ഈ വേനൽ ചൂടിൽ നാരങ്ങാവെള്ളം ഉള്ളു തണുപ്പിക്കും. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകും. ലെമണേഡും ഈ ചൂടുകാലത്ത് നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നവരും ഉണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വേനൽ ചൂടിൽ നാരങ്ങാവെള്ളം ഉള്ളു തണുപ്പിക്കും. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകും. ലെമണേഡും ഈ ചൂടുകാലത്ത് നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നവരും ഉണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാൻ സഹായിക്കും. ചർമം തിളങ്ങാനും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമെല്ലാം ഇത് സഹായിക്കും. എന്നാൽ നാരങ്ങാവെള്ളം അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. 

ADVERTISEMENT

നാരങ്ങാവെള്ളം കൂടുതൽ കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെ എന്നറിയാം.

∙ഉദരപ്രശ്നങ്ങൾ

ദിവസവും വെറും വയറ്റിൽ നാരങ്ങാവെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. എന്നിരുന്നാലും ഉദരത്തിന്റെ പാളിയെ ഇത് ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്കും കാരണമാകും. 

ADVERTISEMENT

അമ്ലത (acidity) വളരെ കൂടുതലായതിനാൽ കുടൽവ്രണം (ulcer) ഉണ്ടാകാനും നാരങ്ങാവെള്ളം കാരണമാകാം. നാരങ്ങയിലെ ആസിഡിന്റെ അംശം ഉദരത്തിന്റെ ആന്തരപാളിക്കും കുടലിനും ദോഷം ചെയ്യുകയും കുടൽ വ്രണത്തിലേക്കു നയിക്കുകയും ചെയ്യും. 

∙നിർജലീകരണം

ADVERTISEMENT

ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ ഏറ്റവും നല്ല മാർഗമാണ് നാരങ്ങാവെള്ളം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 

ഇത് ഒരു ഡൈയൂററ്റിക് ആണ്. വൃക്കകളിൽ കൂടുതൽ മൂത്രം ഉല്‍പാദിപ്പിക്കുന്നതിലേക്ക് ഇത് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വെള്ളത്തോടൊപ്പം ശരീരം ഇലക്ട്രോലൈറ്റുകളെയും ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. ഇത് നിർജലീകരണ (dehydration) ത്തിനു കാരണമാകുന്നു. കൂടാതെ ക്ഷീണം, ചുണ്ടുകൾ വരളുക, അമിതദാഹം എന്നിവയ്ക്കും കാരണമാകും. 

∙മൈഗ്രേൻ

ദിവസവും കൂടിയ അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. നാരകഫലങ്ങളിൽ ടൈറാമിൻ ധാരാളം ഉണ്ട്. 

∙ പല്ലുകള്‍ക്ക് കേടുപാട്

അങ്ങേയറ്റം അസിഡിക് ആയതു കൊണ്ട് നാരങ്ങാവെള്ളം കൂടുതൽ കുടിക്കുന്നത് പല്ലിന് പുളിപ്പ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും. 

∙മുടി കൊഴിച്ചിൽ

അനിയന്ത്രിതമായി നാരങ്ങ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനു കാരണമാകും. രോമകൂപങ്ങളെ വരണ്ടതാക്കുകയും മുടി പൊട്ടാൻ ഇടയാക്കുകയും ചെയ്യും. 

∙വായിലെ വ്രണങ്ങൾ

കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങൾ വരാൻ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. അസിഡിക് ആയതും എരിവു കൂടിയതുമായ ഭക്ഷണം കുടിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. നാരങ്ങാവെള്ളം അമിതമായി കുടിച്ചാൽ ഇപ്പോഴുള്ള വ്രണങ്ങൾ ഗുരുതരമാകുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും പ്രയാസമാകുകയും ചെയ്യും. 

നാരങ്ങാവെള്ളം എത്ര കുടിക്കാം?

ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്ന് ആരോഗ്യവിദഗ്ധർ. ഒരു ലിറ്റർ വെള്ളത്തിൽ നാലു കഷണം നാരങ്ങ ചേർക്കാം. ശരീരത്തിൽ ജലാംശം നിലനിർത്താൻ നാരങ്ങാവെള്ളം സഹായിക്കും. 

ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് അതിൽ, തേൻ, പുതിനയില, ഇഞ്ചി ഇവ ചേർത്തു കുടിക്കുന്നത് ആരോഗ്യഗുണങ്ങളേകും. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.

Content Summary: Drinking lemon water every morning? Beware of these side effects