കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും നിറയെ പോഷണങ്ങള്‍ നിറഞ്ഞ സൂപ്പര്‍ ഫുഡാണ് ചിയ വിത്തുകള്‍. കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, സിങ്ക് എന്നിവയെല്ലാം ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബറും ധാരാളം അടങ്ങിയ ചിയ വിത്തുകള്‍ നിത്യവും കഴിക്കുന്നത് പോളി സിസ്റ്റിക് ഓവറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും നിറയെ പോഷണങ്ങള്‍ നിറഞ്ഞ സൂപ്പര്‍ ഫുഡാണ് ചിയ വിത്തുകള്‍. കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, സിങ്ക് എന്നിവയെല്ലാം ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബറും ധാരാളം അടങ്ങിയ ചിയ വിത്തുകള്‍ നിത്യവും കഴിക്കുന്നത് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം(പിസിഒഎസ്) രോഗികള്‍ക്കും ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. 

ADVERTISEMENT

അണ്ഡാശയം അമിതമായ തോതില്‍ ആന്‍ഡ്രോജന്‍ ഉൽപാദിപ്പിക്കുന്ന ഒരു ഹോര്‍മോണല്‍ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം(പിസിഒഎസ്). പിസിഒഎസ് രോഗികള്‍ക്ക് ക്രമം തെറ്റിയ ആര്‍ത്തവചക്രമാണ് ഉണ്ടാകാറുള്ളത്. ചില മാസങ്ങളില്‍ ആര്‍ത്തവം ഉണ്ടാകാതെ വരുകയോ വൈകി ഉണ്ടാകുകയോ ഒക്കെ ചെയ്യാം. അണ്ഡത്തെ പുറത്തേക്ക് തള്ളുന്ന പ്രക്രിയ ശരിയായ തോതില്‍ നടക്കാത്തതിന് പുറമേ അണ്ഡാശയത്തിന് പുറത്ത് മൂപ്പെത്താത്ത അണ്ഡങ്ങളും ദ്രാവകങ്ങളും നിറഞ്ഞ ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാം. സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് പിസിഒഎസ്. മുഖക്കുരു, മുഖത്ത് രോമങ്ങള്‍, ഭാരക്കൂടുതല്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയ്ക്കും പിസിഒഎസ് കാരണമാകാം. 

ADVERTISEMENT

പിസിഒഎസ് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഇന്‍ഫ്ളമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ സഹായിക്കും. പിസിഒഎസ് മൂലമുള്ള അമിതഭാരം കുറയ്ക്കാനും ഇത് സഹായകമാണ്. പിസിഒഎസ് രോഗികള്‍ക്ക് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ 20 ഗ്രാമോ ഒന്നര ടേബിള്‍ സ്പൂണോ ചിയ വിത്തുകള്‍ കഴിക്കാവുന്നതാണ്.  ജ്യൂസായോ സ്മൂത്തിയായോ ചിയ പുഡ്ഡിങ് ആയോ ഓട്സിനൊപ്പം സാലഡ് ഡ്രസിങ് ആയോ ഒക്കെ ചിയ വിത്തുകള്‍ ഉപയോഗിക്കാവുന്നതാണ്.

Content Summary: Are Chia Seeds Good For Polycystic Ovary Syndrome Patients?