‘‘വെറുതേ ബിപി കൂട്ടല്ലേ..’’ എന്ന് വീട്ടുമുറ്റത്തെ മുരിങ്ങ നമ്മളോടു പറയുന്നുണ്ടോ! എന്നാൽ നമ്മൾ അതൊന്നും കേൾക്കുന്നില്ലെന്നു മാത്രം. ചെറിയ രീതിയിൽ രക്താതിസമ്മർദം ബാധിച്ച അവസ്ഥയിലാണോ നിങ്ങൾ? പ്രീ–ഹൈപ്പർടെൻഷൻ എന്ന അവസ്ഥയെ, അതായത് രക്തസമ്മർദം ചെറിയ രീതിയിൽ ഉയർന്നു കാണുന്ന സാഹചര്യത്തെ നേരിടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വെറുതേ ബിപി കൂട്ടല്ലേ..’’ എന്ന് വീട്ടുമുറ്റത്തെ മുരിങ്ങ നമ്മളോടു പറയുന്നുണ്ടോ! എന്നാൽ നമ്മൾ അതൊന്നും കേൾക്കുന്നില്ലെന്നു മാത്രം. ചെറിയ രീതിയിൽ രക്താതിസമ്മർദം ബാധിച്ച അവസ്ഥയിലാണോ നിങ്ങൾ? പ്രീ–ഹൈപ്പർടെൻഷൻ എന്ന അവസ്ഥയെ, അതായത് രക്തസമ്മർദം ചെറിയ രീതിയിൽ ഉയർന്നു കാണുന്ന സാഹചര്യത്തെ നേരിടാൻ വീട്ടിൽത്തന്നെ ചില പൊടിക്കൈകൾ നോക്കാം. (ഇതു ചെയ്യുന്നതോടൊപ്പം ഇടയ്ക്കിടെ രക്തസമ്മർദം പരിശോധിക്കുകയും വേണം.) 

മുരിങ്ങയിലയുടെ നീര് 10 മില്ലിലീറ്റർ, ഒരു ടീസ്പൂൺ തേനും ചേർത്തു സേവിക്കുന്നത് രക്താതിസമ്മർദം കുറയ്ക്കും. 

ADVERTISEMENT

രണ്ടു ചെറിയ കഷണം ഇഞ്ചി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് അര ഗ്ലാസ് ആയി വറ്റിക്കുക. തണുത്തതിനു ശേഷം അര ടീസ്പൂൺ ചെറുനാരങ്ങാനീരു ചേർത്തു സേവിക്കുന്നതു വഴി രക്തയോട്ടം വർധിക്കുകയും അതുവഴി രക്താതിസമ്മർദം കുറയുകയും ചെയ്യുന്നു. 

രണ്ടു കഷണം ഇഞ്ചി ചതച്ചതും ഒരു ചെറിയ കഷണം കറുവപ്പട്ടയും ചായയ്ക്കൊപ്പം ഇട്ടു കുടിക്കുന്നത് രക്താതിസമ്മർദം കുറയ്ക്കാൻ സഹായിക്കും. 

കറിവേപ്പിലയും ഇഞ്ചിയും നെല്ലിക്കാവലുപ്പത്തിൽ അരച്ചെടുത്ത് മോരിൽ ചേർത്തു കഴിക്കുന്നതും രക്താതിസമ്മർദം കുറയ്ക്കാൻ സഹായിക്കും. 

ഇതോടൊപ്പം വ്യായാമവും ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കുക. നിശ്ശബ്ദനായ കൊലയാളിയെന്നു വിളിക്കുന്ന രക്താതിസമ്മർദത്തെ ദൂരെത്തന്നെ നിർത്താം. രക്താതിസമ്മർദം വന്നാൽ അവഗണിക്കാതെ വൈദ്യോപദേശം തേടുകയും ചികിത്സ ആരംഭിക്കുകയും വേണം. 

ADVERTISEMENT

(വിവരങ്ങൾക്കു കടപ്പാട്: 

ഡോ. നയന രാജ്, 

ചീഫ് ആയുർവേദ ഫിസിഷ്യൻ ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, 

ADVERTISEMENT

പുനർജനി ആയുർ  ക്ലിനിക്, 

ചെമ്മന്തട്ട, കേച്ചേരി, തൃശൂർ

ഫോൺ: 9544834547) 

Content Summary: Hypertension lowering tips