ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. എന്നിട്ടും ഈ രോഗത്തെ പറ്റിയുള്ള ഭൂരിപക്ഷം ജനങ്ങളുടെയും അവബോധം പരിമിതമാണ്. പ്രമേഹലക്ഷണങ്ങളെ പറ്റിയും ഇതിന്റെ മുന്നറിയിപ്പ് സൂചനകളെ പറ്റിയും പലര്‍ക്കും വലിയ പിടിയില്ല. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മുറിവുകള്‍ കരിയാന്‍ കാലതാമസം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. എന്നിട്ടും ഈ രോഗത്തെ പറ്റിയുള്ള ഭൂരിപക്ഷം ജനങ്ങളുടെയും അവബോധം പരിമിതമാണ്. പ്രമേഹലക്ഷണങ്ങളെ പറ്റിയും ഇതിന്റെ മുന്നറിയിപ്പ് സൂചനകളെ പറ്റിയും പലര്‍ക്കും വലിയ പിടിയില്ല. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മുറിവുകള്‍ കരിയാന്‍ കാലതാമസം, ക്ഷീണം, ഭാരനഷ്ടം പോലുള്ള ലക്ഷണങ്ങളെ പറ്റി പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ക്ക് പ്രമേഹ രോഗവുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിച്ചെന്ന് പോലും വരില്ല. 

ADVERTISEMENT

1. കഴുത്തില്‍ കറുത്ത ചര്‍മം

കഴുത്തില്‍ പ്രത്യക്ഷമാകുന്ന കറുത്തതും തടിച്ചതുമായ ചര്‍മം പ്രമേഹത്തിന്റെ ലക്ഷണമാണ്. ചര്‍മം വെല്‍വറ്റ് പോലെയും ചിലപ്പോള്‍ പരുക്കനായും തോന്നാം. അക്കാന്തോസിസ് നിഗ്രിക്കന്‍സ് എന്ന ഈ അവസ്ഥ കക്ഷത്തിലും കാലുകള്‍ക്കിടയിലുമെല്ലാം പ്രത്യക്ഷമാകാം. 

2. ശ്വാസത്തിന് പഴത്തിന്റെ ഗന്ധം

ADVERTISEMENT

പ്രമേഹം മൂലം ശ്വാസത്തിന് പഴത്തിന്റെ ഗന്ധം വരുന്ന അവസ്ഥയെ ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്നാണ് പറയുന്നത്. ശരീരത്തിന് ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഊര്‍ജത്തിനായി അത് കൊഴുപ്പിനെ കത്തിക്കുകയും ഈ പ്രക്രിയയില്‍ കീറ്റോണുകള്‍ പുറത്ത് വരികയും ചെയ്യും. രക്തത്തിലെ കീറ്റോണ്‍ തോത് വര്‍ധിക്കുന്നത് ശ്വാസത്തിന് പഴഗന്ധം നല്‍കും. 

3. വരണ്ട വായ

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ഉമിനീരിന്റെ ഉൽപാദനത്തെ കുറയ്ക്കുകയും വായ വരണ്ടതാക്കുകയും ചെയ്യും. ഇത് പല്ലുകളെയും മോണകളെയുമെല്ലാം ബാധിക്കും. 

ADVERTISEMENT

4. മനംമറിച്ചില്‍

മനംമറിച്ചിലും ഛര്‍ദ്ദിയും പ്രമേഹം ദഹനവ്യവസ്ഥയെ ബാധിക്കുന്നതിന്റെ ലക്ഷണമാണ്. ഭക്ഷണം ദഹിക്കുന്ന വിധത്തെ ഉയര്‍ന്ന പഞ്ചസാര ബാധിക്കുന്നതാണ് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്. 

5. കാലില്‍ അസഹ്യമായ വേദന

പ്രമേഹം മൂലം നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം അഥവാ ഡയബറ്റിക് ന്യൂറോപതി കാലുകളില്‍ വേദനയ്ക്കും മരവിപ്പിനും കാരണമാകും. കൈകാലുകളില്‍ പുകച്ചിലും ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. 

6.  ഉദ്ധാരണശേഷിക്കുറവ്

ലിംഗത്തിലേക്ക് പോകുന്ന നാഡീവ്യൂഹത്തെയും രക്തമെത്തിക്കുന്ന കുഴലുകളെയും പ്രമേഹം ബാധിക്കുന്നത് ഉദ്ധാരണശേഷിക്കുറവിലേക്ക് നയിക്കാം. 

7. അടിക്കടി അണുബാധകള്‍

പ്രമേഹം ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ബാധിക്കുന്നത് അടിക്കടി അണുബാധകള്‍ക്ക് ഇട വരുത്തും. യോനീ പ്രദേശത്തും മൂത്രസഞ്ചിയിലും ചര്‍മത്തിലുമൊക്കെ ഇതിന്റെ ഭാഗമായി അണുബാധ ഉണ്ടാകാം. 

Content Summary: Unusual symptoms of diabetes