ഡയറ്റീഷന്റെ സേവനങ്ങൾക്കായി താൻ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റർ എന്ന രീതിയിൽ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്നും ഇവർ പറയുന്നു. ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കൾ തന്നെ ശാസിക്കാറുണ്ടെന്നും എന്നാൽ ഒരു നടി എന്ന നിലയിൽ തനിക്ക് ഒരു

ഡയറ്റീഷന്റെ സേവനങ്ങൾക്കായി താൻ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റർ എന്ന രീതിയിൽ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്നും ഇവർ പറയുന്നു. ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കൾ തന്നെ ശാസിക്കാറുണ്ടെന്നും എന്നാൽ ഒരു നടി എന്ന നിലയിൽ തനിക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റീഷന്റെ സേവനങ്ങൾക്കായി താൻ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റർ എന്ന രീതിയിൽ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്നും ഇവർ പറയുന്നു. ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കൾ തന്നെ ശാസിക്കാറുണ്ടെന്നും എന്നാൽ ഒരു നടി എന്ന നിലയിൽ തനിക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയറ്റീഷന്റെ സേവനങ്ങൾക്കായി താൻ ഒരു മാസം ഒരു ലക്ഷം രൂപയോളം ചെലവാക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. ഒരു ആക്റ്റർ എന്ന രീതിയിൽ ഇത് ആവശ്യമാണെന്നും ഇത് ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്നും ഇവർ പറയുന്നു. 

 

ADVERTISEMENT

ഇത്രയും തുക ചെലവാക്കുന്നതിന് മാതാപിതാക്കൾ തന്നെ ശാസിക്കാറുണ്ടെന്നും എന്നാൽ ഒരു നടി എന്ന നിലയിൽ തനിക്ക് ഒരു ഡയറ്റ് പ്ലാൻ ആവശ്യമാണെന്നും തപ്സി പറയുന്നു. 

 

താൻ എന്തു ചെയ്യുന്നു, എവിടെയാണ് എന്നതിനെ ആശ്രയിച്ച് തന്റെ ഭക്ഷണരീതി മാറിക്കൊണ്ടിരിക്കും. ഏതു രാജ്യത്താണ്, ഏതു നഗരത്തിലാണ് എന്നതനുസരിച്ച് ഏതു ഭക്ഷണമാണ് മികച്ചത് എന്നറിയാൻ ഒരു പ്രൊഫഷണലിന്റെ ഉപദേശം ഈ തൊഴിൽ മേഖലയിൽ ഉള്ളവർക്ക് ആവശ്യമാണ്. കാലാവസ്ഥയും അതതു സ്ഥലത്തു ലഭ്യമായ വസ്തുക്കളും എല്ലാം ഒരു ഘടകമാണ്. അതുകൊണ്ടാണ് ഒരു ഡയറ്റ് പ്ലാൻ ആവശ്യമാകുന്നത്. പിന്നീട് ആശുപത്രിയിൽ കൊടുക്കുന്നതിനെക്കാൾ നല്ലത് ഇപ്പോൾ ഡയറ്റിനായി തുക ചെലവാക്കുന്നതല്ലേ എന്നാണ് തപ്സി ചോദിക്കുന്നത്. 

 

ADVERTISEMENT

തിരഞ്ഞെടുക്കാം ഒരു ഡയറ്റ് പ്ലാൻ

എല്ലാവരും ഒരു ഡയറ്റ്പ്ലാൻ പിന്തുടരേണ്ടതാണ് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും ശരീരഭാരം കുറയ്ക്കാനോ കൂട്ടാനോ വേണ്ടി ഉള്ളതാണ് ഡയറ്റ് എന്ന് പലരും തെറ്റിദ്ധരിക്കുന്നു. വെയ്റ്റ് ലോസിനപ്പുറം മിക്ക ഭക്ഷണരീതികൾക്കും നിരവധി ഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിച്ചു നിർത്തുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകി മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഓരോ ഡയറ്റ് പ്ലാനുകളും സഹായിക്കും. 

 

നിങ്ങളുടെ ശീലങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ ആക്ടീവ് ആയ ഒരു ജീവിതശൈലി പിന്തുടരാനും പേഴ്സണൽ ഡയറ്റ് പ്ലാനുകൾ സഹായിക്കും. ഡയറ്റീഷന്റെ സഹായത്താലോ ഇന്റർനെറ്റിൽ നിന്നോ നിരവധി ഡയറ്റുകൾ ഇന്ന് ലഭ്യമാണ്. അതിൽ നിന്ന് നമുക്ക് യോജിച്ച, ഫലപ്രദമായ ഡയറ്റ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. 

ADVERTISEMENT

 

എന്താണ് ഡയറ്റിന് അടിസ്ഥാനം?

ചില ഡയറ്റുകൾ ഭക്ഷണം കുറച്ച് മാത്രം കഴിക്കുന്ന തരത്തിൽ വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമ്പോൾ മറ്റ് ചിലത് നിങ്ങൾ അകത്താക്കുന്ന കാലറിയെ നിയന്ത്രിക്കുന്നു. ഭക്ഷണം കഴിക്കുന്ന രീതിയിലും ജീവിതശൈലീ മാറ്റങ്ങളിലും ശ്രദ്ധിക്കുന്ന ഡയറ്റുകളും ഉണ്ട്. ഓരോരുത്തരുടെയും ആവശ്യവും ആരോഗ്യാവസ്ഥയും അനുസരിച്ച് ഇത് വ്യത്യാസപ്പെടും. 

 

മിക്ക ആളുകളിലും ഫലപ്രദം എന്ന് പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്ന ഡയറ്റുകൾ ഏതൊക്കെ എന്നു നോക്കാം. 

 

മെഡിറ്ററേനിയൻ ഡയറ്റ്

അതാതു കാലത്ത് ലഭ്യമായതും ഫ്രഷ് ആയതുമായ ഭക്ഷണങ്ങൾ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണരീതികൾ പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, മത്സ്യം, സീഡ്സ്, നട്സ്, പയർവർഗങ്ങൾ ഇവ ഉൾപ്പെടുന്നു. സംസ്കരിച്ച ധാന്യങ്ങൾ, ട്രാൻസ്ഫാറ്റുകൾ, സംസ്കരിച്ച ഇറച്ചി, പഞ്ചസാര ഇവയുടെ ഉപയോഗം മെഡിറ്ററേനിയൻ ഭക്ഷണരീതിയിൽ കുറവാണ്. ഇതുവഴി നിരവധി ഗുരുതരരോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു. ഒപ്പം ദീർഘായുസ്സും ഏകുന്നു. 

 

ഡാഷ് ഡയറ്റ്

ഹൃദയത്തിന് ഏറ്റവും മികച്ച ഭക്ഷണരീതിയാണിത്. ഡയറ്ററി അപ്രോച്ചസ് ടുസ്റ്റോപ്പ് ഹൈപ്പർടെൻഷൻ (DASH) ഭക്ഷണരീതി ഉയർന്ന രക്തസമ്മർദം തടയുന്നു. ധാരാളം പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ മീറ്റ് ഇവയടങ്ങിയ ഡാഷ് ഡയറ്റിൽ ഉപ്പ്, റെഡ് മീറ്റ്, പഞ്ചസാര ഇവ ഒഴിവാക്കിയിരിക്കുന്നു. രക്തസമ്മർദം കുറയ്ക്കാനും ഹൃദയരോഗങ്ങൾ വരാതെ തടയാനും ഡാഷ് ഡയറ്റ് സഹായിക്കും. 

 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

ലോകത്ത് ധാരാളം പേർ പിന്തുടരുന്ന വിജയകരമായ ഒരു ഡയറ്റ് ആണിത്. ഉപവാസവും ഭക്ഷണവും ഇടകലർത്തി ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കുന്ന ഡയറ്റ് ആണിത്. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കുന്നു. കാലറി അകത്താക്കുന്നതു കുറയ്ക്കാൻ, ഭക്ഷണം കഴിക്കുന്ന സമയം ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് നിയന്ത്രിക്കുന്നു. ഇത് ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുന്നു.

Content Summary: Taapsee Pannu spends a staggering lakh rupee every month on her dietician