അറിയപ്പെടാതെ പോകുന്ന വൃക്കരോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ലോകത്ത് 17 ലക്ഷം പേര്‍ മരണപ്പെടുന്നതായാണ് കണക്ക്. ആദ്യ ഘട്ടത്തില്‍ ക്രോണിക് കിഡ്നി രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പലതും അത്ര ശ്രദ്ധിക്കപ്പെട്ടെന്ന് വരില്ല. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്നുളള ഛര്‍ദി, മനംമറിച്ചില്‍, ഉറക്കപ്രശ്നം, പേശീവലിവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയപ്പെടാതെ പോകുന്ന വൃക്കരോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ലോകത്ത് 17 ലക്ഷം പേര്‍ മരണപ്പെടുന്നതായാണ് കണക്ക്. ആദ്യ ഘട്ടത്തില്‍ ക്രോണിക് കിഡ്നി രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പലതും അത്ര ശ്രദ്ധിക്കപ്പെട്ടെന്ന് വരില്ല. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്നുളള ഛര്‍ദി, മനംമറിച്ചില്‍, ഉറക്കപ്രശ്നം, പേശീവലിവ്, എല്ലുകള്‍ ദുര്‍ബലമാകല്‍, കാലുകളില്‍ നീര്, വരണ്ട ചര്‍മം, ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ പ്രത്യക്ഷമാകും.

ഇനി പറയുന്ന പത്ത് കാര്യങ്ങള്‍ ഇന്ത്യക്കാരില്‍ വൃക്ക രോഗത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് നെഫ്രോ പ്ലസിലെ കണ്‍സൽറ്റന്‍റ് നെഫ്രോളജിസ്റ്റ് ഡോ. എം.എം. ബഹാദൂര്‍ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ADVERTISEMENT

1. വേദനസംഹാരികളുടെ അമിത ഉപയോഗം

2. ഉയര്‍ന്ന അളവില്‍ ഉപ്പിന്‍റെ അളവ്

3. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

4. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ

ADVERTISEMENT

5. മാംസത്തിന്‍റെ അമിത ഉപയോഗം

6. അമിതമായ പഞ്ചസാര ഉപയോഗം

7. മദ്യപാനം

8. പുകവലി

ADVERTISEMENT

9. പായ്ക്ക് ചെയ്ത ഭക്ഷണത്തിന്‍റെ ഉപയോഗം

10. അലസമായ ജീവിതശൈലി

ഇതിന് പുറമേ ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയവയും വൃക്കരോഗത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. വൃക്കകള്‍ക്കുള്ളിലെ ചെറിയ അരിപ്പകള്‍ നീരുവച്ച് ക്ഷതം സംഭവിക്കുന്ന രോഗമാണ് ഗ്ലോമെറുലോനെഫ്രിറ്റിസ്. വൃക്കകള്‍ക്കുള്ളില്‍ ചെറിയ മുഴകള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്. ഈ രോഗങ്ങള്‍ക്ക് പുറമേ മൂത്രനാളിയിലെ അണുബാധകളും വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന കല്ലുകളും ക്രോണിക് കിഡ്നി രോഗത്തിന് കാരണമാകാറുണ്ട്. 

ഉപ്പിന്‍റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കേണ്ടതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും ക്രോണിക് വൃക്കരോഗം വരാതിരിക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ഗുണപ്രദമാണ്. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സമ്മര്‍ദം കുറയ്ക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കും.

Content Summary: 10 most ignorant triggers of chronic kidney disease found In indian population