ജോലിയിൽ നിന്നു വിരമിച്ചല്ലോ, ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?’’– ഈ ചോദ്യത്തിന് പലപ്പോഴും ലഭിക്കുന്ന ഉത്തരം ‘സ്വസ്ഥം, ഗൃഹഭരണം’ എന്നായിരിക്കും. വിരമിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യാനൊന്നുമില്ല എന്ന തോന്നലാണ് ഒഴിവാക്കേണ്ടത്. വിരമിച്ച ശേഷവും വിജയകരമായി ജീവിക്കുന്ന പലരുമുണ്ട്. അവർക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിൽ നിന്നു വിരമിച്ചല്ലോ, ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?’’– ഈ ചോദ്യത്തിന് പലപ്പോഴും ലഭിക്കുന്ന ഉത്തരം ‘സ്വസ്ഥം, ഗൃഹഭരണം’ എന്നായിരിക്കും. വിരമിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യാനൊന്നുമില്ല എന്ന തോന്നലാണ് ഒഴിവാക്കേണ്ടത്. വിരമിച്ച ശേഷവും വിജയകരമായി ജീവിക്കുന്ന പലരുമുണ്ട്. അവർക്ക് ഒരു പൊതുസ്വഭാവമുണ്ടായിരിക്കും. ‘എന്തൊക്കെയോ ഇനിയും എനിക്കു ചെയ്യാനുണ്ട്’ എന്ന മട്ടിലാകും അവരുടെ സംസാരവും പ്രവൃത്തിയും. 

വിരമിച്ചു കഴിഞ്ഞാൽ ‘എന്റെ ജീവിതം തീർന്നു’ എന്നു വിചാരിച്ചു നിരാശയോടെയിരിക്കാൻ ഇവരെ കിട്ടില്ല. തനിക്ക് പലതും ചെയ്തുതീർക്കാനുണ്ടെന്നും അതിനായി ലഭിക്കുന്ന സമയം കുറവാണെങ്കിലും അതു ചെയ്തുതീർക്കുമെന്നും സ്വയം പറയുന്നവരാവും അവർ. ശുഭാപ്തിവിശ്വാസവും ഉണർവും നിറഞ്ഞ മനസ്സോടെ ഓരോ ദിവസത്തെയും അവർ വരവേൽക്കും. 

ADVERTISEMENT

∙ കൈവെടിയരുത് വേഗം

കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ‘നാളെയാകട്ടെ, മറ്റന്നാൾ ആകട്ടെ’ എന്ന രീതിയിൽ മാറ്റിവയ്ക്കുന്നവരാണോ നിങ്ങൾ? വിരമിച്ച ശേഷവും പഴയ വേഗത്തിൽ തന്നെ ജീവിക്കണം. ഉത്സാഹത്തോടെയുള്ള പ്രവ‍ൃത്തിക്ക് സ്വാഭാവികമായ വേഗമുണ്ടാകും. ആ വേഗം നിലനിർത്തുക. 

ADVERTISEMENT

∙ ആകാം അൽപം റിസ്ക്

റിസ്ക് കുറയ്ക്കാൻ നമ്മൾ പല രീതിയിൽ പണം ചെലവിടാറുണ്ട്. ഇൻഷുറൻസിലൂടെയും സ്ഥിരനിക്ഷേപത്തിലൂടെയും മറ്റും ഭാവി ജീവിതം സുരക്ഷിതമാക്കാറുണ്ട്. എന്നാൽ അൽപം റിസ്ക് എടുക്കുന്നവരാണ് കൂടുതൽ വിജയം നേടുന്നത്. ഓരോരുത്തർക്കും റിസ്ക് എടുക്കാനുള്ള കഴിവ് വ്യത്യസ്തമായിരിക്കും. വിരമിച്ചു എന്നതുകൊണ്ടു മാത്രം റിസ്ക് എടുക്കുന്നത് ഒഴിവാക്കേണ്ടതില്ല. 

∙ ഭക്ഷണം, കരുതലോടെ

ADVERTISEMENT

ഇത്രയും കാലം രുചിക്കു വേണ്ടിയും സന്തോഷത്തിനു വേണ്ടിയും ഭക്ഷണം കഴിച്ചെങ്കിൽ ഇനി രോഗങ്ങളെ അകറ്റി നിർത്താൻ വേണ്ടി ഭക്ഷണം കഴിക്കാം. അമിതഭക്ഷണം വേണ്ട, ആവശ്യമുള്ള അളവിൽ പോഷകാഹാരം കഴിക്കാം. 

∙ വിരമിക്കാം, പുതുജീവിതത്തിലേക്ക്

ജോലി ചെയ്യുന്നത് അവസാനിപ്പിക്കാൻ വേണ്ടി വിരമിക്കുന്നവരുണ്ട്. ജോലി ചെയ്യാനൊന്നും വയ്യ, വീട്ടിൽ വെറുതേയിരുന്നാൽ മതി എന്നാവും അവരുടെ ചിന്ത. ഇത് നെഗറ്റീവ് ചിന്തയാണ്. മറ്റൊരു പുതിയ കാര്യത്തിലേക്ക്, അല്ലെങ്കിൽ മനസ്സിന് ഇഷ്ടമുള്ള ഒന്നിലേക്കു കടക്കാൻ വേണ്ടി വിരമിക്കുന്നവർ സന്തുഷ്ടരായിരിക്കും. വിരമിച്ച ശേഷവും അവർ വിജയം കൈവരിക്കാൻ സാധ്യതയേറെയാണ്. ഇഷ്ടമുള്ള കാര്യം മരണം വരെ ചെയ്തുകൊണ്ടിരിക്കുന്നതിൽ പരം ആനന്ദമുണ്ടോ എന്നാവും അവരുടെ കാഴ്ചപ്പാട്. 

∙ കയറാം, വിജയത്തിന്റെ പടവുകൾ

വിരമിച്ച ശേഷമുള്ള ജീവിതത്തിലും പലപ്പോഴും പുതുസാധ്യതകൾ വരും. അപ്പോൾ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ ‘യെസ്’ പറയുന്നവർ വിജയത്തിന്റെ പടവുകൾ കയറാൻ സാധ്യതയേറെയാണ്. വിജയത്തിലേക്കുള്ള സ്വപ്നങ്ങൾ കാണാൻ മടിക്കരുത്. ആ സ്വപ്നങ്ങൾ നിങ്ങളുടെ മനസ്സിന് പുതിയ ശക്തി പകരും. 

∙ പുതിയ പാഠങ്ങൾ

സമൂഹത്തോട് ഇടപഴകുക, ഒരിക്കലും ഒരു തുരുത്തായി മാറാതിരിക്കുക. മനസ്സിന് ഉണർവു ലഭിക്കാൻ സാമൂഹിക ബന്ധങ്ങൾ സഹായിക്കും. പുതിയൊരു സൗഹൃദം, പുതിയൊരു പാഠം... ഇതെല്ലാം മനസ്സിന് യുവത്വം പകരും. 

Content Summary: Retirement life tips