ഒപ്റ്റിക് നാഡികള്‍ക്ക് മുന്നിലുള്ള കോശസംയുക്തങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രശ്നമാണ് ഐ സ്ട്രോക്ക് അഥവാ കണ്ണുകളിലെ പക്ഷാഘാതം. കാഴ്ചതന്നെ നഷ്ടപ്പെടുത്താവുന്ന അപകടകരമായ ഈ രോഗ സാഹചര്യം പക്ഷേ, നേരത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്റ്റിക് നാഡികള്‍ക്ക് മുന്നിലുള്ള കോശസംയുക്തങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രശ്നമാണ് ഐ സ്ട്രോക്ക് അഥവാ കണ്ണുകളിലെ പക്ഷാഘാതം. കാഴ്ചതന്നെ നഷ്ടപ്പെടുത്താവുന്ന അപകടകരമായ ഈ രോഗ സാഹചര്യം പക്ഷേ, നേരത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. 

ADVERTISEMENT

കണ്ണുകളിലേക്ക് രക്തം കൊണ്ടു വരുന്ന രക്തധമനികള്‍ക്ക് വരുന്ന തടസ്സമാണ് ഐ സ്ട്രോക്കിലേക്ക് നയിക്കുന്നത്. കാഴ്ച മങ്ങല്‍, കണ്ണിനു മുന്നില്‍ നിഴലുകളും ഇരുണ്ട ഭാഗങ്ങളും പ്രത്യക്ഷപ്പെടല്‍ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഐ സ്ട്രോക്ക് വരുമ്പോൾ  അത് ഇരു കണ്ണുകളില്‍ ഒന്നിന് മാത്രമാണ് സംഭവിക്കുക. 

ADVERTISEMENT

രക്തധമനികളില്‍ വരുന്ന ഗുരുതരമല്ലാത്ത ബ്ലോക്കുകളില്‍ 80 ശതമാനം കേസുകളിലും കാഴ്ചശക്തി തിരിച്ചു കിട്ടാറുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് അപകടകരമായി മാറാം. ഐ സ്ട്രോക്ക് വന്നവരില്‍ പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോൾ  ഒരു കണ്ണില്‍ കാഴ്ച നഷ്ടമായതായി അനുഭവപ്പെടാം. എന്നാല്‍ ഈ കാഴ്ച നഷ്ടത്തിനൊപ്പം വേദനയൊന്നും അനുഭവപ്പെടാറില്ല. വെളിച്ചത്തോടുള്ള സംവേദനത്വവും മറ്റൊരു ലക്ഷണമാണ്. 

ADVERTISEMENT

ഹൃദ്രോഗികള്‍, വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഐ സ്ട്രോക്ക് വരാന്‍ സാധ്യത അധികമാണെന്ന് പെന്‍ മെഡിസിന്‍ മെഡിക്കല്‍ സെന്‍റര്‍ വെബ്സൈറ്റ് പറയുന്നു. ഒപ്റ്റിക് ഡിസ്കിന്‍റെ ആകൃതിയും ഐ സ്ട്രോക്ക് വരാനുള്ള സാധ്യതയെ നിര്‍ണയിക്കുന്നു. പെട്ടെന്ന് കാഴ്ച നഷ്ടം അനുഭവപ്പെടുന്നവര്‍ ഉടനടി  ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ഐ സ്ട്രോക്ക് വന്ന് നാലു മണിക്കൂറിനകം ചികിത്സ തേടിയാല്‍ രക്തധമനിയിലെ ബ്ലോക്ക് നീക്കി കണ്ണിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും. 

Content Summary: Eye stroke symptoms