ശ്വാസതടസ്സവുമായി ഡോക്ടറെ കാണാനെത്തിയതായിരുന്നു ആ രോഗി. 50 വയസ്സു കഴിഞ്ഞ രോഗിക്ക് ശ്വാസതടസ്സം മാത്രമല്ല, ചുമയും കഫക്കെട്ടുമുണ്ട്. ഈ ലക്ഷണങ്ങൾ ദീർഘകാലമായി തുടരുകയാണെന്നു രോഗി പറഞ്ഞു. ചുമയ്ക്കും ശ്വാസതടസ്സത്തിനുമുള്ള മരുന്നുകൾ പലതു കഴിച്ചെങ്കിലും അസുഖത്തിനു കുറവില്ല. ദീർഘകാലമായി ഈ ലക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്വാസതടസ്സവുമായി ഡോക്ടറെ കാണാനെത്തിയതായിരുന്നു ആ രോഗി. 50 വയസ്സു കഴിഞ്ഞ രോഗിക്ക് ശ്വാസതടസ്സം മാത്രമല്ല, ചുമയും കഫക്കെട്ടുമുണ്ട്. ഈ ലക്ഷണങ്ങൾ ദീർഘകാലമായി തുടരുകയാണെന്നു രോഗി പറഞ്ഞു. ചുമയ്ക്കും ശ്വാസതടസ്സത്തിനുമുള്ള മരുന്നുകൾ പലതു കഴിച്ചെങ്കിലും അസുഖത്തിനു കുറവില്ല. 

ദീർഘകാലമായി ഈ ലക്ഷണങ്ങൾ തുടരുന്നതിനാൽ ഡോക്ടർ സംശയിച്ചത് ശ്വാസകോശാർബുദമാണോ എന്നാണ്. പരിശോധനകൾക്കൊടുവിൽ ഡോക്ടറുടെ സംശയം ശരിയായിരുന്നെന്നു തെളിഞ്ഞു. 

ADVERTISEMENT

ശ്വാസകോശാർബുദത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രത്യേകിച്ചു കണ്ടെന്നു വരില്ല. അതുകൊണ്ട് ഈ ഘട്ടങ്ങളിൽ രോഗം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. മൂന്നാം ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ചിലരിൽ ശബ്ദം നഷ്ടപ്പെടുന്നു. ശ്വാസതടസ്സം, കിതപ്പ് തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. രോഗം മറ്റു ഭാഗങ്ങളിലേക്കു പടരുന്നതാണ് നാലാം ഘട്ടം. 

ലക്ഷണങ്ങൾ

ആസ്മയുടെ ലക്ഷണങ്ങൾ, ശാസതടസ്സം എന്നിവ നീണ്ട കാലയളവിൽ മാറാതെ നിൽക്കുകയാണെങ്കിൽ കാൻസർ പരിശോധന നടത്തണം. 

ADVERTISEMENT

കാരണങ്ങൾ

പ്രധാന കാരണം നീണ്ടുനിൽക്കുന്ന പുകയില ഉപയോഗമാണ്. 80–90 ശതമാനം ശ്വാസകോശാർബുദത്തിനും കാരണം സിഗരറ്റ് വലിയാണ്. പുകയിലയിലെ 60 ശതമാനത്തോളം രാസവസ്തുക്കൾ കാൻസറിനു കാരണമാകുന്നു. പരോക്ഷ പുകവലിയും (പാസീവ് സ്മോക്കിങ്) ശ്വാസകോശാർബുദത്തിനു കാരണമാകുന്നു. വായുമലിനീകരണവും ആസ്ബസ്റ്റോസ്, റാഡോൺ എന്ന വാതകം എന്നിവയുമായുള്ള തുടർച്ചയായ സമ്പർക്കവും ശ്വാസകോശാർബുദം ഉണ്ടാക്കാവുന്നതാണ്. 

ADVERTISEMENT

പരിശോധനകൾ

∙ ഡിജിറ്റൽ എക്സ്–റേ പരിശോധന

∙ കഫപരിശോധന

∙ ബ്രോങ്കോസ്കോപ്പി 

∙ സിടി സ്കാൻ പരിശോധന

∙ ബയോപ്സി പരിശോധന

ആരെയൊക്കെ പരിശോധിക്കണം?

∙ പുകവലി ശീലമുള്ളവർ, അവരുടെ അടുത്ത ബന്ധുക്കൾ

∙ ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ

∙ ശ്വാസകോശക്ഷയത്തിനു ചികിത്സിക്കുന്നവർ

∙ അടുത്ത ബന്ധുക്കൾക്ക് കാൻസർ രോഗമുള്ളവർ

∙ ആസ്ബസ്റ്റോസ്, റാഡോൺ എന്നിവയുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നവർ

∙ വ്യവസായശാലകൾക്കടുത്തു താമസിക്കുന്നവർ. 

ചികിത്സ

ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറപ്പി, ടാർഗറ്റഡ് തെറപ്പി. 

മുൻകരുതലുകൾ

പുകവലിയോട് പൂർണമായും ‘ഇനിയില്ല’ എന്നു പറയുക. ഇതാണ് ശരിയായ മുൻകരുതൽ. ഇത് അനുഷ്ഠിക്കുന്നതുകൊണ്ട് പരോക്ഷ പുകവലിയിൽ പെടുന്നവരെ വരെ കാൻസർ ബാധിക്കുന്നതിൽ നിന്നു രക്ഷിക്കാൻ കഴിയും. 

ചിട്ടയായ വ്യായാമം ചെയ്യുക, ശുദ്ധവായു ശ്വസിക്കുക. യോഗാസനങ്ങളും പരിശീലിക്കാവുന്നതാണ്. 

(വിവരങ്ങൾക്കു കടപ്പാട്: 

ഡോ. എം. അബ്ദുൽ സുക്കൂർ, 

അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്)

Content Summary: Lung Cancer symptoms