ചെറിയ കാലഘട്ടത്തില്‍ വളരെ ഉയര്‍ന്ന തോതിലുള്ള മദ്യം അകത്ത് ചെല്ലുന്നതാണ് മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കുന്നത്. ഒരാഴ്ചയില്‍ 14 യൂണിറ്റിലധികം മദ്യം എന്ന കണക്കില്‍ വര്‍ഷങ്ങള്‍ കുടിക്കുന്നത് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകാം. ശുദ്ധ ആല്‍ക്കഹോളിന്‍റെ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ കാലഘട്ടത്തില്‍ വളരെ ഉയര്‍ന്ന തോതിലുള്ള മദ്യം അകത്ത് ചെല്ലുന്നതാണ് മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കുന്നത്. ഒരാഴ്ചയില്‍ 14 യൂണിറ്റിലധികം മദ്യം എന്ന കണക്കില്‍ വര്‍ഷങ്ങള്‍ കുടിക്കുന്നത് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകാം. ശുദ്ധ ആല്‍ക്കഹോളിന്‍റെ 10 മില്ലിയാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. 

ADVERTISEMENT

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറത്ത് കണ്ടെന്നു വരില്ല. കരളിന് ഗുരുതരമായ ക്ഷതം സംഭവിച്ച ശേഷമാകും പലരും രോഗം തിരിച്ചറിയുന്നതുതന്നെ. ഇനി പറയുന്ന ലക്ഷണങ്ങള്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കും.

1. വയര്‍വേദന

അത്ര വ്യക്തതയില്ലാത്ത തരം വേദനയാണ് അടിവയറിന് മുകളിലായി അനുഭവപ്പെടുക. ഇതിനൊപ്പം ചിലര്‍ക്ക് ഓക്കാനവും ഉണ്ടാകാം. 

ADVERTISEMENT

2. വിശപ്പില്ലായ്മ

നമുക്ക് വിശപ്പുണ്ടാക്കുന്നത് ഹംഗര്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഗ്രെലിനാണ്. എന്നാല്‍ ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ ഭക്ഷണത്തിന് മുന്‍പ് ഈ ഹോര്‍മോണ്‍ തോത് ഉയരില്ല. ഇതിനാലാണ് കരള്‍ രോഗികള്‍ക്ക് കാര്യമായി വിശപ്പ് തോന്നാത്തത്.

ADVERTISEMENT

3. ക്ഷീണം

നിരന്തരമുള്ള ക്ഷീണവും ദുര്‍ബലതയും ഫാറ്റി ലിവര്‍ രോഗ ലക്ഷണമാണ്. കരളില്‍ അമിതമായ തോതില്‍ കൊഴുപ്പടിയുമ്പോൾ  ഇതിന്‍റെ ഭാഗമായി നീര്‍ക്കെട്ടുണ്ടാകാം. ഈ നീര്‍ക്കെട്ട് സൈറ്റോകീന്‍ പ്രവാഹമുണ്ടാക്കുകയും ഇത്  ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യാം. 

4. അതിസാരം

സ്വാഭാവികമായ രീതിയില്‍ വയറ്റില്‍ നിന്ന് പോകാതിരിക്കാനും ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം കാരണമാകാം. കരള്‍ രോഗികളില്‍ ചെറുകുടലിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കം മന്ദഗതിയിലാകുന്നത് ബാക്ടീരിയല്‍ വളര്‍ച്ചയ്ക്ക് സാധ്യത കൂട്ടുന്നു. ഇതാണ് അതിസാരം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. 

5. വിട്ടുമാറാത്ത രോഗങ്ങള്‍

കുടിക്കുന്ന മദ്യം മുഴുവനും വിഘടിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി കരളിനുണ്ട്. ഈ പ്രക്രിയയില്‍ ഹാനികരങ്ങളായ ചില വസ്തുക്കള്‍ ഉപോൽപന്നങ്ങളായി ഉണ്ടാകുന്നു. ഇത് കരള്‍ കോശങ്ങളെ നശിപ്പിക്കുകയും നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നത് ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷിയെ ബാധിക്കും. ഇത് മൂലം ഒന്നിനു പിറകെ ഒന്നായി അണുബാധകളും രോഗങ്ങളും കരൾ രോഗികൾക്ക്  ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Content Summary: Early symptoms of fatty liver disease you may mistake for non-serious conditions