ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. അതുകൊണ്ടുതന്നെ കരളിന് വളരെയധികം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും രക്തത്തിലെ രാസനിലയെ നിയന്ത്രിക്കുകയും പിത്തരസത്തെ പുറന്തള്ളുകയും ചെയ്യുന്നത് കരള്‍ ആണ്. ഉദരത്തിലെയും കുടലിലെയും രക്തം കരളിലൂടെയാണ് കടന്നു പോകുന്നത്.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. അതുകൊണ്ടുതന്നെ കരളിന് വളരെയധികം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും രക്തത്തിലെ രാസനിലയെ നിയന്ത്രിക്കുകയും പിത്തരസത്തെ പുറന്തള്ളുകയും ചെയ്യുന്നത് കരള്‍ ആണ്. ഉദരത്തിലെയും കുടലിലെയും രക്തം കരളിലൂടെയാണ് കടന്നു പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. അതുകൊണ്ടുതന്നെ കരളിന് വളരെയധികം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും രക്തത്തിലെ രാസനിലയെ നിയന്ത്രിക്കുകയും പിത്തരസത്തെ പുറന്തള്ളുകയും ചെയ്യുന്നത് കരള്‍ ആണ്. ഉദരത്തിലെയും കുടലിലെയും രക്തം കരളിലൂടെയാണ് കടന്നു പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. അതുകൊണ്ടുതന്നെ കരളിന് വളരെയധികം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും രക്തത്തിലെ രാസനിലയെ നിയന്ത്രിക്കുകയും പിത്തരസത്തെ പുറന്തള്ളുകയും ചെയ്യുന്നത് കരള്‍ ആണ്. ഉദരത്തിലെയും കുടലിലെയും രക്തം കരളിലൂടെയാണ് കടന്നു പോകുന്നത്. ഏതാണ്ട് അഞ്ഞൂറോളം പ്രവർത്തനങ്ങളാണ് കരളുമായി ബന്ധപ്പെട്ട് നടക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. 

 

ADVERTISEMENT

ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവം കരൾ ആണ്. ഫാറ്റിലിവർ ഡിസീസ് പോലുള്ള കരൾരോഗങ്ങൾ ഇതിന്റെ പ്രവർത്തനത്തെ താറുമാറാക്കുന്നു. നിരവധി കാരണങ്ങൾ കൊണ്ട് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. 

 

നടത്തവും കരൾരോഗവും തമ്മിൽ

പ്രധാനമായും രണ്ടു തരം കരൾരോഗങ്ങളാണ് ഉള്ളത്. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്, ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നിവയാണവ. പല നാഡീസംബന്ധമായ രോഗങ്ങളുടെയും ഒരു കാരണം നോണ്‍ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ആണ്. ശരിയായി പ്രവർത്തിക്കാന്‍ സാധിക്കാത്ത അനാരോഗ്യമുള്ള കരൾ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളെ സ്വാധീനിക്കും. ഇത് പെരുമാറ്റം, മനോനില, സംസാരം, ഉറക്കം, എന്തിനേറെ ഒരു വ്യക്തിയുടെ നടത്തം, ചലനങ്ങൾ എന്നിവയിൽ പോലും മാറ്റം വരുത്തും. 

ADVERTISEMENT

 

നടത്തരീതിയിലുണ്ടാകുന്ന മാറ്റം ഗുരുതരമായ കരൾരോഗത്തിന്റെ സൂചനയാകാം. നിവർന്നും ഉറച്ചും നടക്കാനാകാതെ വരിക, നിയന്ത്രണം നഷ്ടപ്പെട്ട് വീഴാൻ തുടങ്ങുക ഇതെല്ലാം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഉള്ളതിന്റെ സൂചനയാകാം എന്ന് അനാറ്റോൾ ജേണൽ ഓഫ് ഫാമിലി മെഡിസിനിൽ പ്രസിദ്ധീകിരിച്ച പഠനം പറയുന്നു. 

 

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഉള്ളവരിൽ ശരീരചലനങ്ങളുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം എന്ന് ഡോക്ടർമാർ പറയുന്നു. ഫാറ്റി ലിവർ ഡിസീസിന്റെ അവസാനഘട്ടത്തിന് പാർക്കിൻസൺസ് രോഗത്തോട് സാമ്യമുള്ളതായി ചില പഠനങ്ങൾ പറയുന്നു. 

ADVERTISEMENT

 

കരൾരോഗ സാധ്യത കുറയ്ക്കാൻ

ഈ അവസ്ഥയ്ക്ക് മരുന്നുകൾ ഒന്നും ലഭ്യമല്ല എന്നും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും രോഗത്തെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

 

കരളിനെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ ഇതാ. 

 

∙അമിതഭാരം കുറയ്ക്കാം

നിങ്ങൾ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ആളാണെങ്കിൽ നോൺആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് വരാനുള്ള സാധ്യത കൂടുതലാണ്. രോഗം കൂടാതിരിക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്. ഇൻഫ്ലമേഷൻ, ഫൈബ്രോസിസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കുന്നതിലൂടെ സാധിക്കും. വ്യായാമം, ഭക്ഷണനിയന്ത്രണം തുടങ്ങിയവയിലൂടെ ഭാരം കുറയ്ക്കാം. 

 

∙ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ശരീരഭാരം കുറയ്ക്കാതെ തന്നെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും അടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റിനു സാധിക്കും എന്ന് േജണൽ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയ്ക്കും മെഡിറ്ററേനിയൻ ഭക്ഷണരീതി ഗുണം ചെയ്യും. 

 

∙കാപ്പി കുടിക്കാം

കാപ്പിക്ക് നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ചും കരളിന്റെ ആരോഗ്യത്തിന് കാപ്പി നല്ലതാണ്. കരളിന്റെ നാശം തടയാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്ന ലിവർ എൻസൈമുകളുടെ ഉൽപാദനം വർധിപ്പിക്കാൻ കാപ്പി സഹായിക്കും. ദിവസവും 2–3 കപ്പ് കാപ്പി കുടിക്കുന്നത് കരൾരോഗ സാധ്യത കുറയ്ക്കും. പാലൊഴിച്ച കാപ്പിയെക്കാൾ കട്ടൻകാപ്പി ആണ് നല്ലത്, അതു പഞ്ചസാര ചേർക്കാത്ത കട്ടൻ. 

 

∙ഒമേഗ 3 അടങ്ങിയ ഭക്ഷണം

ഒമേഗ 3 സപ്ലിമെന്റുകളോ ഈ ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണമോ കഴിക്കാം. നട്സ്, സീഡ്സ്, ചില മത്സ്യങ്ങൾ ഇവയിൽ അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആണ് ഒമേഗഫാറ്റി ആസിഡ്. 

 

ഇത് കരളിന്റെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും സഹായിക്കും.

Content Summary: Your walking style could be a sign of Liver disease