പ്രമേഹരോഗികൾക്ക് തൊട്ടു കൂടാനാകാത്ത ഒന്നാണ് പഞ്ചസാര. പക്ഷേ മധുരം പൂർണമായും ഒഴിവാക്കാൻ മടിയുള്ള ചിലർ പഞ്ചസാരയ്ക്ക് ബദലായി ശർക്കരയോ തേനോ ഒക്കെ ഉപയോഗിച്ച് കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിൽ പഞ്ചസാരയ്ക്ക് ബദലായി തേൻ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. പഞ്ചസാരയെ അപേക്ഷിച്ച് ഗുണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹരോഗികൾക്ക് തൊട്ടു കൂടാനാകാത്ത ഒന്നാണ് പഞ്ചസാര. പക്ഷേ മധുരം പൂർണമായും ഒഴിവാക്കാൻ മടിയുള്ള ചിലർ പഞ്ചസാരയ്ക്ക് ബദലായി ശർക്കരയോ തേനോ ഒക്കെ ഉപയോഗിച്ച് കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിൽ പഞ്ചസാരയ്ക്ക് ബദലായി തേൻ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്.

ADVERTISEMENT

പഞ്ചസാരയെ അപേക്ഷിച്ച് ഗുണങ്ങൾ പലതുണ്ടെങ്കിലും ഒരു പകരക്കാരനായി കാണാതെ മിതമായ തോതിൽ വേണം തേനിന്റെ ഉപയോഗവുമെന്ന് പ്രമേഹരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

പഞ്ചസാരയിൽ ഗ്ലൂക്കോസും ഫ്രക്ടോസും തുല്യമായ അളവിലാണുള്ളത്. എന്നാൽ തേനിൽ ഗ്ലൂക്കോസിനെ അപേക്ഷിച്ച് ഫ്രക്ടോസാണ് കൂടുതൽ. പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി തേനിൽ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. എന്നാൽ ശുദ്ധമായ തേനിലാണ് ഈ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. വിപണിയിൽ ലഭിക്കുന്ന ചിലതരം തേനുകളിൽ പഞ്ചസാരയും സിറപ്പുകളും ചേർക്കാനുള്ള സാധ്യതയുണ്ട്. 

ADVERTISEMENT

തേനിൽ അടങ്ങിയിട്ടുള്ള പോഷണങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ളതിനാൽ മധുരം ഒഴിവാക്കാൻ കഴിയാത്തവർക്ക് ഈ മാർഗവും പരീക്ഷിക്കാവുന്നതാണ്. ഫൈബറും ജലാംശവും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും പഴങ്ങൾ സഹായിക്കും. 

സംസ്കരിക്കാത്ത തേനിലുള്ള ഒരു രാസവസ്തു ബോട്ടുലിസത്തിന് കാരണമാണെന്നും ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് അപകടകരമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

ADVERTISEMENT

ഒരു ടേബിൾസ്പൂൺ തേനിൽ 64 കാലറിയും ഒരു േടബിൾസ്പൂൺ പഞ്ചസാരയിൽ 80 കാലറിയുമാണ് ഉള്ളത്. ഇത്രയും തേനിൽ 3.59 ഗ്രാം വെള്ളവും 17.25 ഗ്രാം പഞ്ചസാരയും 11 മില്ലിഗ്രാം പൊട്ടാസ്യവും ഒരു മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, സോഡിയം എന്നിവ ഒരു മില്ലിഗ്രാം വീതവും സിങ്ക് .05 മില്ലിഗ്രാമും വൈറ്റമിൻ സി 0.1 മില്ലിഗ്രാമും അടങ്ങിയിരിക്കുന്നു. ചിലതരം ബി വൈറ്റമിനുകളും തേനിലുണ്ട്. അതേ സമയം പഞ്ചസാരയിൽ ഈ പറയുന്ന പോഷണങ്ങളൊന്നും ഇല്ല. 

തേൻ കഴിക്കുന്നത് ഇൻസുലിൻ തോത് മെച്ചപ്പെടുത്തുമെന്നും പഞ്ചസാരയുടെ തോത് ഇതു മൂലം കുറയുമെന്നും നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കൊളസ്ട്രോൾ തോതിലും സ്വാധീനം ചെലുത്താൻ തേനിന് സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാല്‍ പല പഠനങ്ങളും മൃഗങ്ങളിൽ നടത്തിയതിനാൽ മനുഷ്യരിലെ തേനിന്റെ പ്രഭാവത്തെക്കുറിച്ച് സംശയങ്ങൾ തീരുന്നില്ല. കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാെണന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Content Summary: How safe is honey for diabetics?