപ്പോഴും എന്റെ ഫോളോഅപ്പിന് വരുന്നുണ്ട്. ഗ്യാസിന്റെ പ്രശ്നമായിരുന്നു അവർക്ക് ആകെയുണ്ടായിരുന്ന ലക്ഷണം.

മറ്റൊരു രോഗി ഐസിയുവിൽ ജോലി ചെയ്യുന്ന സീനിയർ സ്റ്റാഫ് നഴ്സാണ്. 52 വയസ്സ്. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന വഴി എന്റെ ഒപിയിൽ വന്നു. കുറച്ചു ദിവസമായി താഴത്തെ മോണയുടെ ഭാഗത്തായി ഒരു പിടിത്തമെന്നാണ് അവർ പറഞ്ഞത്. ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ മാത്രമേ ആ പിടിത്തം ഉള്ളൂ. അത് കഴിയുമ്പോൾ മാറുകയും ചെയ്യും. ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചു. അവർക്കും പ്രമേഹത്തിന്റെ പ്രശ്നങ്ങളുണ്ട്. ലക്ഷണം പറഞ്ഞപ്പോൾത്തന്നെ എനിക്ക് മനസ്സിലായി. ഇത് ഹൃദയ പ്രശ്നമാണെന്ന്. ഹാർട്ട് അറ്റാക്കിന്റെ ക്ലാസിക്കൽ ലക്ഷണമാണ് താടിയെല്ലു മുതൽ താഴേക്ക് പൊക്കിൾ വരെ ഉണ്ടാകുന്ന അസ്വസ്ഥത. ഈ പ്രശ്നമുള്ളയാളെ ട്രെഡ്മിൽ ടെസ്റ്റ് ചെയ്യിക്കുന്നതും നല്ലതല്ല. അതുകൊണ്ട് ഇസിജിയും എക്കോയും രക്തപരിശോധനകളും നടത്തിയശേഷം ആൻജിയോഗ്രാമും ചെയ്തു. വിചാരിച്ചതുപോലെ രക്തക്കുഴലിൽ ബ്ലോക്കുണ്ടായിരുന്നു. വൈകാതെ ആൻജിയോപ്ലാസ്റ്റിയും ചെയ്തു. ഈ രണ്ട് അനുഭവങ്ങളും സൂചിപ്പിക്കുന്നത് ഹാർട്ട് അറ്റാക്കിന് വഴിയൊരുക്കുന്ന വ്യത്യസ്തമായ ലക്ഷണങ്ങളുടെ രണ്ട് അനുഭവങ്ങളാണ്.

വിഡിയോ കാണാം

(കൊച്ചി അമൃത ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ലേഖിക)

Content Summary : How long can a woman have symptoms before a heart attack? - Dr. S. Saritha Sekhar Explains